Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഒരുമിച്ചാവട്ടെ തെരഞ്ഞെടുപ്പുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2019, 03:06 am IST
in Editorial

വര്‍ധിച്ച തോതിലുള്ള പണച്ചെലവും, മറ്റുവിധത്തിലുള്ള നഷ്ടങ്ങളും ഒഴിവാക്കാന്‍ ‘ഒരു രാഷ്‌ട്രം ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയം ചര്‍ച്ചചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച യോഗം പതിവുപോലെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ചില പ്രതിക്ഷപാര്‍ട്ടികള്‍ ബഹിഷ്‌കരിക്കുകയായിരുന്നല്ലോ. ലോക്‌സഭയിലോ രാജ്യസഭയിലോ ഒരംഗമെങ്കിലുമുള്ള പാര്‍ട്ടികളെയാണ് യോഗത്തിലേക്ക് ക്ഷണിച്ചിരുന്നത്. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയില്‍പ്പെടുന്ന ശിവസേനയും യോഗത്തില്‍നിന്ന് വിട്ടുനിന്നപ്പോള്‍, സിപിഎമ്മും സിപിഐയും, ബിജെഡി, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ടിആര്‍എസ്, എഎപി തുടങ്ങിയ കക്ഷികളും യോഗത്തിനെത്തിയെന്നത് ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പ് ഒരുമിച്ചാക്കുന്നതിനെക്കുറിച്ച് ചര്‍ച്ചനടത്താന്‍ കോണ്‍ഗ്രസ് പ്രത്യേകം യോഗംവിളിച്ചെങ്കിലും പ്രതിപക്ഷ പാര്‍ട്ടികളൊന്നും പ്രതികരിക്കാതിരുന്നതിനാല്‍ വേണ്ടെന്നുവച്ചു.

പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കാതിരുന്നവരെപ്പോലെ പങ്കെടുത്ത ചില പാര്‍ട്ടികള്‍ക്കും ലോക്‌സഭാ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പകളും ഒരുമിച്ച് നടത്തുന്നതിനോട് യോജിപ്പില്ല. മോദി ജനാധിപത്യ സംവിധാനം അട്ടിമറിക്കാനിടയാക്കുന്ന എന്തോ ആപത്തുവരുത്താന്‍ നോക്കുന്നുവെന്ന മട്ടിലുള്ള യുക്തിരഹിതവും, ജനങ്ങളില്‍ ആശങ്ക നിറയ്‌ക്കുന്നതുമായ പ്രതികരണങ്ങളാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളില്‍നിന്ന് ഉണ്ടാവുന്നത്. ഒന്നാം മോദി സര്‍ക്കാര്‍ കൊണ്ടുവന്ന ജനക്ഷേമ പദ്ധതികളെ അന്ധമായി എതിര്‍ത്ത ശൈലിയാണ് പ്രതിപക്ഷം ഇക്കാര്യത്തിലും സ്വീകരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ അവര്‍ തയ്യാറല്ല. ‘ഒരു രാഷ്‌ട്രം ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയം നടപ്പാക്കിയാലുള്ള ഗുണദോഷങ്ങള്‍ എന്തൊക്കെയെന്ന് ചര്‍ച്ച ചെയ്യാന്‍ പോലും മടിക്കുന്നവര്‍ ജനാധിപത്യത്തിന്റെ മഹത്വം ഘോഷിക്കുന്നത് കാപട്യമാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയും ബിജെപിയും ഏല്‍പ്പിച്ച കനത്ത പ്രഹരത്തില്‍നിന്ന് കോണ്‍ഗ്രസ് ഇനിയും മോചനം നേടിയിട്ടില്ല എന്നതിനാലാവാം അവര്‍ യോഗത്തില്‍നിന്ന് വിട്ടുനിന്നത്. ഫെഡറലിസം തകരുമെന്നൊക്കെ അങ്ങേയറ്റം നിരുത്തരവാദപരമായി വെറുതെ വിളിച്ചുകൂവുന്നത് അപലപനീയമാണ്. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ ആശയം എങ്ങനെ നടപ്പാക്കാനാവുമെന്ന് ഇപ്പോള്‍ പറയാനാവില്ല. പക്ഷേ ഒരു കാര്യം വ്യക്തമാണ്. തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്നതിനെക്കുറിച്ച് പ്രതിപക്ഷം ഉന്നയിക്കുന്ന ആശങ്കകള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണ്. എന്നുമാത്രമല്ല, ഈ ആശയം നടപ്പാക്കുന്നതിലൂടെ ജനാധിപത്യം കൂടുതല്‍ ശക്തിപ്പെടുകയാണ് ചെയ്യുക. ഇത്തരമൊരു അവസ്ഥ പ്രതിപക്ഷം ഇഷ്ടപ്പെടുന്നില്ലെന്നുവേണം അവരുടെ നിഷേധാത്മക നിലപാടുകളില്‍നിന്ന് മനസ്സിലാക്കാന്‍.

ഇക്കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിന് വേണ്ടിവന്നത് ആറുമാസമാണ്. ഇതോടെ അവസാനിച്ചിട്ടില്ല. സെപ്തംബര്‍, ഒക്‌ടോബര്‍ മാസത്തില്‍ മഹാരാഷ്‌ട്ര, ഹരിയാന, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് വരും. മൂന്നുമാസംകൂടി കഴിഞ്ഞാല്‍ ദല്‍ഹി തെരഞ്ഞെടുപ്പ്. പിന്നീട് ബീഹാര്‍. തുടര്‍ന്ന് ആറ് മാസത്തിനകം പശ്ചിമബംഗാള്‍, തമിഴ്‌നാട്, ആസ്സാം, കേരളം എന്നിവിടങ്ങളില്‍. ഇതുകഴിഞ്ഞ് ഉത്തര്‍പ്രദേശ്, ഗുജറാത്ത്, പഞ്ചാബ്. ഒരു വര്‍ഷത്തിനകം വീണ്ടും 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് വരും. തൊട്ടുപിന്നാലെ കര്‍ണാടക, മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന, ഛത്തീസ്ഗഢ് നിയമസഭാ തെരഞ്ഞെടുപ്പുകള്‍. ഓരോ വര്‍ഷവും മൂന്നുനാല് മാസം തെരഞ്ഞെടുപ്പുകള്‍മൂലം ഭരണനഷ്ടം സംഭവിക്കുന്നു എന്നതാണ് സത്യം. മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍വന്നാല്‍ കുറഞ്ഞത് രണ്ടുമാസം നയപരമായ തീരുമാനങ്ങളൊന്നും എടുക്കാനാവില്ല. ഈ സാഹചര്യം ഒഴിവാക്കപ്പെടേണ്ടതുണ്ട്. അതിനുവേണ്ടത് തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തലാണ്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

Kerala

മാപ്രകളെ, ഹമാസിനെ പോലെ ഡൽഹിയിലെ ‘ബർഗർ’കലാപത്തിനിടെ വനിതാ മാധ്യമ പ്രവർത്തകരെ ലൈംഗികമായി ഉപദ്രവിച്ചതിനെ കൂടി ഒന്ന് വെളുപ്പിക്കണം- ജിതിൻ ജേക്കബ്

Kerala

തെങ്ങുകയറാന്‍ ഹെല്‍മറ്റുണ്ടോ?, സുരക്ഷാ ബെല്‍റ്റുണ്ടോ? തൊഴില്‍ നിയമങ്ങള്‍ കര്‍ശനമാക്കുന്നു

Kerala

അണ്‍ എയ്ഡഡ് സ്‌കൂള്‍ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കരുത്: കമ്മിഷന്‍

Kerala

തപസ്യ വന്ദേമാതരം ഡിജിറ്റല്‍ ആലാപന മത്സരം നടത്തുന്നു

പുതിയ വാര്‍ത്തകള്‍

യുഎസ് മരുന്ന് നയത്തിൽ വൻ മാറ്റം, ജനറിക് മരുന്നുകൾക്ക് 200% വരെ നികുതി പ്രഖ്യാപിച്ച് ട്രംപ്

കേരളത്തെ ചേര്‍ത്തുപിടിക്കുന്ന മോദി സര്‍ക്കാരിന് അഭിനന്ദനം: കുമ്മനം

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)

‘പാറ്റയുടെ മറവിൽ ചിലർ ആക്രമണങ്ങൾ നടത്താൻ പദ്ധതിയിടുന്നു, അക്രമ പ്രവർത്തനങ്ങളുമായി ഞങ്ങൾക്ക് ബന്ധമില്ല’: കയ്യൊഴിഞ്ഞ് അഭിജിത്ത് ദീപ്കെ

ഭൂമാഫിയകള്‍ക്ക് വേണ്ടി ദേവസ്വം ട്രൈബ്യൂണല്‍ ബില്‍ നിയമസഭ കാണിക്കാതെ മുക്കി; അട്ടിമറിച്ചത് ഉദ്യോഗസ്ഥര്‍

ബെംഗളൂരുവിൽ തടാകത്തിൽ ഉപേക്ഷിച്ച സ്യൂട്ട്‌കേസിൽ 61-കാരിയുടെ മൃതദേഹം കണ്ടെത്തി

സിക്കിമിൽ തുരങ്കം തകർന്നുണ്ടായ സ്ഫോടനം; 20 തൊഴിലാളികൾ മരിച്ചതായി സ്ഥിരീകരണം

വി ഡി സതീശന്റേത് സത്യപ്രതിജ്ഞ ലംഘനം: പിരിച്ചുവിടാന്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്യാം

ബെംഗളൂരുവിൽ വൻ ലഹരിമരുന്ന് വേട്ട; 15.29 കോടിയുടെ മയക്കുമരുന്ന് പിടികൂടി, വിദേശിയടക്കം 17 പേർ അറസ്റ്റിൽ

ഇന്ന് 5 രാശിക്കാർക്ക് വൻ ഭാഗ്യം; കരിയറിലും സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്!

സിന്ധു ജലകരാര്‍ പുനഃസ്ഥാപിക്കണമെന്ന പാകിസ്ഥാന്റെ ആവശ്യം തള്ളി കാനഡ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.