മുംബൈ: മാന നഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധി ഇന്ന് മുംബൈ കോടതിയില്‍ ഹാജരാകും. മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ആര്‍എസ്എസ് ബന്ധമുണ്ടെന്ന് രാഹുല്‍ വിവാദ പ്രസ്താവന നടത്തിയിരുന്നു. ഇതിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് രാഹുലിനെതിരെ മാന നഷ്ടത്തിന് കേസെടുക്കുകയായിരുന്നു.
ആര്‍എസ്എസ് പ്രവര്‍ത്തകനായ ധ്രുതിമാന്‍ ജോഷിയാണ് 2017ല്‍ രാഹുല്‍ ഗാന്ധിക്കെതിരെ കേസ് ഫയല്‍ ചെയ്തത്. അതേസമയം തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാവല്‍ക്കാരന്‍ കള്ളനാണ് (ചൗക്കീദാര്‍ ചോര്‍ ഹേ) എന്ന് കോടതി സമ്മതിച്ചതായി വിവാദ പ്രസ്താവന നടത്തിയതിനും കോടതി അലക്ഷ്യത്തിന് കേസെടുത്തിട്ടുണ്ട്.
വേനല്‍ അവധി കഴിഞ്ഞ് സുപ്രീംകോടതി നടപടികള്‍ ആരംഭിച്ചതോടെ അടുത്തുതന്നെ ഈ കേസിലും സുപ്രീംകോടതി വിധി പ്രസ്താവിക്കും.
















