Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ബാര്‍ ഡാന്‍സര്‍ ബാലേഷ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2019, 06:00 am IST
inVicharam

ബാലേഷ്ണന്‍ പൂമൂടിയതും പ്രശ്‌നം വെപ്പിച്ചതും ഏലസ്സ് കെട്ടിയതും വീടിനുള്ളില്‍ മന്ത്രവാദം നടത്തിയതുമെല്ലാം വെറുതെയായി. മുംബൈയില്‍നിന്ന് പോലീസ് വണ്ടികയറി കണ്ണൂരിലെത്തി. ഇനിയും പലതും വരാനിരിക്കുന്നു. പണം തട്ടിപ്പും പെണ്ണുകേസും ചൂതാട്ടവുമെല്ലാം വന്നുനില്‍ക്കുന്നത് കോടിയേരിയിലെ വീട്ടുമുറ്റത്താണ്. പാര്‍ട്ടിയിലും പുറത്തും ഒന്ന് പിടിച്ചുനില്‍ക്കണേല്‍ ബാലേഷ്ണന്‍ ബാര്‍ ഡാന്‍സറാകേണ്ട ഗതികേടിലാണ്.

മക്കളെക്കണ്ടും മാമ്പൂകണ്ടും കൊതിക്കരുതെന്ന് പഴമൊഴിയുണ്ട്. ബാലേഷ്ണന് പുറത്ത് മാര്‍ക്‌സിസവും അകത്ത് മന്ത്രവാദവുമായതിനാല്‍ അമ്മാതിരി ബൂര്‍ഷ്വാമോഹങ്ങള്‍ ഉണ്ടേലും, അതൊക്കെ അകത്ത് വെക്കാനേ സ്വാതന്ത്ര്യമുള്ളൂ. ഇനിയെങ്ങാനും പുറത്തുചാടിയാല്‍ സ്വകാര്യമെന്ന് പറഞ്ഞ് ന്യായീകരണവാറോല ഇറക്കേണ്ടിവരും. കുരുക്കിലായാല്‍ പിന്നെ ബാലേഷ്ണന്റെ പാര്‍ട്ടിക്ക് എല്ലാം സ്വകാര്യമാണ്. ദാ ഇപ്പോള്‍ പറയുന്നത് കേട്ടില്ലേ, സ്വന്തം മോനും സ്വകാര്യമാണ്, അതോണ്ട് പാര്‍ട്ടി സെക്രട്ടറിക്ക് അതില്‍ കാര്യമില്ല. അതായത് സ്വകാര്യ വ്യക്തിയായതുകൊണ്ട് ബാലേഷ്ണന്റെ മോന് എന്ത് തോന്നിവാസവുമാകാം. ഒരുതരത്തില്‍ പറഞ്ഞാല്‍ ഒരുമാതിരി കുമ്പിടി ലെവലാണ് കാര്യങ്ങള്‍. പാര്‍ട്ടി ഓഫീസില്‍ ചെല്ലുമ്പോള്‍ സെക്രട്ടറി. വീട്ടില്‍ ചെല്ലുമ്പോള്‍ ബിനോയിയുടെ അച്ഛന്‍. ബിനോയിയുടെ അച്ഛന്‍ ബിനീഷിന്റെ അച്ഛനും വിനോദിനിയുടെ ഭര്‍ത്താവുമൊക്കെ ആകുന്നത്, ഇതുപോലെ പ്രശ്‌നാധിഷ്ഠിതമായി വിലയിരുത്തി പാര്‍ട്ടി സൈദ്ധാന്തികര്‍ പ്രഖ്യാപിക്കും. നിന്നനില്‍പില്‍ സ്വകാര്യവും പൊതുമേഖലയുമൊക്കെ ആക്കാവുന്നവിധം സിമ്പിളാണ് പേരുകേട്ട മാര്‍ക്‌സിസ്റ്റ് നേതാക്കന്മാരുടെ സ്ഥാവരജംഗമങ്ങള്‍ എന്ന് സാരം.

മുംബൈയില്‍ ബാര്‍ ഡാന്‍സറായ ബീഹാറിപെണ്‍കുട്ടിയുടെ പരാതിയില്‍ പാര്‍ട്ടിക്ക് കാര്യമായ ഉത്തരവാദിത്തമില്ലെന്നാണ് ബിന്ദു അമ്മിണിയന്‍ പാതിരാ നവോത്ഥാനത്തിന്റെ ഉപജ്ഞാതാക്കളുടെ ഇതുവരെയുള്ള ലൈന്‍. പക്ഷേ പ്രശ്‌നം ‘വിനോദിനി ബാലകൃഷ്ണന്റെ മകനായ മലയാളി’യുടെ കുടുംബകാര്യം മാത്രമല്ലാത്ത സ്ഥിതിക്ക് ബാലേഷ്ണനും പാര്‍ട്ടിയും മറുപടി പറയേണ്ടിവരും. പെണ്ണുടലിന് വിലപറയുന്ന ലോകവിടന്മാര്‍ക്ക് സുരക്ഷിത താവളമൊരുക്കുന്ന ഇടപാടാണോ കേരളത്തില്‍ പാര്‍ട്ടി നടത്തുന്നതെന്നചോദ്യം ഇതിനകം ഉയര്‍ന്നുകഴിഞ്ഞു. ചില ബോളിവുഡ് സിനിമകളില്‍ കാണുംപോലെ നോട്ടുകള്‍ ശരീരത്തേക്ക് വാരിവിതറി അശ്ലീലം വിളിച്ചുപറഞ്ഞ് ആഭാസനൃത്തമാടുന്ന ന്യൂജെന്‍ സഖാവിനെ കേരളത്തിലെ പോലീസ് എന്തുചെയ്യുമെന്നതാണ് ചോദ്യം. അറബ് പൗരന്റെ പണംകടത്തിയതിന്റെ പേരില്‍ യാത്രാവിലക്ക് അടക്കം നേരിട്ട ‘സ്വകാര്യ മുതലാ’ണത്. പട്ടിണിയില്‍ രക്ഷനേടാന്‍ അന്നംതേടി അതിര്‍ത്തി ഗ്രാമങ്ങളില്‍നിന്ന് ഡാന്‍സ് ബാറുകളില്‍ എത്തിപ്പെടുന്ന അനേകരില്‍ ഒരാളാണ് ഈ പെണ്‍കുട്ടിയെന്ന വാര്‍ത്തകള്‍ അതിക്രൂരമായ പെണ്‍വാണിഭ, മനുഷ്യക്കടത്ത് ശൃംഖലയിലേക്ക് വിരല്‍ചൂണ്ടുന്നതാണ്. വിടരുത് ഇത്തരം നീചന്മാരെ, എന്ന മുന്നറിയിപ്പുണ്ട് വൈകി മാത്രമെത്തിയ ഈ പരാതിയില്‍. 

ബാലേഷ്ണന്‍ കൂപ്പറില്‍ കയറി യാത്രചെയ്യുന്നതും പിടിച്ച പിടിയാലെ ‘സ്വകാര്യമുതലി’ന് സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ് കല്യാണമൊരുക്കുന്നതും രാത്രിയുടെമറവില്‍ ആഭിചാരം നടത്തുന്നതുമൊന്നും ചെറിയ കാര്യമല്ലെന്ന് സാരം. പറഞ്ഞുചിരിച്ച് പരിഹസിച്ച് തള്ളാന്‍മാത്രം വെറുമൊരു കോഴിക്കഥയല്ല ഇത്. കോര്‍പ്പറേറ്റ് മാര്‍ക്‌സിസ്റ്റുകളുടെ അവിഹിത ഇടപെടലുകളിലേക്കുള്ള ചൂണ്ടുപലകയാണ്. ബാലേഷ്ണനും പാര്‍ട്ടിക്കാരുംകൂടി കേരളത്തെ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന് വ്യക്തമാക്കുന്ന സൂചകങ്ങളാണ് അദ്ദേഹത്തിന്റെ സ്വകാര്യമുതലുകള്‍. 

പാര്‍ട്ടി ഓഫീസുകള്‍ തുണ്ടുപടമോടുന്ന തീയേറ്ററുകള്‍ പോലെ ശീല്‍ക്കാരവും അടക്കംപറച്ചിലുകളും നിറഞ്ഞതായത് ബാലേഷ്ണന്റെ സ്വകാര്യതകള്‍ പിറന്നതുമുതല്‍ക്കൊന്നുമല്ല. അതിന് ബല്യേ പാരമ്പര്യമുണ്ട്. ഒളിയിടങ്ങളിലെ വിപ്ലവങ്ങള്‍ മുതല്‍ ഒളിക്യാമറകളിലെ പരാക്രമങ്ങള്‍വരെ നീണ്ട പാരമ്പര്യം. മാര്‍ക്‌സിസം അന്യംനിന്ന് പോകാതിരിക്കാന്‍നടത്തിയ അത്തരം ധീരപരിശ്രമങ്ങള്‍ക്കാണല്ലോ കേരളം പിണറായിയന്‍ നവോത്ഥാനമെന്ന് ചെല്ലപ്പേരിട്ട് വിളിക്കുന്നത്. 

ബാലേഷ്ണന്റെ പാര്‍ട്ടി പിന്തുണച്ച വിപ്ലവങ്ങളുടെ പട്ടിക നോക്കിയാല്‍ മനസ്സിലാകും സ്വകാര്യമുതലുകള്‍ പോയ വഴി. ചുംബനസമരവും താലിപൊട്ടിക്കലും ആര്‍പ്പോ ആര്‍ത്തവവും മുതല്‍ കുടുംബജീവിതത്തെ അപഹസിച്ചും കൂക്കിവിളിച്ചും ഒരു സംസ്‌കാരത്തിനുനേരെ ചെളി വാരിയെറിഞ്ഞ ചരസ് രാഷ്‌ട്രീയത്തിന്റെ ചരടിന്റെ അറ്റത്തെ കണ്ണിയാണ് ഡിഎന്‍എ പരിശോധിക്കാന്‍ നടക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് വിശ്വസിച്ച് പ്രവര്‍ത്തിക്കാന്‍ പറ്റാത്ത പാര്‍ട്ടിയായി അതുമാറി. മൂത്ത സഖാക്കന്മാര്‍മുതല്‍ യൂത്ത് സഖാക്കന്മാര്‍വരെ, ബിസി, എല്‍സി, എസി, ഡിസി തുടങ്ങി പിബി വരെ ആകെമൊത്തം കെ.കെ. സുഭാഷിന്റെ കാര്‍ട്ടൂണിലെ അംശവടി മാതിരിയാണ് പാര്‍ട്ടിയുടെ ഉടല്‍ വടിവ്. അത്രമേല്‍ അശ്ലീലമാണ് ഇന്ന് ബാലേഷ്ണന്റെ പാര്‍ട്ടിയെന്ന് സാരം. അല്ലെങ്കില്‍ ഇങ്ങനെയും ഉളുപ്പില്ലാതെ ന്യായീകരിക്കുമോ?

രാജ്യത്തിന്റെ പ്രതിപക്ഷമഹിമ മൊത്തത്തില്‍ പരിശോധിക്കുമ്പോള്‍ ബാര്‍ ഡാന്‍സര്‍ വിഷയത്തില്‍ ബാലേഷ്ണന് സമാധാനിക്കാന്‍ വകയുണ്ട്. പിണറായിക്ക് പ്രധാനമന്ത്രിയാകാന്‍ പറ്റിയില്ലെങ്കിലും ബാലേഷ്ണന് പ്രതിപക്ഷനേതൃപദവിയിലേക്ക് മത്സരത്തിന് ഒരു സ്‌കോപ്പുണ്ട്. അത് വെറുതെ കളയാതിരിക്കുകയാണ് ബുദ്ധി. ഒരു നവോത്ഥാനത്തിനുള്ള കുളിരൊക്കെ ഈ വിഷയത്തിലും ഉണ്ടെന്ന് തിരിച്ചറിഞ്ഞാല്‍ ന്യായീകരിക്കാനും എളുപ്പമായി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും
Kerala

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

India

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

Cricket

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

India

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

Kerala

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

പുതിയ വാര്‍ത്തകള്‍

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.