Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

കീഴടങ്ങിയില്ല, ഇന്ത്യ പൊരുതി വീണു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2019, 01:43 am IST
inEditorial

ലോകകപ്പ് ക്രിക്കറ്റിന്റെ അവസാനപടിക്ക് തൊട്ടുമുമ്പ് ഇന്ത്യന്‍ പ്രതീക്ഷ വീണുടഞ്ഞത് ആരാധകരെ കുറച്ചൊന്നുമല്ല വേദനിപ്പിച്ചത്. അസൂയാവഹമായ മികവോടെ കുതിച്ചുകയറിയ ഇന്ത്യന്‍ ടീമില്‍നിന്ന് ഇതിലേറെയൊക്കെ ക്രിക്കറ്റ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു എന്നത് സത്യം. ക്രിക്കറ്റ് ലോകത്തെത്തന്നെ അമ്പരപ്പിച്ച തോല്‍വിയായിരുന്നു സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ പിണഞ്ഞത്. അത്രമാത്രം വിസ്മയകരമായിരുന്നു ഇന്ത്യയുടെ അതുവരെയുള്ള പ്രകടനം എന്നര്‍ഥം. ഉയരം കൂടുംതോറും വീഴ്ചയ്‌ക്ക് ശക്തികൂടും. തോല്‍വി കനത്തതായിരുന്നില്ലെങ്കിലും ഇന്ത്യയുടെ പതനം അതുകൊണ്ടുതന്നെ കനത്തതായി. കളികള്‍ വിജയങ്ങളുടേയും തോല്‍വികളുടേയും മിശ്രിതമാണെന്നതും ഒരുടീം ജയിക്കാന്‍ മറ്റൊരു ടീം തോല്‍ക്കണം എന്നതുമൊക്കെ ലോക നിയമമാണെങ്കിലും തോല്‍വി തോല്‍വി തന്നെയാണ്. അതിന്റെ നിരാശയില്‍നിന്ന് കരകയറാന്‍ നാളുകള്‍ കുറെ എടുക്കുകയും ചെയ്യും. നാലുവര്‍ഷം കാത്തിരിക്കണം ഇനിയൊരു ലോകകപ്പ് വരാന്‍.

വിമര്‍ശനങ്ങള്‍ക്കും കുറ്റപ്പെടുത്തലുകള്‍ക്കും സമയം ഏറെ ബാക്കിയുണ്ട്. തോല്‍വി ഒന്നിന്റെയും അവസാനമല്ല. തത്ക്കാലം നമുക്ക് ഈ ടീമിന് നന്‍മ നേരാം. ഒരു തോല്‍വികൊണ്ടു ലോകം അവസാനിക്കുന്നില്ലല്ലോ. ഇന്ത്യ കീഴടങ്ങുകയല്ലല്ലോ പൊരുതി വീഴുകയല്ലേ ചെയ്തത്? തുടക്കത്തിലെ വമ്പന്‍ തകര്‍ച്ചയില്‍നിന്ന് തിരിച്ചുകയറാന്‍ ഇന്ത്യ കാഴ്ചവച്ച ആ പോരാട്ടവീര്യമാണ് അംഗീകരിക്കപ്പെടേണ്ടത്. അപ്രതീക്ഷിതമായ തിരിച്ചടിയില്‍, തങ്ങളുടെ മികവിനും പരിചയസമ്പത്തിനും യോജിക്കാത്ത മട്ടില്‍ ഇന്ത്യന്‍ താരങ്ങള്‍ പകച്ചുപോയി എന്ന യാഥാര്‍ഥ്യം അംഗീകരിച്ചേ പറ്റൂ. ആ അങ്കലാപ്പില്‍നിന്ന് യാഥാര്‍ഥ്യത്തിലേയ്‌ക്ക് തിരിച്ചെത്തിയപ്പോഴേയ്‌ക്കും വൈകിപ്പോയിരുന്നു. ആ അവസ്ഥയില്‍നിന്നാണ് നൂല്‍പ്പാലത്തിലൂടെ പിടിച്ചുകയറാന്‍ ഇന്ത്യന്‍ താരങ്ങള്‍ പൊരുതിനിന്നത്. ജീവന്‍മരണ പോരാട്ടമായിരുന്നു അത്. കളിമികവിന്റെയും മനസ്സാന്നിദ്ധ്യത്തിന്റെയും പോരാട്ടം. വമ്പന്‍ സ്‌കോറിനെ മറികടക്കാന്‍ വമ്പന്‍ ഷോട്ടുകള്‍ പായിക്കാനുള്ള ആവേശവും വീണുപോയാല്‍ പിന്നാലെ വരാന്‍ ആളില്ലെന്ന യാഥാര്‍ഥ്യബോധവും തമ്മിലുള്ള പോരാട്ടം. ആ മത്സരത്തിലാണ് മഹേന്ദ്ര സിങ് ധോണിയും രവീന്ദ്ര ജഡേജയും വീണുപോയത്.

എത്ര മികച്ച ഫോമിലായിരുന്നാലും കളിയില്‍ അന്നത്തെ നിലവാരവും സാഹചര്യങ്ങളുമാണല്ലോ നിര്‍ണായകമാകുന്നത്. മനസ്സാന്നിദ്ധ്യത്തിന്റെ കളിയാണു ക്രിക്കറ്റ്. സെഞ്ചുറികളുടേയും റണ്‍സിന്റെയും വിക്കറ്റുകളുടേയും കണക്കുകള്‍ അവിടെ അപ്രസക്തമാകും. ഈ സെമി ഫൈനല്‍ പോരാട്ടത്തില്‍ കണക്കുകള്‍ ഇന്ത്യയ്‌ക്കൊപ്പമായിരുന്നെങ്കിലും സാഹചര്യങ്ങള്‍ ന്യൂസീലന്‍ഡിന് അനുകൂലമായി ഭവിച്ചു. തുടക്കത്തിലെ നേട്ടങ്ങളിലൂടെ മാനസിക ആധിപത്യവും അവര്‍നേടി. അത് അവര്‍ ആവുംവിധം മുതലാക്കുകയും ചെയ്തു. ക്രിക്കറ്റ് ശരിക്കും ടീം ഗെയിം ആകുന്നത് ഫീല്‍ഡ് ചെയ്യുമ്പോഴാണ്. ഫീല്‍ഡില്‍ ന്യൂസീലന്‍ഡ് ടീമായി ഒത്തിണങ്ങി. ബൗളിങ്ങിന്റെ മൂര്‍ച്ചയ്‌ക്കു പൂര്‍ണത നല്‍കുന്നതും ഫലം നല്‍കുന്നതും ഫീല്‍ഡിങ് മികവാണ്. പഴുതടച്ച ന്യൂസീലന്‍ഡ് ഫീല്‍ഡിങ്ങിനെതിരെ പിടിച്ചുനില്‍ക്കുക എളുപ്പമായിരുന്നില്ല. തുടക്കത്തിലെ തകര്‍ച്ചയില്‍ സമനില കൈവിട്ടിടത്താണ് ഇന്ത്യയ്‌ക്ക് പിഴച്ചത്. അത് ആത്യന്തിക പരാജയത്തില്‍ കലാശിക്കുകയും ചെയ്തു. 

ലോകകപ്പ് ഇനിയും വരും. ഈ വീഴ്‌ച്ചയില്‍നിന്നുള്ള പാഠങ്ങള്‍ കരുത്താക്കാന്‍ ഇന്ത്യയ്‌ക്ക് അന്നു കഴിയണം. കളിയുടെ സാങ്കേതിക മികവിനൊപ്പം മാനസികമായ കരുത്താര്‍ജിക്കാനും സാഹചര്യങ്ങളെ സമചിത്തതയോടെ നേരിടാനും ഇന്ത്യക്കാര്‍ക്ക് കഴിയണം. സാങ്കേതിക മികവില്‍ ഇന്ത്യക്കാര്‍ ആര്‍ക്കും പിന്നിലല്ല. പക്ഷേ, ലോകകപ്പ് പോലൊരു വേദിയില്‍ ജയിക്കാന്‍ അതുമാത്രം മതിയാകില്ല. ആ പാഠമാണ് ന്യൂസീലന്‍ഡ് പഠിപ്പിച്ചത്. പരിചയസമ്പന്നരും യുവരക്തവും ഇന്ത്യയ്‌ക്കു സ്വന്തമായുണ്ടല്ലോ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

India

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

Entertainment

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

Kerala

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

India

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

പുതിയ വാര്‍ത്തകള്‍

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.