എറണാകുളം:ബോയ്സ് ഹോമിലെ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ അറസ്റ്റിലായ വൈദികന്‍ മുന്‍പും നിരവധി കുട്ടികളെ പീഡിപ്പിച്ചിരുന്നതായി പൊലീസ്. ഇന്നലെ വൈദികന്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ബോയ്‌സ് ഹോമില്‍ നിന്നും ഓടി രക്ഷപ്പെട്ട ആറു കുട്ടികളാണ് സംഭവം മാതാപിതാക്കളെ അറിയിച്ചത്. തുടര്‍ന്ന് രക്ഷിതാക്കളെത്തി വൈദികനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇയാള്‍ ബോയ്‌സ് ഹോമിലെ എല്ലാ കുട്ടികളെയും പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായും ഭയന്ന് ഇവര്‍ വിവരം പുറത്തു പറയാതിരുന്നതുമാണെന്നാണ് പുറത്തുവരുന്ന വിവരം.
കൊച്ചി കണ്ണമാലി സ്വദേശി ജെറി എന്ന് വിളിക്കുന്ന ഫാദര്‍ ജോസഫിനെ തോപ്പുംപടി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്നലെ റിമന്‍ഡ് ചെയ്തിരുന്നു. നിര്‍ധന കുടുംബത്തിലേയും രക്ഷിതാക്കള്‍ ഇല്ലാത്ത കുടുംബങ്ങളിലേയും കുട്ടികളെയുമാണ് ബോയ്‌സ് ഹോമില്‍ പാര്‍പ്പിച്ചിരുന്നത്. ഈ കുട്ടികള്‍ക്ക് എല്ലാം പ്രത്യേക കൗണ്‍സിലിങ് നല്‍കാന്‍ ശ്രമിക്കുമെന്നും പോലീസ് അധികൃതര്‍ അറിയിച്ചു.
പ്രതിക്കെതിരെ പ്രകൃതി വിരുദ്ധ പീഡനത്തിനും, പോക്സോ പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 15 കുട്ടികളാണ് ബോയ്സ് ഹോമില്‍ കഴിയുന്നത്. നിര്‍ധന കുടുംബത്തിലേയും രക്ഷിതാക്കള്‍ ഇല്ലാത്ത കുടുംബങ്ങളിലേയും കുട്ടികളെുമാണ് ഇവിടെ കഴിയുന്നത്. ഇയാള്‍ക്കെതിരെ പ്രകൃതിവിരുദ്ധപീഡനത്തിനും ഒപ്പം പോക്‌സോ വകുപ്പ് പ്രകാരവും കേസ് എടുത്തതായി പൊലീസ് അറിയിച്ചു.
















