Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഈ സ്വേച്ഛാധിപത്യം ഇനി അനുവദിക്കരുത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2019, 03:31 am IST
inEditorial

സിപിഎം ഭരിക്കുന്ന ആന്തൂര്‍ നഗരസഭ തന്റെ ഓഡിറ്റോറിയത്തിന് അനുമതി നിഷേധിച്ചതില്‍ മനംനൊന്ത് സാജന്‍ പാറയില്‍ എന്ന പ്രവാസി ആത്മഹത്യ ചെയ്ത സംഭവം സിപിഎമ്മിന്റെയും ഇടതുമുന്നണി സര്‍ക്കാരിന്റെയും മനുഷ്യത്വവിരുദ്ധ മുഖം പൂര്‍ണമായി പുറത്തുകൊണ്ടുവന്നിരിക്കുകയാണ്.

നഗരസഭാധ്യക്ഷയായ പി.കെ. ശ്യാമളയുടെ പിടിവാശിയാണ് സാജന്റെ ഓഡിറ്റോറിയത്തിന് അനുമതി നല്‍കാതിരുന്നതിന് പിന്നിലെന്ന് ഓരോദിവസം ചെല്ലുന്തോറും കൂടുതല്‍ കൂടുതല്‍ വ്യക്തമാവുന്നു. പണിതീരാത്ത കെട്ടിടം സ്മാരകമായി നില്‍ക്കുമെന്ന് ശ്യാമള പറഞ്ഞതും, സാജന്‍ ഭാര്യയോടുപറഞ്ഞ മരണമൊഴിയും ഇതിനുതെളിവാണ്. ഇതിനുപുറമെയാണ് സാജന്റെ മരണശേഷം സിപിഎം നേതാക്കള്‍ കൂട്ടത്തോടെ വീട്ടിലെത്തി പാര്‍ട്ടിയെ രക്ഷിക്കണമെന്ന് ഭാര്യയോട് അഭ്യര്‍ത്ഥിച്ചത്. ഇത്ര കഠിനഹൃദയരായ മനുഷ്യര്‍ മറ്റുപാര്‍ട്ടികളിലെന്നല്ല, ലോകത്തുതന്നെ ഉണ്ടോയെന്ന് സംശയമാണ്. സാജന്റെ മരണത്തില്‍ സിപിഎം നേതൃത്വത്തിനുള്ള പങ്കിനെക്കുറിച്ച് ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ അതുനീക്കുന്നതാണ് ഈനടപടി.

രക്തസാക്ഷികളോട് വലിയ ആസക്തിപുലര്‍ത്തുന്ന പാര്‍ട്ടിയാണ് സിപിഎം. രക്തസാക്ഷികളെ സൃഷ്ടിക്കുന്നതിനുള്ള അവസരം ഈ പാര്‍ട്ടി ഒരിക്കലും പാഴാക്കാറുമില്ല. ആചാര്യനായിരുന്ന പി. കൃഷ്ണപിള്ളയുടെ മരണവും അഴീക്കോടന്‍ രാഘവന്റെ മരണവും പാര്‍ട്ടി വിഭാഗീയതയുടെ ഭാഗമായിരുന്നുവെന്നാണ് പറയപ്പെടുന്നത്. കൃഷ്ണപിള്ളയെ കടിച്ച പാമ്പ് ഏതാണെന്ന ചോദ്യത്തിന് ഇനിയും ഉത്തരം കിട്ടിയിട്ടില്ല.

ആന്തൂരില്‍ സാജനെന്ന പ്രവാസിയെ ആത്മഹത്യയിലേക്ക് നയിച്ചതിലും സിപിഎമ്മിലെ വിഭാഗീയതയ്‌ക്ക് വലിയ പങ്കുള്ളതായാണ് വിവരം. സാജന്റെ ഓഡിറ്റോറിയത്തിന് അനുമതി കൊടുക്കാതിരുന്ന നഗരസഭാധ്യക്ഷ പി.കെ. ശ്യാമള, പിണറായി പക്ഷക്കാരനും പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗവുമായ എം.വി. ഗോവിന്ദന്റെ ഭാര്യയുമാണ്. കുറഞ്ഞ കാലംകൊണ്ട് പിണറായിപക്ഷത്തിന് അനഭിമതനായിതീര്‍ന്ന പി. ജയരാജന്റെ പക്ഷത്തായിരുന്നുവത്രേ മരിച്ച സാജന്‍. ഇതാണ് സാജനോട് ശത്രുത പുലര്‍ത്താന്‍ ശ്യാമളയെ പ്രേരിപ്പിച്ചതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രശ്‌നത്തില്‍ സാജന് എതിരായി എം.വി. ഗോവിന്ദന്‍ ഇടപെട്ടതായി പാര്‍ട്ടി എംഎല്‍എതന്നെ വെളിപ്പെടുത്തുകയും ചെയ്തിരിക്കുന്നു.

സാജന്റെ ആത്മഹത്യയിലേക്ക് നയിച്ച സംഭവവികാസങ്ങളില്‍ നഗരസഭാധ്യക്ഷ ശ്യാമള തെറ്റുചെയ്തുവെന്ന് പി. ജയരാജന്‍ ആവര്‍ത്തിക്കുമ്പോള്‍, അവര്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ക്കാണ് തെറ്റുപറ്റിയതെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്റേയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റേയും നിലപാട്. സ്വന്തം പക്ഷക്കാരിയെ എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്ന വാശിയിലാണ് ഇവര്‍. സിപിഎമ്മില്‍ ഇക്കാര്യത്തിലുള്ള പടലപ്പിണക്കം എന്തുമായിക്കൊള്ളട്ടെ, തങ്ങള്‍ക്ക് അനഭിമതരായവരെ ജീവിക്കാന്‍ ഈ പാര്‍ട്ടി അനുവദിക്കാറില്ല. സാജന്റെ മരണം ഒറ്റപ്പെട്ടതല്ല. ആത്മഹത്യ ചെയ്തിട്ടില്ലെങ്കിലും സിപിഎമ്മിന്റെ പീഡനത്തെതുടര്‍ന്ന് ജീവിതം വഴിമുട്ടിയ നിരവധിപേരുണ്ട്. കേരളത്തിന്റെ നവനിര്‍മ്മാണത്തിന് പ്രവാസികളെ ആഹ്വാനം ചെയ്യുന്നവര്‍ സ്വന്തംനാട്ടില്‍ അവരെ ഒരുവിധത്തിലും ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്ന സ്ഥിതി അപലപനീയമാണ്. പാര്‍ട്ടിയെ ധിക്കരിച്ച വിനീത കോട്ടായി എന്ന വനിതയ്‌ക്കും, ഓട്ടോറിക്ഷ തൊഴിലാളിയായ ചിത്രലേഖയ്‌ക്കുമെതിരെ സിപിഎം ചെയ്തുകൂട്ടിയ അതിക്രമങ്ങള്‍ക്ക് കണക്കില്ല. ഈ സ്വേച്ഛാധിപത്യത്തിനെതിരെ വലിയ പ്രതിരോധം ഉയര്‍ന്നുവന്നേ മതിയാകൂ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് താപനില വര്‍ദ്ധിക്കുന്നു

India

ദല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 3 ആയി

World

ചൈനയ്‌ക്കെതിരെ ജപ്പാ‍ന്‍ യുദ്ധത്തിനൊരുങ്ങുകയാണ്…ഇക്കുറി പ്രതിരോധത്തിന് ആവശ്യപ്പെട്ടത് 5500 കോടി ഡോളര്‍

Entertainment

‘ഹനുമാൻ അൻഷ് ‘ ഷൂട്ടിംഗ് ആരംഭിച്ചതോടെ നിരവധി പ്രശ്നങ്ങൾ ; പഴങ്ങൾ മാത്രം കഴിച്ച് ധ്യാനമാരംഭിച്ച് സംവിധായകൻ : ഈ വിജയം ബഗളാമുഖിയുടെ അത്ഭുതം

Kerala

വാഹനങ്ങളുടെ നിര 2 കിലോമീറ്റര്‍ നീണ്ടു: ടോള്‍ ബൂത്ത് യാത്രക്കാര്‍ക്ക് തുറന്നു നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കോടിക്കണക്കിന് ചൈനീസ് ആയുധങ്ങൾ ഉണ്ടായിരുന്നിട്ടും നാവികസേന നിസ്സഹായമാണ്; ചെങ്കടലിൽ മൂന്ന് പാക് നാവികരുടെ മരണം പൊള്ളയായ അവകാശവാദങ്ങൾ തുറന്നുകാട്ടുന്നു

സഹാറൻപുരിലെ പൊളിച്ച പള്ളിക്കുള്ളിൽ കണ്ട 20 അടി ആഴമുള്ള കിണർ എഎസ്‌ഐ പരിശോധിക്കും

ദൽഹിയിൽ ഒക്‌ടോ 25ന് ജീവൻ സമ്മാൻ യാഗം; ലക്ഷ്യം സാംസ്‌കാര-മുല്യ-പൈതൃക സംരക്ഷണം

ദ ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് (വലത്ത്) സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്)

സിജെപി നേതാവ് അഭിജിത് ദീപ്കെ അമേരിക്കയിലെ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ്റ്റേഴ്സ് ബിരുദം നേടിയെന്ന വാദത്തില്‍ സംശയം കൂടുന്നു

റബർ ബോർഡിനെതിരായ പ്രചാരണം വസ്തുതാവിരുദ്ധം: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

മലയാളി മാധ്യമ സംഘം യോഗി ആദിത്യനാഥിനെ കാണും

പാറ്റപ്പാർട്ടി നേതാവും ‘സോഷ്യൽ മീഡിയ തന്ത്രജ്ഞ’നുമായ അഭിജിത് ദീപ്‌കെക്ക് വൻ പിഴവ്; മാനനഷ്ടക്കേസ് നേരിടേണ്ടിവന്നേക്കും

രമ്യ ഹരിദാസ് എം എല്‍ എയ്‌ക്കെതിരെ നടപടി വേണമെന്ന് ആവശ്യം

ഭവാനി പുഴയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.