ലണ്ടന്‍: ലോകകപ്പില്‍ മുന്നില്‍ നിന്ന് നയിച്ച് കിവീസിനെ കിരീടത്തിനടുത്തുവരെ എത്തിച്ച നാകയന്‍ കെയ്ന്‍ വില്യംസണ്‍ ടൂര്‍ണമെന്റിലെ താരമായി. ഫൈനലില്‍ ഇംഗ്ലണ്ടിനൊപ്പം പൊരുതി നിന്നിട്ടും വിചിത്രമായ നിയമം മൂലമാണ് വില്യംസണിന്റെ ടീമിന് കിരീടം നഷ്ടമായത്. ഫൈനലില്‍ കൂടുതല്‍ ബൗണ്ടറികള്‍ നേടിയതിന്റെ മികവില്‍ കിവികളെ പിന്തള്ളി ഇംഗ്ലണ്ട് കിരീടം ചൂടി.
ഈ തോല്‍വി താങ്ങാനാവുന്നതല്ല. എന്നിട്ടും പുഞ്ചിരിയോടെ തോല്‍വി അംഗീകരിച്ച വില്യംസണിനെ ആരാധകര്‍ വാഴ്‌ത്തുകയാണ്. ഈ ലോകകപ്പിലെ ഏറ്റവും ബഹുമാനിക്കപ്പെട്ട നായകന്‍ കെയ്ന്‍ വില്യംസണാണ്. ഫൈനലിലെ യഥാര്‍ഥ വിജയി വില്യംസണാണെന്ന് ആരാധകര്‍ വിലയിരുത്തി.ഈ ലോകകപ്പില്‍ 578 റണ്‍സ് നേടി റണ്‍വേട്ടയില്‍ നാലാമനായി. ഇതോടെ ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ക്യാപ്റ്റനെന്ന റെക്കോഡ് വില്യംസണ് സ്വന്തമായി. ശ്രീലങ്കയുടെ മഹേള ജയവര്‍ധനയുടെ റെക്കോഡാണ് മറികടന്നത്.
















