ന്യൂദല്‍ഹി : ഗതാഗത രംഗത്ത് വന്‍ വിപ്ലവം സൃഷ്ടിയക്കാനൊരുങ്ങി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. വായു മലിനീകരണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇത് കുറയ്‌ക്കുന്നതിനായി ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കും. ഇതിനായി ഇളവുകളും നല്‍കുന്നതാണ്.
രാജ്യത്ത് ഏകീകൃത ട്രാന്‍സ്പോര്‍ട്ട് കാര്‍ഡ് നടപ്പിലാക്കും. ഇതുപയോഗിച്ച് എല്ലാ ടിക്കറ്റുകളും ബുക്ക് ചെയ്യാം. ഇതിനായി രണ്ടാം ഘട്ടത്തില്‍ 10,000 കോടിയുടെ പദ്ധതി നടപ്പാക്കാനാണ് തീരുമാനം.
റെയില്‍വേ വികസനത്തിനായും വന്‍ തുക നീക്കിവെക്കും. 2030 വരെയുള്ള കാലയളവില്‍ 50 ലക്ഷം കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്.
റെയില്‍വെ വികസനത്തിന് പിപിപി മാതൃക നടപ്പിലാക്കും. ഈ വര്‍ഷം 210 കിലോമീറ്റര്‍ മെട്രോ ലൈന്‍ സ്ഥാപിക്കും. ഇതോടൊപ്പം ജലഗതാഗതത്തിനും വ്യോമയാനത്തിനും വികസന പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. അതേസമയം രാജ്യത്തെ ചരക്കു നീക്കത്തിലും വളര്‍ച്ച കൊണ്ടുവരാന്‍ പദ്ധതിയിടുന്നുണ്ട്. ജലഗതാഗത വികസനത്തിലൂന്നി ചരക്കു ഗതാഗതം മെച്ചപ്പെടുത്താനാണ് കേന്ദ്രം പദ്ധതിയിടുന്നത്.















