ഇന്ത്യയില്‍ സാമ്പത്തികമായി വലിയ വെല്ലുവിളി നേരിടുന്ന വിഭാഗമാണ് ഇപിഎഫ്ഒയുടെ കീഴിലെ പെന്‍ഷന്‍ തൊഴിലാളികള്‍. സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാര്‍ അര്‍ഹമായ പെന്‍ഷനോ, മിനിമം പെന്‍ഷനായ 9,000 രൂപ പ്രതിമാസം വാങ്ങുമ്പോള്‍, ഫാക്ടറികളിലും, മറ്റ് സ്ഥാപനങ്ങളിലും ജോലി ചെയ്തിരുന്ന ലക്ഷകണക്കിന് തൊഴിലാളികള്‍ക്ക്, ന്യായമായ പെന്‍ഷന്‍ ലഭിക്കുന്നില്ല. ദരിദ്രരും, അക്ഷരാഭ്യാസം കുറവുള്ളവരും, ദുര്‍ബലവിഭാഗക്കാരുമാണ് 1952ലെ ഇപിഎഫ് നിയമപ്രകാരം അംഗങ്ങളായവരില്‍ 90% പേരും. സര്‍ക്കാരിന്റെ കണക്കനുസരിച്ച് ഏകദേശം 10 കോടിയോളം തൊഴിലാളികള്‍ ഇപിഎഫ് അംഗങ്ങളാണ്. ആകെ ജനസംഖ്യയുടെ 7.40%. ജോലിയില്‍നിന്ന് പിരിഞ്ഞുപോകുമ്പോഴും, ജോലിയില്ലാത്ത അവസ്ഥയിലും, വാര്‍ദ്ധക്യത്തിലും, അനാരോഗ്യസമയത്തും, അംഗത്തിന്റെ മരണത്തിലും, ഒരു കുടുംബത്തില്‍ സാമ്പത്തികപിരിമുറുക്കം വരുമ്പോഴും തൊഴിലാളികള്‍ക്ക് ആശ്രയം ഇപിഎഫാണ്. അവരുടെ ശമ്പളത്തില്‍നിന്ന് 8.33% തൊഴിലുടമ ഇപിഎഫില്‍ അടയ്‌ക്കുമ്പോള്‍ കേന്ദ്രസര്‍ക്കാരില്‍നിന്ന് എത്തുന്നത് 1.16% മാത്രമാണ്.
കാര്‍ഷിക, വ്യാവസായികരംഗത്തെ വളര്‍ച്ചയാണ് ഏതൊരു രാജ്യത്തിന്റെയും നട്ടെല്ല്. ഈ രംഗത്ത് പണിയെടുക്കുന്ന തൊഴിലാളികളും രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ വളര്‍ച്ചയ്‌ക്ക് പ്രധാന സംഭാവന നല്‍കുന്നു. 2014ല്‍ കുറഞ്ഞ പെന്‍ഷന്‍ 500 രൂപയ്‌ക്ക് പകരം 1000 രൂപയായി മാത്രമാണ് ഉയര്‍ത്തിയത്. ജോലിയില്‍നിന്ന് പിരിഞ്ഞുപോകുന്നവര്‍ക്ക് നാമമാത്രമായ പെന്‍ഷന്‍തുകകൊണ്ട് ചികിത്സപോലും നടത്താന്‍ സാധിക്കില്ല. എന്‍പിഎസില്‍ 2003ല്‍ 10% ആയിരുന്നത് 14% ആയി കേന്ദ്രസര്‍ക്കാര്‍ പെന്‍ഷനേഴ്‌സ് ഫണ്ടിലേക്ക് വര്‍ദ്ധിപ്പിച്ചിട്ടും ഇപിഎഫ് വര്‍ദ്ധനവ് ഉണ്ടായില്ല. 1971ലെ എംപ്ലോയീസ് ഫാമിലി പെന്‍ഷന്‍ പദ്ധതിയാണ് പിന്നീട് 1995ല്‍ എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീമെന്ന രീതിയില്‍ പുനര്‍നാമം ചെയ്യപ്പെട്ടത്. 1995 നവംബര്‍ 16ന് പുതുക്കിയ ഇപിഎഫ് പെന്‍ഷന്‍ പദ്ധതിപ്രകാരം കുറഞ്ഞത് 10 വര്‍ഷത്തെ സേവനവും, 50 വയസ്സ് പൂര്‍ത്തിയാക്കിയവര്‍ക്കും മാത്രമെ പെന്‍ഷന്‍ ലഭിക്കാന്‍ അര്‍ഹതയുള്ളു. പെന്‍ഷന്‍ പ്രായമായ 58 വയസ്സ് പൂര്‍ത്തിയാക്കുന്നതിന്മുമ്പ് തൊഴിലാളി മരണപ്പെട്ടാല്‍ തൊഴിലാളിയുടെ ആശ്രിതര്‍ക്ക് ആനുകൂല്യം ലഭിക്കുന്നതിന് കുറഞ്ഞത് ഒരുമാസത്തെ സേവനം പൂര്‍ത്തിയാക്കിയാല്‍ മതിയാകും. ഇപിഎഫ്ഒ പെന്‍ഷന്‍, സെന്‍ട്രല്‍ ഗവണ്‍മെന്റ് പെന്‍ഷന്റെ ചുവടുപിടിച്ചാണ് രൂപപ്പെടുത്തിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പൂര്‍ണ്ണപെന്‍ഷന്‍ ലഭ്യമാകാന്‍ അവസാനത്തെ ഒരുവര്‍ഷത്തെ ശമ്പളത്തിന്റെ ശരാരിയുടെ 50% പെന്‍ഷനായി ലഭിക്കുന്നതിന് 33 വര്‍ഷത്തെ തൊഴില്‍ സേവനവും, വിരമിക്കല്‍ പ്രായം 58 വയസ്സായി നിജപ്പെടുത്തിയിരുന്നു. ഇത് പിന്നീട് 60 വയസ്സാക്കി ഉയര്‍ത്തി.
അസംഘടിത തൊഴിലാളികള്‍ ഉള്‍പ്പെടെ കാഷ്യൂ മേഖലയിലെ തൊഴിലാളികള്‍ പെന്‍ഷന് അര്‍ഹത നേടാന്‍ 10 വര്‍ഷമായിരുന്നത്, 3650 ദിവസമെന്ന നിലയില്‍ ഇപിഎഫ്ഒ 2014ല്‍ ഭേദഗതി ചെയണമെന്ന് ചിന്തിക്കാവുന്നതാണ്. 1995ല്‍ നരസിംഹറാവു പ്രധാനമന്ത്രിയും, ജി. വെങ്കിട്ടസ്വാമി കേന്ദ്രതൊഴില്‍ മന്ത്രിയുമായിരുന്ന കാലത്ത്, വളരെ കൊട്ടിഘോഷിച്ച ഇപിഎഫ്ഒ ഇറക്കിയ പരസ്യത്തില്‍ പറഞ്ഞിരുന്ന ഒട്ടനവധി ആനുകൂല്യങ്ങള്‍ ജീവനക്കാര്‍ക്ക് നല്‍കിയില്ല. മാത്രമല്ല ദോഷകരമായ ഒട്ടനവധി മാറ്റങ്ങള്‍ വരുത്തിയാണ് ഇപിഎഫ്ഒ ഭേദഗതി നടപ്പിലാക്കിയത്. ഇത്രയുംകാലം രാജ്യംഭരിച്ച കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ കാലാകാലങ്ങളില്‍ ഒന്നുപറയുകയും, മറ്റൊന്ന് നടപ്പിലാക്കുകയും ചെയ്യുന്ന തൊഴിലാളിവിരുദ്ധ സമീപനത്തിന്റെ ഏറ്റവുംവലിയ ഉദാഹരണമാണ് 1995ല്‍ കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ പെന്‍ഷന്‍ ഭേദഗതികള്‍. ഇപിഎഫ്ഒ പെന്‍ഷന്‍കാര്‍ക്ക് 2001 മുതല്‍ റിലീഫ് ആനുകൂല്യവും ലഭിക്കുന്നില്ല. കേന്ദ്രസര്‍ക്കാര്‍ പെന്‍ഷന്‍കാര്‍ക്ക് 2001 മുതല്‍ ക്ഷാമബത്തയുടെ അടിസ്ഥാനത്തില്‍ പെന്‍ഷന്‍ ലഭ്യതയില്‍ മാറ്റം വരുത്തിയതുപോലെ ഇപിഎഫ്ഒ പെന്‍ഷന്‍കാര്‍ക്കും 2001 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ഇപിഎഫ്ഒ പെന്‍ഷന്‍പദ്ധതി നല്‍കേണ്ടതാണ്. അതുപോലെതന്നെ 2008 ആഗസ്റ്റ് 26 മുതല്‍ പിന്‍വലിച്ച പെന്‍ഷന്‍ കമ്മ്യൂട്ടേഷന്‍ സമ്പ്രദായവും റിട്ടേണ്‍ ഓഫ് ക്യാപിറ്റല്‍ പുനഃസ്ഥാപിക്കപ്പെടേണ്ടതാണ്, കൂടാതെ ആയുഷ്‌ക്കാല കമ്മ്യൂട്ടേഷന്‍ റിക്കവറിയെന്നത് 100 മാസമായി നിജപ്പെടുത്തണം.
ഇപിഎഫ്ഒയില്‍ അംഗത്വമുള്ള ഓരോ തൊഴിലാളിയും അവര്‍ ജോലിചെയ്യുന്ന കാലയളവില്‍ അവരുടെ മാസശമ്പളത്തില്‍നിന്ന് തൊഴില്‍ദാതാവിന്റെ വിഹിതമായ 8.33%, നിലവില്‍ കേന്ദ്രസര്‍ക്കാരിന്റെ പെന്‍ഷന്‍വിഹിതമായ 1.16% ത്തില്‍നിന്ന് 8.33% ആക്കിയാല്‍ ഓരോ തൊഴിലാളിയ്‌ക്കും മാന്യമായ പെന്‍ഷന്‍ നല്‍കാന്‍ ഇപിഎഫ്ായ്‌ക്ക് സാധിക്കും. എന്നാല്‍ ഇപിഎഫ്ാ സാമ്പത്തിക പരാധീനതകാട്ടി പെന്‍ഷന്‍പദ്ധതിയുടെ മുന്നില്‍ മുഖംതിരിഞ്ഞു നില്‍ക്കുകയാണ്. ഇപിഎഫ്ഒയുടെ കീഴില്‍ വന്‍ അഴിമതി നടക്കുന്നുണ്ടെന്ന ആരോപണം കഴിഞ്ഞ ഏറെ നാളുകളായി നാം കേള്‍ക്കാറുണ്ട്. ഇപിഎഫ്ഒ നിയന്ത്രിക്കുന്ന ഭരണകൂടവക്താക്കളും, തൊഴില്‍വകുപ്പ് അധികാരികളും, ഇപിഎഫ്ഒ കമ്മീഷണറുമെല്ലാം പ്രമാണിമാര്‍ എന്നാണ് പറയപ്പെടുന്നത്. നമ്മുടെ രാജ്യത്ത് ഇപിഎഫ് പെന്‍ഷന്‍ പദ്ധതിയില്‍ ഏകദേശം 10 കോടിയോളം അംഗങ്ങള്‍ ഉണ്ട്. നിലവിലെ ഇപിഎഫ്ഒ പദ്ധതിപ്രകാരം പെന്‍ഷന്‍ ആയവരുടെ എണ്ണം സൂചിപ്പിക്കുന്നത് 63 ലക്ഷം എന്നാണ്. അതുപോലെതന്നെ നാളിതുവരെ അവകാശികളില്ലാതെ ഇപിഎഫഒയില്‍ അവശേഷിക്കുന്ന ഏകദേശം 65000 കോടി രൂപയില്‍നിന്ന് കേന്ദ്രസര്‍ക്കാരിന് യാതൊരു അധിക സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കാതെ ഇപിഎഫ്ഒയുടെ കീഴില്‍ലുള്ള അംഗങ്ങള്‍ക്ക് ഇന്ന് ലഭിക്കുന്ന തുച്ഛമായ പെന്‍ഷന്‍ തുകയില്‍നിന്ന് മാന്യമായ നിലയിലേക്ക് ഉയര്‍ത്താന്‍ സാധിക്കുന്നതാണ്. നിലവില്‍ ഏകദേശം 63 ലക്ഷം പെന്‍ഷന്‍കാരില്‍ 80% പെന്‍ഷന്‍കാര്‍ 1000 രൂപയ്‌ക്ക് താഴെയും, 20% പെന്‍ഷന്‍കാര്‍ 1000 രൂപയ്‌ക്ക് മുകളിലും മാത്രമാണ് പെന്‍ഷന്‍ കൈപ്പറ്റുന്നത്. 1995ലെ പെന്‍ഷന്‍സ്‌കീം പ്രകാരം നിജപ്പെടുത്തിയ കുറഞ്ഞ പെന്‍ഷന്‍ തുകയായ 500 രൂപയില്‍നിന്ന് 5000 രൂപയായി എങ്കിലും ഉയര്‍ത്താനുള്ള നടപടികള്‍ ജനപ്രീയ സര്‍ക്കാരെന്നനിലയില്‍ രണ്ടാംതവണയും അധികാരത്തിലെത്തിയ എന്‍ഡിഎ സര്‍ക്കാര്‍ കേന്ദ്ര തൊഴില്‍മന്ത്രാലയത്തിനും ഇപിഎഫ്ഒയ്‌ക്കും നിര്‍ദ്ദേശങ്ങള്‍ നല്‍കണം.
ഭാരതത്തില്‍ നിലവിലുള്ള എല്ലാ തൊഴില്‍രംഗത്തും, എല്ലാ തൊഴിലാളികളും ഏതെങ്കിലുമൊരു തൊഴിലാളി പ്രസ്ഥാനത്തിന്റെ, യൂണിയന്റെ വ്യത്യസ്ഥ നിറമുള്ള കൊടികള്‍ പിടിച്ച് അവകാശങ്ങള്‍ക്കുവേണ്ടി സമരംചെയ്യുന്നവരാണ്. ആരോഗ്യമുള്ള സമയത്ത് യൂണിയനോടൊപ്പംനിന്ന് ആവശ്യത്തിനും, അനാവശ്യത്തിനും, സമരംചെയ്യിപ്പിച്ച്, പെന്‍ഷനായതിന് ശേഷം തൊഴിലാളികളുടെ അവകാശം നേടിയെടുക്കുന്നതില്‍ അമാന്തം കാണിക്കാറുണ്ട്. ഇവിടെ ഇപിഎഫ് പെന്‍ഷന്‍കാരുടെ കാര്യത്തിലും സംഭവിച്ചതായി കാണാന്‍സാധിക്കും. കേന്ദ്രസര്‍ക്കാര്‍ 2019ലെ ബഡ്ജറ്റില്‍ നടപ്പിലാക്കിയ ഏറ്റവുംവലിയ പെന്‍ഷന്‍ പദ്ധതിയാണ് പ്രധാനമന്ത്രി ശ്രം യോഗിമാന്‍ ധന്‍യോജന. ഇന്ത്യയിലെ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പ്രതിമാസം 3000 രൂപ പെന്‍ഷന്‍ കിട്ടുന്ന ഒരു പദ്ധതിയാണ്. തുല്യജോലിക്ക്, തുല്യവേതനമെന്ന നിയമത്തിന്റെ ചുവട് പിടിച്ച് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ എന്നപോലെ ഇപിഎഫ് പെന്‍ഷന്‍കാരുടെയും പുനര്‍ക്രമീകരണം ചെയ്യപ്പെടേണ്ടതാണ്. ഇപിഎഫ് പെന്‍ഷന്‍കാരുടെ പൊള്ളുന്ന സമകാലിക ജീവിതയാഥാര്‍ത്ഥ്യത്തില്‍ തിരിച്ചറിഞ്ഞ്‘സബ്കാ സാത്ത്’സബ്കാ വികാസ് എന്ന ആശയത്തെ മുന്‍നിര്‍ത്തി ജനകീയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്ന നരേന്ദ്രമോദി നേതൃത്വം കൊടുക്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ ഇപിഎഫ് പെന്‍ഷന്‍കാരുടെ മിനിമം പെന്‍ഷന്‍ നിജപ്പെടുത്താനുള്ള നടപടികള്‍ കൈക്കൊള്ളണം.
















