ന്യൂദല്‍ഹി: കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ഔദ്യോഗികമായി ബിജെപിയില്‍ ചേര്‍ന്നു. ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി. നദ്ദയില്‍ നിന്ന് അദ്ദേഹം അംഗത്വമെടുത്തു. വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍, കൈലാസ വിജയ വാര്‍ഗീയ അടക്കമുള്ള ബിജെപി നേതാക്കളും പാര്‍ലമെന്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തു.
2014 – 2015 കാലഘട്ടത്തില്‍ അമേരിക്കയിലെ ഇന്ത്യന്‍ അംബാസിഡറായിരിക്കെ ഇന്ത്യ യു എസ് ആണവ കരാര്‍ രൂപപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിരുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം വിദേശകാര്യ സെക്രട്ടറി ആയിരുന്ന ജയശങ്കര്‍ ആഗോളതലത്തില്‍ നിയന്ത്രിച്ചിരുന്ന മോദി സര്‍ക്കാരിന്റെ വിദേശനയങ്ങള്‍ നടപ്പിലാക്കിയ വ്യക്തി കൂടിയാണ്.
ഒന്നാം മോദി സര്‍ക്കാരിന്റെ മന്ത്രിസഭയില്‍ സുഷമസ്വരാജിന്റെ കീഴില്‍ വിദേശകാര്യ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച ജയശങ്കറിനെ രണ്ടാം മോദി മന്ത്രിസഭയിലാണ് വിദേശകാര്യ മന്ത്രിയായി നിയമിച്ചത്. മെയ് 30 നാണ് വിദേശകാര്യ മന്ത്രിയായി എസ് ജയശങ്കര്‍ സത്യപ്രതിജ്ഞ ചെയ്തത്.
















