Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

മരവിപ്പിക്കുന്ന പുരസ്‌കാരം

എസ്.കെbyഎസ്.കെ
Jul 2, 2019, 03:48 am IST
inVicharam

ലളിതകലാ അക്കാദമി പ്രഖ്യാപിച്ച പുരസ്‌കാരങ്ങളില്‍ കാര്‍ട്ടൂണിനുള്ളത് മരവിപ്പിക്കാന്‍ ആലോചിക്കുന്നതായി വാര്‍ത്ത. പുരസ്‌കാരവിവാദം മുറുകുന്നതിനിടെയാണ് മരവിപ്പിക്കല്‍ നീക്കത്തെക്കുറിച്ചുള്ള വാര്‍ത്ത വന്നത്. അധികൃതര്‍ എന്തെങ്കിലും ചെയ്യട്ടെ. പ്രശ്‌നം അതല്ല. പുരസ്‌കാരം മരവിപ്പിക്കുക എന്നാല്‍ എന്താണര്‍ത്ഥമെന്ന് പിടികിട്ടുന്നില്ല!

പുരസ്‌കാരജേതാക്കള്‍ മാത്രമല്ല, സാംസ്‌കാരികനായകരും വായനക്കാരും സാധാരണക്കാരുമെല്ലാം ഇതിന്റെ അര്‍ത്ഥവും അര്‍ത്ഥതലങ്ങളും തേടി അലയുകയാണ്. 

മരവിപ്പിക്കലിന് ഇവിടെ സാധാരണ അര്‍ത്ഥമല്ല ഉള്ളതെന്ന് ചിലര്‍ പറയുന്നു. അസാധാരണ അര്‍ത്ഥം എന്താണെന്ന് അവര്‍ വ്യക്തമാക്കുന്നില്ല!

‘പുരസ്‌കാരത്തെ കൊല്ലും’ എന്നതിന്റെ ആലങ്കാരിക പ്രയോഗമാണിതെന്ന് ചില വിഷാദാത്മകര്‍ കരുതുന്നു. 

മരവിപ്പിച്ചതുകൊണ്ട് പുരസ്‌കാരം മരിക്കുകയില്ല, അതവിടെതന്നെ ഉണ്ടാകുമെന്നാണ് മറ്റുചിലരുടെ വാദം. ശസ്ത്രക്രിയകള്‍ക്കു മുന്‍പുള്ള മരവിപ്പിക്കലായിമാത്രം ഇതിനെ കണ്ടാല്‍ മതിയെന്നും അവര്‍ വിശദീകരിക്കുന്നുണ്ട്. 

മരവിപ്പിക്കപ്പെട്ട പുരസ്‌കാരത്തിന് പുറമേ മരിവിപ്പിക്കാത്ത പുതിയ പുരസ്‌കാരം ഉണ്ടാകുമോ എന്ന ചോദ്യം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. 

പുരസ്‌കാരം മരവിപ്പിച്ച നിലയില്‍ ശീതീകരണിയില്‍ ഉണ്ടാകുമെന്ന നിലയ്‌ക്ക്, പുരസ്‌കാരജേതാവിനെ ‘മരവിപ്പിച്ച കാര്‍ട്ടൂണ്‍ പുരസ്‌കാരജേതാവ്’ എന്ന് വിശേഷിപ്പിക്കാമെന്ന് ചില നിയമജ്ഞര്‍ സമര്‍ത്ഥിക്കുന്നു. മരവിപ്പിച്ചത് ജേതാവിനെയല്ലാത്തതിനാല്‍ ‘മരവിപ്പിച്ച കാര്‍ട്ടൂണ്‍ പുരസ്‌കാരത്തിന്റെ ജേതാവ്’ എന്നുതന്നെ പ്രയോഗിക്കണമെന്ന് ഭാഷാപണ്ഡിതര്‍ ഓര്‍മ്മിപ്പിക്കുന്നു. 

മരവിപ്പിക്കല്‍ എത്രകാലത്തേക്കാണെന്നറിയില്ല. കാലാവധി നീട്ടാനും കുറയ്‌ക്കാനും അധികൃതര്‍ക്ക് അധികാരമുണ്ടായിരിക്കാം. 

ഇത്ര കടുത്ത നടപടി വേണ്ടെന്നും പുരസ്‌കാരം ഭാഗികമായി മരവിപ്പിച്ചാല്‍ മതിയെന്നും അഭിപ്രായമുള്ള ചിലര്‍ അധികൃതര്‍ക്കിടയില്‍ത്തന്നെ ഉള്ളതായി റിപ്പോര്‍ട്ടുണ്ട്. ഭാഗികമായ മരവിപ്പിക്കല്‍ എങ്ങനെയൊക്കെയാകാമെന്നും അവര്‍ വിശദീകരിക്കുന്നു. 

പ്രശസ്തിപത്രവും ശില്‍പവും പണവും അടങ്ങുന്നതാണ് പുരസ്‌കാരമെന്നിരിക്കട്ടെ. ഇവയില്‍ ഒന്നോ രണ്ടോ മരവിപ്പിക്കാം. മൃദുസമീപനമാണ് അധികൃതര്‍ക്കുള്ളതെങ്കില്‍ പ്രശസ്തിപത്രം മാത്രം മരവിപ്പിച്ചാല്‍ മതി. നിലപാട് കര്‍ക്കശമാണെങ്കില്‍ പണവും ശില്‍പവും മരവിപ്പിക്കാം. പ്രശസ്തി പത്രത്തിലെയും ശില്‍പത്തിലെയും ലിഖിതത്തില്‍ ‘മരവിപ്പിച്ചത്’ എന്നു ചേര്‍ക്കാന്‍ മറക്കരുത്!

ഈ വാര്‍ത്തകേട്ട് പുരസ്‌കാരജേതാക്കളില്‍ പലര്‍ക്കും നേരിയ മരവിപ്പുണ്ടായത്രെ. ഏതു പുരസ്‌കാരവും എപ്പോള്‍ മരവിപ്പിക്കുമെന്ന്ആര്‍ക്കറിയാം?. കലാകാരന്മാരുടെ ജീവചരിത്ര കുറിപ്പുകളില്‍ ഇനി ഇങ്ങനെ കണ്ടേക്കാം: ”ദീര്‍ഘകാലത്തെ കലാജീവിതത്തിനിടയില്‍ മരവിപ്പിച്ചതും അല്ലാത്തതുമായ ഒട്ടേറെ പുരസ്‌കാരങ്ങള്‍ ഈ പ്രതിഭാശാലിയെ തേടിയെത്തിയിട്ടുണ്ട്”. 

അധികൃതരുടെ ഉദ്ദേശം വ്യക്തമാകാത്തതുകൊണ്ടാണ് ഇങ്ങനെ കാടുകയറി ചിന്തിച്ചുപോകുന്നത്. അതുകൊണ്ട് പുരസ്‌കാര മരവിപ്പക്കലിന്റെ അര്‍ത്ഥം ഉടന്‍ പത്രസമ്മേളനം വിളിച്ച് വ്യക്തമാക്കിത്തരാന്‍ അവരോട് അപേക്ഷിക്കുന്നു. 

വാര്‍ത്തയില്‍ നിന്ന്:

”നിലവില്‍ കേരളത്തില്‍ സാഹസിക ടൂറിസം സീസണ്‍ ആരംഭിച്ചു”. 

നിലവില്‍ ആര്‍ക്കും സാഹസിക ടൂറിസം ആരംഭിക്കാം എന്ന നിലയാണ്. 

നിലവില്‍ ടൂറിസം വകുപ്പ് ഇവയൊന്നും പരിശോധിക്കുന്നില്ല. 

”നിലവില്‍ സാഹസിക ടൂറിസവുമായി ബന്ധപ്പെട്ട് ലൈസന്‍സുകള്‍ക്കും അനുമതികള്‍ക്കും കൃത്യമായ ഏകീകരണമില്ല”. 

നാലു വാക്യങ്ങളിലും ‘നിലവില്‍’ ആവശ്യമില്ല. ഇതെഴുതിയ ആള്‍ക്കും ഏറ്റവും പ്രീയപ്പെട്ട പദം ‘നിലവില്‍’ ആണെന്നു തോന്നുന്നു! ‘നിലവില്‍’ ഇത്രയേ പറയുന്നുള്ളു!

പിന്‍കുറിപ്പ്: 

പ്രകടനപത്രികയില്‍ ചേര്‍ക്കാവുന്നത്:

”ഞങ്ങളുടെ മുന്നണി അധികാരത്തില്‍ വന്നാല്‍ മരവിപ്പിച്ച പുരസ്‌കാരങ്ങളെല്ലാം പൂര്‍വ്വകാല പ്രാബല്യത്തോടെ പുനരുജ്ജീവിപ്പിക്കുന്നതാണ്”.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

Ernakulam

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

Kerala

റിപ്പോര്‍ട്ടര്‍ ടിവിയുടെ മുഴുവന്‍ സാമ്പത്തിക ഇടപാടുകളും , നിയമന രേഖകളും 12 ന് മുൻപ് ഹാജരാക്കണം : നിർദേശം നൽകി കേന്ദ്രസർക്കാർ

India

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)
India

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

പുതിയ വാര്‍ത്തകള്‍

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

ബസില്‍ വയോധികയുടെ മാല കവരാന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരായ യുവതികള്‍ പിടിയിലായി

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

പ്രിയങ്ക ചതുര്‍വേദി എന്ന ഉദ്ധവ് വിഭാഗം ശിവസേന എംപി (ഇടത്ത്) പ്രധാനമന്ത്രി മോദി പ്രിയങ്ക ചതുര്‍വേദിയ്ക്കും അവരുടെ കുടുംബത്തോടുമൊപ്പം (വലത്ത്)

നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്: പ്രിയങ്ക ചതുര്‍വേദി

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.