Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

വേദം: ആയുര്‍വേദത്തിന്റെ ഉറവിടം

ആചാര്യശ്രീ രാജേഷ്byആചാര്യശ്രീ രാജേഷ്
Jun 24, 2019, 01:01 am IST
inSamskriti

ആയുര്‍വേദത്തെക്കുറിച്ച് അറിയാത്തവരാരുംതന്നെ ഭാരതത്തില്‍ ഉണ്ടാകുമെന്ന് തോന്നുന്നില്ല. ലോകത്തിന്റെ പല ഭാഗങ്ങളും ഈ അത്ഭുതശാസ്ത്രത്തെ കൈനീട്ടി സ്വീകരിക്കുമ്പോള്‍ ആയുര്‍വേദത്തിന്റെ ഈറ്റില്ലമായ ഭാരതത്തില്‍ പലരും ആയുര്‍വേദത്തെ കപടശാസ്ത്രമായി ചിത്രീകരിക്കാന്‍ പെടാപ്പാടുപെടുന്നതും കാണാം. 

കെമിസ്ട്രിയും ബയോളജിയുമെല്ലാം അലോപ്പതിയുടെ അടിസ്ഥാനമായി വര്‍ത്തിക്കുമ്പോള്‍, സാംഖ്യം, വൈശേഷികം തുടങ്ങിയ വൈദികദര്‍ശനങ്ങളാണ് ആയുര്‍വേദത്തിന്റെ അടിസ്ഥാനം. അതുകൊണ്ടുതന്നെ ആധുനികശാസ്ത്രത്തിന്റെ മാനദണ്ഡങ്ങളുപയോഗിച്ചു മാത്രം ആയുര്‍വേദത്തിന്റെ സാധുതയെ നിര്‍ണയിക്കുന്നത് ശരിയല്ല. നൂറുകണക്കിന് തലമുറകളുടെ അനുഭവത്തിന്റെ സമ്മതിയാണ് ആയുര്‍വേദമെന്ന ശാസ്ത്രസമ്പ്രദായത്തെ ഇത്രയും ജനകീയമാക്കിയത്. ‘രോഗചികിത്സ’ എന്നതിലുപരി, സുദീര്‍ഘവും സ്വാസ്ഥ്യപൂര്‍ണവുമായ ജീവിതത്തെ നേടിയെടുക്കുന്നതിന് ഓരോ മനുഷ്യനെയും പ്രാപ്തനാക്കുന്നതാണ് ആയുര്‍വേദം എന്നതാണ് മറ്റ് ചികിത്സാസമ്പ്രദായങ്ങളില്‍നിന്നും ആയുര്‍വേദത്തെ വ്യത്യസ്തമാക്കുന്നതും.

 ആയുര്‍വേദത്തിന്റെ ഉറവിടമെന്താണെന്നു ചോദിച്ചാല്‍ ‘വേദം’ എന്നല്ലാതെ മറ്റൊരു മറുപടി നമ്മുടെ പൂര്‍വാചാര്യന്മാര്‍ക്ക് ഉണ്ടായിരുന്നില്ല. ചതുര്‍വേദങ്ങളില്‍ ഏതു വേദത്തിന്റെ ഉപവേദമാണ് ആയുര്‍വേദമെന്ന് ചോദിച്ചാല്‍ അതില്‍ രണ്ട് അഭിപ്രായങ്ങള്‍ ഉയര്‍ന്നു വന്നിരുന്നതായും കാണാം. ശൗനകാചാര്യന്‍ എഴുതിയ ചരണവ്യൂഹത്തില്‍ ആയുര്‍വേദം ഋഗ്വേദത്തിന്റെ ഉപവേദമാണെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു. എന്നാല്‍ പ്രമുഖ ആയുര്‍വേദാചാര്യന്മാരായ ചരകന്‍, സുശ്രുതന്‍, കശ്യപന്‍, വാഗ്ഭടന്‍ തുടങ്ങിയവര്‍ ആയുര്‍വേദം അഥര്‍വവേദത്തിന്റെ ഉപവേദമാണെന്ന് പറയുന്നു. കാരണം ആയുര്‍വേദത്തിന്റെ പ്രയോഗം (Application) ഏറ്റവുമധികം കാണുന്നത് അഥര്‍വവേദത്തിലാണ്. 

വാസ്തവത്തില്‍ നാലു വേദങ്ങളിലും ആയുര്‍വേദമുണ്ട്. ഋഗ്വേദത്തില്‍ സ്വാസ്ഥ്യജീവിതത്തെക്കുറിച്ചു മാത്രമല്ല, യക്ഷ്മം, രാജയക്ഷ്മം, ഗ്രാഹി, ഹരിമാ, പൃഷ്ട്യാമയം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങളെക്കുറിച്ചും രോഗചികിത്സയെക്കുറിച്ചും സൂചനയുണ്ട്. (പത്താം മണ്ഡലം  97, 105, 137, 161, 167 സൂക്തങ്ങള്‍ കാണുക) യജുര്‍വേദത്തിലും വിവിധതരം യക്ഷ്മങ്ങളെക്കുറിച്ച് പറയുന്നുണ്ട്. (യ.വേ. 7.7589, 7. 90101). ‘ഓഷധികള്‍ ഞങ്ങളുടെ ഉത്തമ മിത്രങ്ങളാകട്ടെ’ (യ.വേ. 6.22) എന്നും ‘ദീനമില്ലാത്തവരായി നൂറു വര്‍ഷം ജീവിക്കട്ടെ’ (യ.വേ 36.24) എന്നുമെല്ലാം, ആയുര്‍വേദത്തിന്റെ കാഴ്ചപ്പാട് എന്തെന്നും യജുര്‍വേദത്തില്‍ നമുക്ക് വായിക്കാം. മാത്രമല്ല, മനുഷ്യശരീരത്തിന്റെയും അശ്വശരീരത്തിന്റെയും താരതമ്യേന സമ്പൂര്‍ണമായ ഘടനാശാസ്ത്രം യജുര്‍വേദത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. (യ.വേ. 19.8193, 20.59, 25.19)

 ഇനി അഥര്‍വവേദത്തിലേക്ക് കടന്നുചെല്ലാം. ആയുര്‍വേദത്തിന്റെ പ്രസിദ്ധമായ എട്ട് അംഗങ്ങളുടെയും ഉറവിടം നമുക്ക് അഥര്‍വവേദത്തില്‍ ദര്‍ശിക്കാന്‍ കഴിയും. ശല്യതന്ത്രം (Major Surgery), ശാലാക്യ തന്ത്രം (Minor Surgery), കായചികിത്സ (General Medicine), ഭൂതവിദ്യ (treating idiopathic diseases), കൗമാര ഭൃത്യം (ബാലചികിത്സ Peditarics), അഗദതന്ത്രം (വിഷചികിത്സ Texicology), രസായനതന്ത്രം (Field associated with Tonics), വാജീകരണം (ലൈംഗിക ശക്തി വര്‍ദ്ധിപ്പിക്കാനുള്ള ചികിത്സ  Science of Aphrodisiacs) എന്നിവയാണ് ആയുര്‍ വേദത്തിന്റെ എട്ട് അംഗങ്ങള്‍. ഡോ.വി. ഡബ്ല്യു. കരം ബേല്‍കര്‍  ‘The Atharva veda and the Ayurveda’ എന്ന പുസ്തകത്തില്‍ ഈ എട്ട് അംഗത്തിന്റെയും സൂചന അഥര്‍വ വേദത്തില്‍ നിന്ന് കണ്ടെത്തി അവതരിപ്പിക്കുന്നുണ്ട്. 

 വിവിധങ്ങളായ രോഗാണുക്കളെയും വിരകളെയുംകുറിച്ച്, അവയുടെ രൂപവര്‍ണനയും നിവാരണമാര്‍ഗങ്ങളുമെല്ലാം അഥര്‍വവേദത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. ശരീരശാസ്ത്രത്തിന്റെ കാര്യമെടുത്താല്‍ മനുഷ്യശരീരത്തിലെ അസ്ഥികളെക്കുറിച്ചും അവയവങ്ങളെക്കുറിച്ചുമെല്ലാം അഥര്‍വവേദത്തില്‍ വിവരിച്ചിട്ടുണ്ട്. പത്താം കാണ്ഡത്തിലെ രണ്ടാം സൂക്തമായ പാര്‍ഷ്ണിസൂക്തത്തില്‍ മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട 22 അസ്ഥികളെ പേരെടുത്ത് പരാമര്‍ശിച്ചിട്ടുണ്ട്. ആയുര്‍വേദഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കപ്പെട്ട എതാണ്ടെല്ലാ അവയവങ്ങളെക്കുറിച്ചും അഥര്‍വവേദത്തില്‍ നമുക്ക് ദര്‍ശിക്കാം. അഥര്‍വവേദം രണ്ടാം അധ്യായത്തിലെ മുപ്പത്തിമൂന്നാം സൂക്തത്തില്‍ 46 ശരീരാവയവങ്ങളുടെ നാമങ്ങള്‍ പരാമര്‍ശിച്ചിട്ടുണ്ട്. സിരകളെയും ധമനികളെയും ഉള്‍പ്പെടെ രക്തചംക്രമണവ്യവസ്ഥയെക്കുറിച്ച് പ്രതിപാദിക്കുന്ന അഥര്‍വവേദ സൂക്തങ്ങളുമുണ്ട്. (ഉദാ: 1.17, 8.35). ഗര്‍ഭകാലം, പ്രസവം, പ്രസവാനന്തരകാലം എന്നിവയുമായി ബന്ധപ്പെട്ട പ്രസൂതിവൈദ്യം (Obstterics) ആണ് അഥര്‍വവേദത്തില്‍ സ്വല്പം വിശദമായിത്തന്നെ പ്രതിപാദിക്കപ്പെട്ട മറ്റൊരു വൈദ്യശാഖ.

 ഇന്നത്തെ മുഖ്യധാരാ ആയുര്‍വേദസമ്പ്രദായങ്ങളില്‍ കാണാത്ത പലതും വേദങ്ങളില്‍ വിശദമായി പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. രോഗാണുശാസ്ത്രത്തിനും ഹോമചികിത്സയ്‌ക്കുമെല്ലാം വേദങ്ങളില്‍ നല്‍കിയിരിക്കുന്ന പ്രാധാന്യം ഉദാഹരണമാണ്. അതിനാല്‍ വേദങ്ങളിലെ ആയുര്‍വേദത്തെക്കുറിച്ചുള്ള കൂടുതല്‍ പഠനങ്ങള്‍ ആയുര്‍വേദാചാര്യന്മാരുടെയും ആധുനികവൈദ്യന്മാരുടെയും ഭാഗത്തുനിന്നും ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. സാംഖ്യവൈശേഷികങ്ങള്‍പോലുള്ള വൈദികദര്‍ശനശാസ്ത്രങ്ങളുടെ വിശദമായ പഠനവും ഇന്നത്തെ കാലത്ത് ആയുര്‍വേദത്തിന്റെ സൈദ്ധാന്തിക അടിത്തറയെ പരിപോഷിപ്പിക്കുന്നതിന് അത്യാവശ്യമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

Astrology

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

India

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.