11.47 2022 ഓടെ ഇന്ത്യയില്‍ എല്ലാവര്ക്കും വീട് ഉറപ്പാക്കും. 1.95 കോടി വീടുകള്‍ നിര്‍മിക്കും. എല്ലാ കര്‍ഷകര്‍ക്കും വൈദ്യുതിയും പാചകവാതകവും ഉറപ്പുവരുത്തും. എല്ലാ വീടുകളിലും ശുചിത്വമുള്ള അടുക്കളയും വൈദ്യുതിയും ഉറപ്പാക്കും. കെ വൈ സി നിബന്ധനകളില്‍ ഇളവ് വരുത്തും
11.38 ചെറുകിട വ്യാപാരികള്‍ക്കായി കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പെന്ഷന് പദ്ധതി . പ്രധാനമന്ത്രി കരംയോഗി മാന്‍ദണ്ഡ് പെന്ഷന് പദ്ധതി പ്രഖ്യാപിച്ചു. 1.5 കോടി രൂപയില്‍ കുറവ് വിറ്റുവരവുള്ള ചെറുകിട കച്ചവടക്കാര്‍ക്കാണു പെന്ഷന് ലഭിക്കുക.
നിര്‍മ്മല സീതാരാമന്റെ ബജറ്റിന് സാക്ഷ്യം വഹിക്കാന്‍ മാതാപിതാക്കളും
11.23 രണ്ടാം മോദി സര്‍ക്കാരിന്റെ ലക്ഷ്യമിടുന്നത് ഗതാഗത വിപ്ലവത്തിന്. ഭാരത് മാല, സാഗര്‍ മാല, ഉഡാന്‍ പദ്ധതികളില്‍ വിപുലമായ നിക്ഷേപം നടത്തും റോഡ്, ജല, വായു ഗതാഗതമാര്‍ഗങ്ങള്‍ ലോകോത്തര നിലവാരത്തിലെത്തിക്കുമെന്നും ധനമന്ത്രി
11.18 മോദി സര്‍ക്കാരിന്റെ ലക്ഷംഎല്ലാ മേഖലയിലും സ്പര്‍ശിക്കുന്ന ഡിജിറ്റല്‍ ഇന്ത്യ. സാമ്പത്തി അച്ചടക്കമായിരുന്നു കഴിഞ്ഞ സര്‍ക്കാരിന്റെ കരുത്തെന്നും ധനമന്ത്രി.
11.05 രണ്ടാം മോദി മന്ത്രിസഭയുടെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിച്ചു തുടങ്ങി. ഭാരത്തിലെ ജനങ്ങള്‍ പ്രതീക്ഷിക്കുന്നത് പുരോഗതിയും സുരക്ഷയുമാണെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്. ‘ശക്തമായ രാജ്യത്തിന് ശക്തനായി പൗരന്’ എന്ന മുദ്രാവാക്യം സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കും.
10.55- ബജറ്റ് കേന്ദ്രമന്ത്രി സഭ അംഗീകരിച്ചു. അവതരണം അല്പസമയത്തിനുള്ളില്
10.50 രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണം നടക്കാനിരിക്കെ സെന്‍സെക്സില്‍ വന്‍ കുതിപ്പ്. വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ 119 പോയിന്റ് ഉയര്‍ന്നു.
10.30
പ്രതികരിക്കാൻ ഇവിടെ എഴുതുക: