Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കര്‍ണാടകയില്‍ കോണ്‍ഗ്രസിന് തിരിച്ചടി:രണ്ട് എംഎല്‍എമാര്‍ കൂടി രാജിവെച്ചു; കൂടുതല്‍ പേര്‍ രാജിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2019, 07:12 pm IST
inIndia

ബെംഗളൂരു: ആഭ്യന്തര കലഹം രൂക്ഷമായ കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് തകര്‍ച്ചയിലേക്ക്. രണ്ട് മുതിര്‍ന്ന എംഎല്‍എമാര്‍ കൂടി രാജിവെച്ചു.  മുന്‍മന്ത്രിയും മുതിര്‍ന്ന നേതാവുമായ രമേശ് ജാര്‍ക്കിഹോളി, ബെല്ലാരി വിജയനഗര്‍ എംഎല്‍എ ആനന്ദ് സിങ് എന്നിവരാണ് രാജിവെച്ചത്.

ആദ്യം രാജി പ്രഖ്യാപിച്ചത് ആനന്ദ് സിങാണ്. ഗവര്‍ണര്‍ വാജുഭായ് വാലയെ കണ്ട ആനന്ദ് സിങ് താന്‍ രാജിവെക്കാനുള്ള കാരണങ്ങള്‍ വിശദീകരിച്ചു. വൈകിട്ട് നിയമസഭാ സ്പീക്കറുടെ പക്കല്‍ ഔദ്യോഗികമായി രാജിസമര്‍പ്പിച്ചു. ഇതിനുശേഷം നാലുമണിയോടെ രമേശ് ജാര്‍ക്കിഹോളിയും സ്പീക്കര്‍ക്ക് രാജി നല്‍കി.  രമേശും ആനന്ദും ബിജെപിയില്‍ ചേര്‍ന്നേക്കും. 

കോണ്‍. വിമത എംഎല്‍എമാരായ ബി.നാഗേന്ദ്ര, മഹേഷ് കുംതഹള്ളി, ജെ.എന്‍.ഗണേഷ്, ബി.സി.പട്ടീല്‍, ഭീമനായിക് എന്നിവരും വരും ദിവസങ്ങളില്‍ രാജിവയ്‌ക്കുമെന്നാണ് സൂചന. അതിനിടെ അഞ്ച് എംഎല്‍എമാരെ കാണാനില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇവരെ ഫോണില്‍ പോലും ബന്ധപ്പെടാന്‍ നേതാക്കള്‍ക്ക് കഴിയുന്നില്ല. കൂടുതല്‍ എംഎല്‍എമാര്‍ രാജിവെച്ചാല്‍ കുമാരസ്വാമി സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെടും.

നേരത്തേ ചിഞ്ചോലിയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ഉമേഷ് യാദവ് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നിരുന്നു.  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കലബുര്‍ഗിയില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച ഉമേഷ് യാദവാണ് കോണഗ്രസിന്റെ കരുത്തനായ മല്ലികാര്‍ജുന ഖാര്‍ഗെയെ അട്ടിമറിച്ചത്.

ഉമേഷ് യാദവ് രാജിവെച്ച ഒഴിവില്‍ ചിഞ്ചോലിയില്‍ നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മകന്‍ അവിനാഷ് യാദവ് ബിജെപി സ്ഥാനാര്‍തിയായി മത്സരിച്ച് ജയിച്ചു. ഇതോടെ നിയമസഭയില്‍ ബിജെപിക്ക് 105 സീറ്റായി. 224 അംഗ സഭയില്‍ സഖ്യ സര്‍ക്കാരിന് ഇപ്പോള്‍ 117 അംഗങ്ങളുടെ പിന്തുണയുണ്ട്(കോണ്‍ഗ്രസ് 77, ജെഡിഎസ് 37, സ്വതന്ത്രര്‍ 2, ബിഎസ്പി 1) 

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് കാരണം ജെഡിഎസുമായുള്ള ബന്ധമാണെന്ന ആരോപണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുടെ ധിക്കാരപരമായ നിലപാടുകള്‍ ഇനിയും അംഗീകരിക്കാനാകില്ലെന്നും നേതാക്കള്‍ പറയുന്നു.

വിമതസ്വരങ്ങളെ അനുനയിപ്പിക്കാന്‍ കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ കഴിഞ്ഞ ദിവസവും ബെംഗളൂരുവില്‍ എത്തിയിരുന്നു. മാരത്തോണ്‍ ചര്‍ച്ചകള്‍ നടത്തി പ്രശ്‌നം ഒരുവിധം ശമിച്ചെന്ന പ്രതീക്ഷയില്‍ അദ്ദേഹം തിരിച്ചുപോയതിന്റെ തൊട്ടുപിന്നാലെയാണ് രണ്ട് എംഎല്‍എമാരുടെ രാജി പ്രഖ്യാപനം വന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നോര്‍ത്ത് മലബാര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയില്‍ വന്‍ ഫണ്ട് വിവാദം; സിപിഎം നേതൃത്വം പ്രതിക്കൂട്ടില്‍

Kerala

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

India

പ്രളയം: തി​രി​ച്ച​റി​യാ​ത്ത മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​ന്നി​ച്ച് മ​റ​വ് ചെ​യ്യാ​ൻ നേ​പ്പാ​ൾ സ​ർ​ക്കാ​ർ, ഭാരതത്തില്‍ നിന്നുള്ള ഫോറൻസിക് സംഘം പ്രവർത്തനം തുടങ്ങി

Samskriti

കൃഷ്ണസ്പര്‍ശം: ബന്ധങ്ങളിലെ സ്വാതന്ത്ര്യവും സമര്‍പ്പണവും

Samskriti

പ്രതികരണവും പ്രതിഫലനവും ഉപനിഷദ് പശ്ചാത്തലത്തില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രാമകഥാ കോണ്‍ക്ലേവ്: പ്രതിനിധി രജിസ്‌ട്രേഷനില്‍ ആവേശകരമായ മുന്നേറ്റം

സൂപ്പര്‍ ലീഗ് കേരള: ജെറാര്‍ഡ് വാരിയേഴ്സില്‍

സൂപ്പര്‍ ലീഗ് കേരള: ദക്ഷിണാഫ്രിക്കന്‍ താരം ബൊംഗാനി സുംഗു മലപ്പുറം എഫ്സിയില്‍

എമിലിയാനോ മാര്‍ട്ടിനെസ് ചെല്‍സിയിലേക്ക്

ഹാള്‍ ഓഫ് ഫെയിമില്‍ വികാരാധീനനായി ഫെഡറര്‍

മെസിക്ക് നാല് ഗോള്‍; 7-1ന്റെ ജയവുമായി മയാമി

കേന്ദ്രകമ്മിറ്റി നിലപാടുകളെ തള്ളി; വിശദീകരണ യോഗങ്ങള്‍ പിണറായിയെ ന്യായീകരിക്കാന്‍ മാത്രം; പാര്‍ട്ടിയില്‍ വിമര്‍ശനം

ഏഷ്യന്‍ ഗെയിംസില്‍ നീരജിന് പകരം യാഷ്‌വീര്‍

ക്രൈസ്തവ സംവരണം: മുഖ്യമന്ത്രിയുടെ പ്രസ്താവന ഭരണഘടനാവിരുദ്ധം- അനില്‍ വിളയില്‍

പുതിയ ലക്ഷ്യങ്ങളിലേക്ക് മുന്നേറും, ബന്ധങ്ങളിൽ നിന്നുള്ള പിന്തുണ: സമ്പൂർണ്ണ രാശിഫലം (31 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.