Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യൂണിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്.ഐ യൂണിറ്റ് റൂം മിനി ബാര്‍; മുറിയിലുള്ളത് മദ്യക്കുപ്പി മുതല്‍ ഗ്യാസ് അടുപ്പ് വരെ; ക്യാമ്പസിലുള്ളത് മദ്യകുപ്പികളുടെ കമനീയ ശേഖരം

നീരജ് ജി.ജി by നീരജ് ജി.ജി
Jul 13, 2019, 02:00 pm IST
in Kerala

തിരുവനന്തപുരം:  യൂണിവേഴ്സിറ്റി കോളേജിലെ എസ്‌എഫ്ഐയുടെ യൂണിയന്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത് ലോക്കല്‍ ബാറായി. എസ്എഫ്‌ഐയുടെ ക്രിമിനലുകള്‍ ഈ റൂമിനകത്താണ് തമ്പടിച്ചിരുന്നത്. സംസ്ഥാനത്തെ വിവിധ ക്രിമിനല്‍ കേസുകളില്‍ അകപ്പെടുന്നവര്‍ക്കുള്ള ഒളിത്താവളംകൂടിയാണ് ഈ മുറി. സ്റ്റേജിന് പിന്നിലുള്ള ഒരുമുറിയാണ് എസ്എഫ്‌ഐയ്‌ക്ക് യൂണിവേഴ്‌സിറ്റി കോളേജ് അധികൃതര്‍ വിട്ടുനല്‍കിയത്. ഇവിടെ വച്ചാണ് എസ്എഫ്‌ഐ റൗണ്ടിന് പോവുന്നതും, ഡിപ്പാര്‍ട്ട്‌മെന്റ് നേതാക്കളുമായി മീറ്റിംഗുകള്‍ നടക്കുന്നതും. എന്നാല്‍ റൂമിനുള്ളില്‍ കണ്ടത് ഒഴിഞ്ഞ മദ്യക്കുപ്പിയും, ഗ്യാസ് അടുപ്പുമടക്കമുള്ള സംവിധാനങ്ങള്‍ ഈ റൂമിലുണ്ട്. മദ്യപിച്ച ശേഷം ബിയര്‍ കുപ്പികള്‍ ക്യാമ്പസിനുള്ളിലേക്ക് എസ്എഫ്‌ഐക്കാര്‍ എറിയാറുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. 

അതേസമയം, പ്രിന്‍സിപ്പാളിനുമെതിരെയുള്ള പോലീസിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. കോളേജില്‍ റാഗിങ് വിരുദ്ധ സ്‌ക്വാഡ് പ്രവര്‍ത്തിക്കുന്നില്ല. ക്യാമ്പസ്സില്‍ അക്രസംഭവമുണ്ടായിട്ടും വിവരം സ്ഥലത്തെ പൊലീസ് സ്റ്റേഷനില്‍ അറിയിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് കന്റോണ്‍മെന്റ് സിഐ യുജിസിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. 

എല്ലാ കോളേജിലും റാഗിങ് വിരുദ്ധ സ്‌ക്വാഡ് വേണമെന്നും അതില്‍ സ്ഥലത്തെ പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ അംഗമായിരിക്കണമെന്നുമാണ് വ്യവസ്ഥ. എന്നാല്‍, ഇന്നുവരെ അങ്ങനെയൊരു കാര്യം കോളേജില്‍ നിന്ന് പൊലീസിനോട് ആവശ്യപ്പെട്ടിട്ടില്ല. റാഗിങ് വിരുദ്ധ സ്‌ക്വാഡ് കോളേജില്‍ ഇല്ലെന്നാണ് അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞത്. പൊലീസിന്റെയും വിദ്യാഭ്യാസവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ എല്ലാ മാസവും കോളേജുകളില്‍ ബോധവല്‍ക്കരണ ക്ലാസ്സുകള്‍ സംഘടിപ്പിക്കണമെന്നും സര്‍ക്കുലറുണ്ട്. ഇക്കാര്യവും യൂണിവേഴ്‌സിറ്റി കോളേജില്‍ നടപ്പാക്കാറില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

അഖിലിനെ ആക്രമിച്ചത് കൊല്ലമെന്ന ഉദ്ദേശത്തോടെയെന്ന് പോലീസ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്.  ദീര്‍ഘനാളായുള്ള വിദ്വേഷമാണ് ആക്രമണത്തിന് പിന്നില്‍. യൂണിറ്റ് കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ അഖില്‍ തയ്യാറായിരുന്നില്ലെന്നത് നേതാക്കളെ ചൊടിപ്പിച്ചിരുന്നെന്നും എഫ്ഐആറില്‍ പറയുന്നു. ഇന്നലെ ഉണ്ടായ സംഘര്‍ഷത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകരുള്‍പ്പെടെ 40 വിദ്യാര്‍ഥികള്‍ക്കു മര്‍ദനമേറ്റു. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി എ.എന്‍. നസീം, പ്രസിഡന്റ് ശിവരഞ്ജിത്, ഹരീഷ് എന്നിവരടക്കം 6 പേര്‍ക്കെതിരെ വധശ്രമത്തിനു കേസെടുത്തിട്ടുണ്ട്. മുന്‍പ് പാളയം ജംഗ്ഷനില്‍ പൊലീസുകാരെ തല്ലിയ കേസിലുള്‍പ്പെട്ടയാളാണു നസീം. 

അതേസമയം, അഖിലിനെ കുത്തിപരിക്കേല്‍പ്പിച്ച കേസിലെ പ്രതികളായ ഏഴ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഒളിവിലെന്ന് പോലീസ് പറയുന്നത്. ഇന്നലെ രാത്രി പ്രതികളുടെ വീടുകളില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. ബന്ധുവീടുകളിലും പരിശോധന നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല.  സാക്ഷി മൊഴിയുടെ അടിസ്ഥാനത്തില്‍ എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്, യൂണിറ്റ് സെക്രട്ടറി നസീം, അമര്‍, അദ്വൈദ്, ആദില്‍, ആരോമല്‍, ഇബ്രാഹിം എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കണ്ടാലറിയുന്ന മുപ്പതോളം പേരെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. വെള്ളിയാഴ്ച പ്രതികള്‍ എത്താന്‍ സാധ്യതയുള്ള മിക്ക സ്ഥലങ്ങളിലും പോലീസ് പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. എന്നാല്‍ പ്രതികളില്‍ ചിലര്‍ ഇന്ന് പോലീസില്‍ കീഴടങ്ങുമെന്നാണ് സൂചന.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജ്യത്തെ പല സംസ്ഥാനങ്ങളിലും ബിജെപി വലിയ ശക്തിയായി, കേരളത്തില്‍ ബി ജെ പിയുടെ വലിയ മുന്നേറ്റത്തെ ഒരു പരിധിവരെ ചെറുത്തു- എം എ ബേബി

Entertainment

അന്ന് ദന്തൽ ഡോക്ടർ രാമചന്ദ്രനാണ് അച്ഛനെന്ന് പറയേണ്ടി വന്നു , മറ്റ് വഴിയുണ്ടായിരുന്നുല്ലെന്ന് ശ്രുതിഹാസൻ

Kerala

സിപിഐ ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി കെ കെ ശിവരാമനെ ജില്ലാ എക്‌സിക്യൂട്ടീവില്‍ നിന്നും കൗണ്‍സിലില്‍ നിന്നും ഒഴിവാക്കി

Kerala

അട്ടപ്പാടി മധു കൊലക്കേസ്: 12 പ്രതികള്‍ക്ക് ജീവപര്യന്തം തടവ് വിധിച്ച് ഹൈക്കോടതി, അമ്മയ്‌ക്ക് 30 ലക്ഷം നഷ്ടപരിഹാരം

Kerala

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നവംബർ 30 വരെ നീട്ടി; പ്രതീക്ഷയോടെ 30,000ത്തോളം വിദ്യാര്‍ത്ഥികള്‍;

പുതിയ വാര്‍ത്തകള്‍

ഷുഹൈബ് വധക്കേസ്; ആകാശ് തില്ലങ്കേരി അടക്കം മുഴുവൻ പ്രതികളുടെയും ജാമ്യം റദ്ദാക്കി

മ​ല​യി​ടം​തു​രു​ത്തി​ലെ ഒ​ഴി​പ്പി​ക്ക​ൽ; വി​ധി ന​ട​പ്പാ​ക്കി​യേ പ​റ്റൂ​വെ​ന്ന് സ​ർ​ക്കാരിനോട് ഹൈ​ക്കോ​ട​തി

പണി ഈ സര്‍ക്കാരിനിരിക്കട്ടെ… പോണപോക്കില്‍ മുനമ്പം ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു: മുഖ്യമന്ത്രി

“എന്തിനാണ് അമ്മയെ ഇങ്ങനെ നാറ്റിക്കുന്നത്, അറിയാവുന്ന പണി ചെയ്ത് ജീവിക്ക്”: ടിനി ടോമിനോടും അൻസിബയോടും സുധീർ

വിമാനവും പാരാഗ്ലൈഡറും കൂട്ടിയിടിച്ചു; യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു

മത്സരത്തിനിടെ ഹൃദയാഘാതം; കർണാടക രഞ്ജി ട്രോഫി താരം മരിച്ചു

മമ്മൂട്ടി, തിരുവിഴ ജയശങ്കര്‍, ഡോ.എന്‍. രാധാകൃഷ്ണന്‍ എന്നിവര്‍ ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചു

സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ രോ​ഗി​ക​ളെ നി​ല​ത്തു കി​ട​ത്താ​ൻ പാ​ടി​ല്ല; ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന്‌ ജമിയത്ത് ഉലമ ഇ ഹിന്ദ്; പിന്തുണച്ച് കൂടുതല്‍ മുസ്ലിം സംഘടനകള്‍

‘മുനമ്പം ഭൂമി വഖഫ് സ്വത്താണെന്നതിൽ തർക്കമില്ല’; സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ കെ.എസ് ഹംസ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.