ലോര്‍ഡ്‌സ്: ഇംഗ്ലീഷ് പേസ് ബൗളര്‍ ജോഫ്രെ ആര്‍ച്ചിന് ഒരു റെക്കോഡ്. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്‌ത്തിയ ഇംഗ്ലീഷ് താരമെന്ന റെക്കോഡാണ് ആര്‍ച്ചര്‍ സ്വന്തം പേരിലാക്കിയത്.
അതിവേഗ പന്തുകളും മാറിമറിയുന്ന യോര്‍ക്കറുകളും ബൗണ്‍സറുകളും കൊണ്ട് ആര്‍ച്ചര്‍ ഈ ലോകകപ്പില്‍ 20 വിക്കറ്റുകള്‍ പിഴുതു.
1992 ലോകകപ്പില്‍ 16 വിക്കറ്റ് നേടിയ ഇയാന്‍ ബോത്തമിന്റെ കൈവശമായിരുന്നു നേരത്തെ ഈ റെക്കോര്‍ഡ്. പ്രാഥമിക റൗണ്ടില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ തന്നെ ആര്‍ച്ചര്‍ ഈ നേട്ടം സ്വന്തമാക്കിയിരുന്നു. ജോഫ്രെ മാത്രമല്ല, ഇംഗ്ലീഷ് പേസ് നിരയിലെ മറ്റ് രണ്ട് പേരും ഇക്കുറി ബോത്തമിനെ മറികടന്നു. മാര്‍ക്ക് വുഡ് 18ഉം ക്രിസ് വോക്സ് 16 വിക്കറ്റും നേടി.
ഈ ലോകകപ്പില്‍ ബംഗ്ലാദേശിന്റെ മുസ്താഫിസുര്‍ റഹ്മാനൊപ്പം 20 വിക്കറ്റുമായി വിക്കറ്റ് വേട്ടയില്‍ രണ്ടാമതുണ്ട് ജോെഫ്ര. 11 ഇന്നിംഗ്സില്‍ നിന്നാണ് ജോഫ്രെ ഇത്രയും വിക്കറ്റ് നേടിയത്. മുസ്താഫിസൂര്‍ റഹ്മാന്‍ 8 ഇന്നിങ്‌സില്‍ നിന്നാണ് 20 വിക്കറ്റുകള്‍ പിഴുതത്. എന്നാല്‍ 27 വിക്കറ്റ് നേടിയ ഓസ്ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്കാണ് വിക്കറ്റ് നേട്ടത്തില്‍ മുന്നില്‍.
അതിനിടെ ഇംഗ്ലീഷ് പേസര്‍ മാര്‍ക് വുഡും ഒരു നേട്ടത്തിനൊപ്പമെത്തി. ഈ േലാകകപ്പിലെ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞാണ് വുഡ് നേട്ടം സ്വന്തമാക്കിയത്. ഫൈനലില്‍ 154 കി.മീ. വേഗതയിലാണ് വുഡ് ഒരു പന്തെറിഞ്ഞത്. നേരത്തെ ഇംഗ്ലണ്ടിന്റെ തന്നെ ആര്‍ച്ചറും ഓസീസിന്റെ മിച്ചല്‍ സ്റ്റാര്‍ക്കും ഈ വേഗത്തില്‍ പന്തെറിഞ്ഞിരുന്നു.
















