രാംപൂര്‍: ആറുവയസുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതിക്ക് നേരെ വെടിയുതിര്‍ത്ത് രാംപൂര്‍ എസ്പി അജയ് പാല്‍ ശര്‍മ്മ.
ക്രിമിനലുകള്‍ക്കെതിരെ സന്ധിയില്ലാത്ത പോരാട്ടങ്ങള്‍ നടത്തുന്നതിന് പേരുകേട്ട ശര്‍മ്മ, നാസില്‍ എന്ന പ്രതിയുടെ രണ്ട് കാലുകളിലും വെടിവയ്‌ക്കുകയായിരുന്നു. മൂന്ന് വട്ടം വെടിയുതിര്‍ത്ത ശേഷമാണ് പ്രതിയെ കീഴടക്കി അറസ്റ്റ് ചെയ്തത്. പരിേേക്കറ്റ പ്രതിയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം പെണ്‍കുട്ടിയുടെ മരണം രാംപൂര്‍ എസ്പി സ്ഥിരീകരിച്ചു.
രാജ്യത്തുടനീളം ഇത്തരം സംഭവങ്ങള്‍ വ്യാപകമാകുകയാണ്. അടുത്തിടെ, വഡോദരയില്‍ തൗസിഫ് ഇമ്രാന്‍ ഖാന്‍(19) എന്ന യുവാവ് 14കാരിയെ പീഡിപ്പിച്ച് അത് മൊബൈലില്‍ പകര്‍ത്തുകയുണ്ടായി. തുടര്‍ന്ന് മതവുമായി ബന്ധപ്പെട്ട വിവിധയിടങ്ങളില്‍ കൊണ്ടുപോയി ഇസ്ലാം മതത്തിലേയ്‌ക്ക് മാറാന്‍ പെണ്‍കുട്ടിയെ പ്രലോഭിപ്പിക്കുകയും ചെയ്തിരുന്നെന്ന് പോലീസ് പറയുന്നു.
















