Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

അറിയുന്ന പണി ചെയ്യട്ടെ

കെ. മോഹന്‍ദാസ്byകെ. മോഹന്‍ദാസ്
Jun 25, 2019, 03:10 am IST
inVicharam

ഓരോരുത്തര്‍ക്കും ഓരോ പണി പറഞ്ഞിട്ടുണ്ടെന്നത് വെറുതെ പറയുന്നതല്ല. കാര്യവിവരമുള്ളവര്‍ പണ്ടേ ചൂണ്ടിക്കാട്ടിയതാണ്. ഇന്നത്തെ ന്യൂജന്‍രീതികളും നിലപാടുകളും അറിയാന്‍പാടില്ലാത്ത പാവങ്ങളായിരുന്നു അവര്‍. അതിനാല്‍ അതാരും അത്രയ്‌ക്കങ്ങട് കണക്കിലെടുത്തിരുന്നില്ല എന്ന് സാരം.

 ഏതായാലും ലോകസഭയിയില്‍ എത്തിയ തങ്ങളുടെ പ്രതിനിധികള്‍ എന്തൊക്കെ പറയുന്നു, ചെയ്യുന്നു എന്നതിനെക്കുറിച്ച് ഒടയതമ്പുരാന്‍ അറിയുന്നതുപോലെ മാലോകര്‍ക്കും അറിയാനായത് എത്ര നന്നായെന്ന് ഇപ്പോള്‍ പലര്‍ക്കും തോന്നുന്നുണ്ടാവും. ‘താന്‍ ഓട് പൊളിച്ചല്ല സഭയിലെത്തിയതെ’ന്ന് കേരളാവിലെ ഒരു സുമുഖന്‍ എംപി പറഞ്ഞത് കോരിത്തരിപ്പോടെ കേട്ട പാര്‍ട്ടി അണികള്‍ക്കുമുമ്പില്‍ മറ്റൊരു ടിയാന്‍’ ഇത് പ്രൈമറി സ്‌കൂളല്ല’ എന്ന് ചൂണ്ടിക്കാട്ടിയത് വലിയ അഭിമാനമായാണ് പാരമ്പര്യപ്പാര്‍ട്ടി കാണുന്നത്. സ്പീക്കര്‍ എന്നാല്‍ അംഗങ്ങള്‍ പറയുന്നതൊക്കെ കേട്ട് ‘മിഴുങ്ങസ്യ’ നില്‍ക്കുന്ന പാവത്താനാവണമെന്നാണ് മനസ്സിലിരിപ്പ്. ഒച്ചവെച്ച് കാര്യം പന്തികേടാക്കാന്‍ പന്തിയില്‍ ഉപ്പ് വിളമ്പാന്‍പോലും ആളില്ലെന്ന കാര്യം വായിട്ടലയ്‌ക്കുന്ന തിരക്കില്‍ ടിയാന്‍മാര്‍ മറന്നുംപോയി.

പേരില്‍തന്നെ സാംസ്‌കാരിക ധാരയുടെ മിന്നലാട്ടമുള്ള സ്പീക്കര്‍ ‘കളിയൊക്കെ പുരയിലോ പാര്‍ട്ടിയാപ്പീസിലോ വെച്ചിട്ട് പോരാന്‍’ സുഖസുന്ദര ഭാഷയില്‍ പറഞ്ഞു വെക്കുകയും ചെയ്തു. ആംഗലേയ ഭാഷാലാവണ്യത്തിന്റെ ആഗോളകുത്തക ഏറ്റെടുത്ത തിര്വന്തോരത്തെ അംഗത്തിനും കിട്ടി നല്ല പെരുക്ക്. കളി ഇങ്ങനെയൊക്കെ പോകെ ഒരുടിയാന്‍ ‘ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ’ സ്‌റ്റൈലില്‍ കുത്തിയിരുന്നതാണ് സഭയിലെ ട്വിസ്റ്റ്. കാര്യം വിദേശ സ്യൂട്ടും കോട്ടും തയ്‌പിച്ച് പ്രൗഢഗംഭീര ചടങ്ങിന് ആളുകളെത്താന്‍ ക്വട്ടേഷന്‍കൊടുത്ത് മന്ത്രി പ്രവരന്മാരുടെ ലിസ്റ്റ് തയാറാക്കി ഇരുന്നതായിരുന്നല്ലോ.

ഒരു തമിഴരശന്‍ ഭാവി പ്രധാനമന്ത്രിയായി ചൂണ്ടിക്കാട്ടി എതിരാളികളെ അരിഞ്ഞു വീഴ്‌ത്താന്‍ ജനമധ്യത്തില്‍വെച്ച് വാളുംനല്‍കി. ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്ന് ഗിന്നസ് റെക്കാര്‍ഡ് നേടിയ ചേകവരും അതില്‍ പങ്കെടുത്ത് ആവേശം നല്‍കിയിരുന്നു. ചേകവര്‍ എവിടെ എന്തില്‍ പങ്കെടുത്താലും സ്വാഹാ ആവുമെന്ന് പാവത്താന്‍ അറിഞ്ഞിരുന്നില്ല. അവിടെനിന്ന് കിട്ടിയ വര്‍ധിതാവേശവുമായാണ് നാടുമുഴുവന്‍ നരേന്ദ്ര ഭായിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കുമെതിരെ വിഷലിപ്ത വാഗ്‌ധോരണിയുമായി നടന്നത്. പക്ഷേ, ഓര്‍ക്കാപ്പുറത്ത് അടി കിട്ടി. ശരിക്കു പറഞ്ഞാല്‍ റിലേ വിട്ടു പോയി. താനെവിടെയാണിരിക്കുന്നതെന്നും എന്താണ് ചെയ്യുന്നതെന്നും ആരാണ് മുമ്പിലുള്ളതെന്നും മനസ്സിലാവാത്ത അവസ്ഥ. സിസ്റ്റം മൊത്തം ഫോര്‍മാറ്റ് ചെയ്തില്ലെങ്കില്‍ വലിയ പ്രശ്‌നമാണ് വരാന്‍ പോകുന്നത്. അതിന്റെ സാമ്പിള്‍ വെടിക്കെട്ടാണ് കഴിഞ്ഞ ദിവസം സഭയില്‍ കണ്ടത്.

  രണ്ടാം മോദി സര്‍ക്കാറിന്റെ നയപ്രഖ്യാപന പ്രസംഗം രാഷ്‌ട്രപതി നടത്തുമ്പോള്‍ പാടവരമ്പില്‍ ചൂണ്ടയിട്ട് പരലിനെ പിടിക്കുന്ന ലാഘവത്തോടെയാണ് സ്വപ്‌നാടനക്കാരനായ നമ്മുടെ വയനാടിന്റെ പ്രതിനിധി ഇരുന്നത്. മൊബൈലില്‍ കളിയായിരുന്നു ഇഷ്ടന്റെ വിനോദം. പടമെടുപ്പ്, വാട്‌സാപ് പരതല്‍, കാക്ക നോട്ടം… ഇത്യാദി വിനോദങ്ങള്‍ക്കായി അദ്ദേഹം സമയം കണ്ടെത്തുകയായിരുന്നു. എന്നാല്‍ പ്രിയ മമ്മി അത്യാവശ്യം മാന്യതയോടെ കാര്യങ്ങള്‍ ശ്രദ്ധിച്ചുകൊണ്ടിരുന്നു. വയസ് 49 ആയിട്ടും ആണത്തം വരാത്ത ഒരുവന്‍ കാട്ടിക്കൂട്ടുന്നത് ഇടയ്‌ക്ക് മമ്മിശ്രദ്ധിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഒരു സുപ്രധാന സംഭവവികാസം സഭയില്‍ നടന്നുകൊണ്ടിരിക്കവെ അതിലൊന്നും തരിമ്പും ശ്രദ്ധിക്കാതെ ബീച്ചിലിരിക്കുന്ന ലാഘവത്തോടെ പെരുമാറുന്ന ‘ഇവനെ എന്തു ചെയ്യാന്‍’ എന്നവര്‍ മനസ്സില്‍ കരഞ്ഞിരിക്കും.

 ഈ ടിയാന്റെ സ്വഭാവഗതികള്‍ സൂക്ഷ്മമായി അറിഞ്ഞതുകൊണ്ടായിരിക്കാം പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ വല്ലാത്ത സമ്മര്‍ദ്ദം വേണ്ടെന്ന് മമ്മി മൗന നിര്‍ദ്ദേശം കൊടുത്തത്. കാര്യ പ്രാപ്തിയുള്ള ഒരു പ്രതിനിധി ഇല്ലാത്തതിന്റെ ദു:ഖം ഏറെ അനുഭവിച്ച അമേഠിക്കാര്‍ ഈ സത്യം നേരത്തെ തിരിച്ചറിഞ്ഞിരുന്നു. അവരുടെ അനുഭവത്തില്‍ ഒരു കാര്‍ട്ടൂണ്‍ കഥാപാത്രമായിരുന്നു അവിടെ തോറ്റ് വയനാട്ടില്‍ പൊങ്ങിയ വിദ്വാന്‍. സാധാരണക്കാര്‍ എത്ര അസാധാരണമായാണ് കാര്യങ്ങള്‍ കാണുന്നതെന്നതിന് ഇതില്‍ കൂടുതല്‍ ഉദാഹരണങ്ങള്‍ എന്തിന്.

 നാടൊട്ടുക്കും നരേന്ദ്ര മോദിയെന്ന സാധാരണ മനുഷ്യനെ നികൃഷ്ടമായി വേട്ടയാടിയ ഒരു ടിയാന്‍ ലോകസഭയിലെ സുപ്രധാന പ്രസംഗവേളയില്‍ മൊബൈലില്‍ കളിക്കുകയായിരുന്നുവെന്ന് ചിന്തിക്കാനാവുമോ? ഇത് അറിഞ്ഞതുകൊണ്ടാവില്ലേ അമേഠിക്കാര്‍ കണ്ടം വഴി ഓടിച്ചത്. ജനകീയ വിധിയുടെ പക്വതയോടെ ജനങ്ങള്‍ക്കുമുമ്പില്‍ വിനമ്രതാപൂര്‍വം തല കുമ്പിട്ടു നില്‍ക്കുന്ന നരേന്ദ്ര മോദിയെവിടെ, പവിത്ര സ്ഥലം പകിട കളിക്കാനുള്ള ഇടമാക്കിയ സ്വപ്‌നലോകത്തെ ബാലഭാസ്‌കരനെവിടെ. പാരമ്പര്യത്തിന്റെയും പെരുമയുടെയും പേരില്‍ കുറച്ചു നാള്‍ പിടിച്ചുനില്‍ക്കാന്‍ കഴിയും. കുറച്ചു കാലത്തേക്ക് കുറച്ചുപേരെ പറ്റിക്കാനുമാവും. എന്നാല്‍ എല്ലാ കാലത്തും ഇമ്മാതിരി തട്ടിപ്പുകള്‍ ചെലവാകില്ലെന്ന് ബാലഭാസ്‌കരന്മാര്‍ ഇനിയെങ്കിലും അറിഞ്ഞാല്‍ അവര്‍ക്കു നന്ന്. ഇത്തരക്കാരന്റെ കൈയിലെങ്ങാനും ഭരണചക്രം കിട്ടിയാലത്തെ സ്ഥിതി ഒന്നാലോചിച്ചു നോക്കിന്‍. ഈശ്വരാ അങ്ങ് അദൃശ്യനാണെങ്കിലും എത്ര ദൃശ്യ മികവോടെയാണ് കാര്യങ്ങള്‍ കണ്‍മുമ്പില്‍ കാട്ടിത്തരുന്നത്.

  ഇന്റര്‍നെറ്റിനെപ്പറ്റി കേട്ടിട്ടില്ലാത്ത, അരവയര്‍ നിറയ്‌ക്കാന്‍ പകലന്തിയോളം എല്ലുമുറിയെ പണിയെടുക്കുന്ന, ഇന്‍ഷുറന്‍സ് പരിരക്ഷയോ, ബാങ്ക് ബാലന്‍സോ ഇല്ലാത്ത പ്രിയപ്പെട്ട അമേഠിയിലെ പൊന്നാങ്ങളമാരേ പെങ്ങന്മാരേ നിങ്ങളാണ് യഥാര്‍ഥ ജനാധിപത്യം കാണിച്ചു തന്നത്. അവകാശങ്ങളുടെയും ധാര്‍മികാധികാരങ്ങളുടെയും മേല്‍ നാല്‍പത്തിനാല് വര്‍ഷംമുമ്പ് കനല്‍ വാരിയിട്ടപ്പോഴും നിങ്ങള്‍ ജനാധിപത്യത്തിന്റെ മാനുഷിക വഴി ചൂണ്ടിക്കാണിച്ചുതന്നു. ന്യൂജന്‍ ഗോസായിമാര്‍ക്ക് അത് മനസ്സിലാകാത്തതുകൊണ്ടാണല്ലോ ലോകസഭയില്‍ പകിട കളിക്കാന്‍ ഒരു ടിയാന് അവസരം കിട്ടിയത്. കാലം അവരെ പഠിപ്പിക്കുമെന്ന് ആശിക്കുക.

 നാം പറഞ്ഞു വന്നത് ഓരോരുത്തര്‍ക്കും ഓരോ പണി പറഞ്ഞിട്ടുണ്ടെന്നാണല്ലോ. മൊബൈല്‍ റിപ്പേറിങ്ങില്‍ കമ്പമുള്ളയാളെ ജനപ്രതിനിധിയാക്കാന്‍ ഇനിയാരും ഇറങ്ങിപ്പുറപ്പെടരുത്. പാര്‍ട്ടി ആസ്ഥാനത്തിനടുത്തോ നല്ല ബിസ്‌നസ് അന്തരീക്ഷമുള്ളിടത്തോ ഒരു കടയിട്ടു കൊടുത്താല്‍ പോരേ? കൂടെ ഇഷ്ടപ്പെട്ട എണ്ണപ്പലഹാരത്തിനായി ഒരു തട്ടുകടയും. ആര്‍ക്കും ഉപദ്രവമില്ലല്ലോ. വിവര സാങ്കേതികവിദ്യയാണെങ്കില്‍ റോക്കറ്റ് കണക്കെ വളരുകയുമാണ്. കേസ്‌കൂട്ടങ്ങള്‍ ഒരുപാടുള്ളതിനാല്‍ വക്കീല്‍ ഫീസ് ഒപ്പിക്കേണ്ടി വരും. നല്ലൊരു വരുമാനം ഒപ്പിക്കാന്‍ വന്‍സാധ്യതയുള്ളപ്പോള്‍ ഏടാകൂടത്തിന് ഒരുങ്ങേണ്ടിയിരുന്നോ? എല്ലാം നഷ്ടക്കച്ചവടമായി 10 ജന്‍പഥില്‍ ആകാശം നോക്കിയിരിക്കുമ്പോള്‍ നരേന്ദ്ര ഭായിയേയും സംഘത്തെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല കോയാ…

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

Kerala

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

India

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

Kerala

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

India

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

പുതിയ വാര്‍ത്തകള്‍

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

മുസ്ലീം ഭൂരിപക്ഷമുള്ള രെജിനഗർ നിയമസഭാ സീറ്റിൽ കാവിത്തേരോട്ടം ; ശങ്കർ സർക്കാരിന് 75,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

കോട്ടയത്ത് സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി 6 പേര്‍ക്ക് പരിക്കേറ്റു, രണ്ടുപേരുടെ നില ഗുരുതരം

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം തിങ്കളാഴ്ച മുതല്‍

മത്സ്യബന്ധന ബോട്ടില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

സിജെപി സമരം: മുന്‍കരുതലെടുത്ത് ദല്‍ഹി ഹൈക്കോടതി, ഹാജരായില്ലെങ്കില്‍ പ്രതികൂല ഉത്തരവുകള്‍ അരുതെന്ന് നിര്‍ദേശം

നാടകവേദിയിലേക്ക് പുതിയ തലമുറ വീണ്ടും എത്തുന്നത് പ്രതീക്ഷ നൽകുന്നു: തിരുവഞ്ചൂർ രാധാകൃഷ്ണൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.