ന്യൂദല്‍ഹി : തൊഴിലില്ലായ്‌മ പരിഹരിക്കാന്‍ ചെറുകിട, ഇടത്തരം വ്യവസായ മേഖലയ്‌ക്ക് പ്രോല്‍സാഹനം നല്‍കുമെന്ന് കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍. അടിസ്ഥാന സൗകര്യമേഖലയിലും ഡിജിറ്റല്‍ രംഗത്തും നിക്ഷേപം വര്‍ധിപ്പിക്കുമെന്നും ധനമന്ത്രി. രാജ്യത്തിന്റെ സാമ്പത്തിക മേഖലയുടെ സുസ്ഥിര വികസനത്തിന് ആഭ്യന്തര, വിദേശനിക്ഷേപങ്ങള്‍ സഹായിച്ചിട്ടുണ്ട്. സാമ്പത്തിക രംഗത്തെ വളര്‍ച്ചയ്‌ക്ക് സ്വകാര്യമേഖലയുടെ പങ്കും വളരെ പ്രധാനമാണെന്നും നിര്‍മ്മല സീതാരാന്‍ പറഞ്ഞു.
അതേസമയം 2018-19ല്‍ 300 കിലോമീറ്റര്‍ മെട്രോ റെയിലിന് അനുമതി നല്‍കി. കൂടാതെ ഗ്രാമീണ മേഖലയിലെ ഗതാഗത സൗകര്യത്തിനായി വിപുലമായ നിക്ഷേപം നടത്തുമെന്നും അറിയിച്ചു.
ഗ്രാമീണ മേഖലയിലെ ഗതാഗത സൗകര്യത്തിനായി ഭാരത് മാല, സാഗര്‍ മാല, ഉഡാന്‍ പദ്ധതികളില്‍ വിപുലമായ നിക്ഷേപം. റോഡ്, ജല, വായു ഗതാഗതമാര്‍ഗങ്ങള്‍ ലോകോത്തര നിലവാരത്തിലെത്തിക്കും. കൂടാതെ എല്ലാ സംസ്ഥാനങ്ങളെയും ബന്ധിപ്പിച്ച് ഒറ്റ പവര്‍ ഗ്രിഡ് സ്ഥാപിക്കും. വൈദ്യുതി വിതരണത്തിന് ഒരു രാജ്യം ഒരു ഗ്രിഡ് പദ്ധതി നടപ്പാക്കും.
ജലഗ്രിഡും ഗ്യാസ് ഗ്രിഡും സമാനമായ രീതിയില്‍ നടപ്പാക്കും. ഇന്ത്യയൊട്ടാകെ സഞ്ചരിക്കാന്‍ ഒറ്റ ട്രാവല്‍കാര്‍ഡ്. ഇന്ത്യയൊട്ടാകെ സഞ്ചരിക്കാന്‍ ഒറ്റ ട്രാവല്‍കാര്‍ഡ് പ്രാവര്‍ത്തികമാക്കും. വൈദ്യുത വാഹനങ്ങള്‍ വ്യാപകമാക്കും. ഇതിനായി പതിനായിരം കോടിയുടെ പുതിയ പദ്ധതി നടപ്പിലാക്കുമെന്നും നിര്‍മ്മല സീതാരാമന്‍ അറിയിച്ചു.















