ന്യൂദല്‍ഹി: ചാന്ദ്‌നി ചൗക്ക് ഹോസ്ഖാസിയില്‍ ഇസ്ലാമിസ്റ്റുകള്‍ ക്ഷേത്രം തകര്‍ത്ത സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ദല്‍ഹി പോലീസ് കമ്മീഷണര്‍ അമൂല്യ പട്‌നായിക്കിനെ വിളിച്ചുവരുത്തി. സ്ഥിതിഗതികള്‍ ചോദിച്ചറിഞ്ഞ ഷാ കര്‍ശന നടപടിക്ക് നിര്‍ദ്ദേശം നല്‍കി. കമ്മീഷണറെ ശാസിച്ചതായും സൂചനയുണ്ട്. അമിത് ഷായോട് സംഭവം വിശദീകരിച്ചതായി പട്‌നായിക്ക് പറഞ്ഞു.
സ്ഥിരം ക്രിമിനലുകളാണ് അക്രമത്തിന് പിന്നില്‍. സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. മുഴുവനാളുകളെയും പിടികൂടും. അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ് ദല്‍ഹി പോലീസ് പ്രവര്‍ത്തിക്കുന്നത്. ഞായറാഴ്ച രാത്രിയില്‍ നടന്ന അക്രമങ്ങള്‍ക്ക് ശേഷം പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ആയിരത്തിലേറെ പോലീസുകാരെയും അര്‍ദ്ധസൈനികരെയും വിന്യസിച്ചിട്ടുണ്ട്.
പാര്‍ക്കിങ്ങിനെച്ചൊല്ലി രണ്ട് പേര്‍ തമ്മിലുണ്ടായ സംഘര്‍ഷം മുതലെടുത്ത് ജിഹാദികള്‍ ക്ഷേത്രം തകര്‍ക്കുകയായിരുന്നു. നാല് പ്രതികളെ അറസ്റ്റ് ചെയ്തു. അന്വേഷണ മേല്‍നോട്ടം വഹിക്കാന്‍ പ്രത്യേക സംഘം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ അലക് അലോക് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കി. ക്ഷേത്രം തകര്‍ത്തത് അപലപനീയമാണെന്നും പുനര്‍നിര്‍മ്മിക്കാന്‍ മുസ്ലിങ്ങള്‍ സഹായിക്കണമെന്നും ഓള്‍ഡ് ദല്‍ഹി ഫത്തേപുരി പള്ളിയിലെ ഷാഹി ഇമാം മുഫ്തി മുകറാം സാഹബ് ആവശ്യപ്പെട്ടു.
















