Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ദൂതനായി അംഗദന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2019, 01:15 am IST
inSamskriti

പ്രൗഢസുന്ദരിയായ ലങ്കയെ ലക്ഷ്മണന്‍ വാനോളം പുകഴ്‌ത്തി. ലക്ഷ്മണന്റെ ലങ്കാവര്‍ണന എങ്ങനെയുണ്ടെന്ന് വിഭീഷണനോട് രാമന്‍ അന്വേഷിച്ചു. മനോഹരിയായ ലങ്കയെ അതിമനോഹരമായാണ് ലക്ഷ്മണന്‍ വിവരിച്ചതെന്നായിരുന്നു വിഭീഷണന്റെ മറുപടി. 

എന്നാല്‍ ആ വര്‍ണനയില്‍ താന്‍ തൃപ്തനല്ലെന്നായിരുന്നു രാമന്റെ പക്ഷം. ‘അവര്‍ണ്യമായ ഐശ്വര്യങ്ങളാല്‍ വിളങ്ങുന്ന ലങ്ക ഒരു യുദ്ധഭൂമിയായി തീരുന്നത് നിര്‍ഭാഗ്യകരമാണ്. അതൊഴിവാക്കാന്‍ എന്തെങ്കിലും മാര്‍ഗമുണ്ടോ? നശീകരണമല്ലാ, വശീകരണമാണ് വിശ്വത്തിന് ആവശ്യം ‘ .യുദ്ധമൊഴിവാക്കിയുള്ളൊരു പ്രശ്‌നപരിഹാരമായിരുന്നു രാമന്‍ ആഗ്രഹിച്ചത്. തനിക്കും ഇതേ അഭിപ്രായമാണെന്ന് വിഭീഷണനും പറഞ്ഞു. ‘എത്രയൊക്കെ ശ്രമിച്ചിട്ടും അക്കാര്യത്തില്‍ പരാജയപ്പെട്ടു പോയി. യുദ്ധമില്ലാതാക്കാന്‍  അങ്ങു നടത്തുന്ന എല്ലാശ്രമങ്ങള്‍ക്കും ഞാന്‍ കൂടെയുണ്ടാകും.’ വിഭീഷണന്‍ ഉറപ്പു നല്‍കി. 

ഒരു സമാധാനദൂതനെ രാവണന്റെ അടുത്തേയ്‌ക്ക് അയയ്‌ക്കുന്നത് നല്ലതെന്നായിരുന്നു രാമന്റെ അഭിപ്രായം. വിഭീഷണന്‍ അതിനെ പിന്തുണച്ചെങ്കിലും ദൂതനെ അയയ്‌ക്കുന്നത് തോല്‍വിക്ക് സമാനമെന്നായിരുന്നു ലക്ഷ്മണന്റെ വാദം. ‘ ലങ്ക കണ്ടപ്പോള്‍ നമ്മുടെ പോരായ്‌മകള്‍ തിരിച്ചറിഞ്ഞ് ഓടിപ്പോകുകയാണെന്നേ രാവണനും കൂട്ടരും പറയുകയുള്ളൂ. നാം രാവണന്റെ അടിമകളാണെന്നേ ഇതിന് അര്‍ഥമുള്ളൂ. സീതാദേവിയെ വിട്ടുതരാന്‍ അപേക്ഷിക്കുന്നത് മോഷ്ടിച്ച മുതല്‍ ഉടമസ്ഥന്‍ മോഷ്ടാവിനോട് ഇരന്നു വാങ്ങുന്നതിന് തുല്യമാണ്. അത് ഭീരുത്വമാണ്. മാത്രവുമല്ല, വിഭീഷണനെ രാജാവാക്കാന്‍ നമ്മള്‍ തീരുമാനിച്ചതാണ്. സന്ധിസംഭാഷണത്തിലൂടെ സീതയെ തിരികെ ലഭിച്ചാല്‍ രാവണവധം നടക്കാനിടയില്ല. രാവണന്‍ ജീവിച്ചിരിക്കെ വിഭീഷണനെ രാജാവാക്കാനാവില്ല. നമ്മള്‍ പ്രതിജ്ഞാലംഘനം നടത്തുന്നത് ശരിയല്ല.’ ലക്ഷ്മണന്‍ പറഞ്ഞു. 

അതെല്ലാം തീര്‍ത്തും ന്യായമെന്ന് രാമന്‍ സമ്മതിച്ചു. ‘ ലക്ഷ്മണാ നിന്റെ വാദങ്ങള്‍ ബുദ്ധിപൂര്‍വകമാണ്. നമ്മള്‍ ദൂതനെ അയയ്‌ക്കുന്നത് ധാര്‍മികകൃത്യം മാത്രം. ഇതുകൊണ്ട് രാവണന്‍ സീതയെ തിരികെയേല്‍പ്പിക്കുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല.’രാവണനെ അടുത്തു നിന്ന് കാണാന്‍ താത്പര്യമുള്ളതിനാല്‍ താന്‍ തന്നെ ദൂതനായി പോകാമെന്നു ലക്ഷ്മണന്‍ ആഗ്രഹം പ്രകടിപ്പിച്ചു. എന്നാല്‍  അതുവേണ്ടെന്ന് രാമന്‍ വിലക്കി.രാവണനെ അടുത്തു കാണുമ്പോള്‍ ലക്ഷ്മണന്‍ സാഹസികനായി മാറുമെന്നായിരുന്നു രാമന്‍ അതിനു നല്‍കിയ വിശദീകരണം. അങ്ങനെയെങ്കില്‍ ദൂതിന്നുപോകാന്‍ താന്‍ സന്നദ്ധനാണെന്ന് സുഗ്രീവന്‍ അറിയിച്ചു. അതും രാമന്‍ തടഞ്ഞു. ‘ഒരു രാജാവല്ലാത്ത ഞാന്‍ രാജാവായ അങ്ങയെ ദൂതിനയക്കുന്നത് ധര്‍മമല്ല. മാത്രവുമല്ല അങ്ങൊരു മുന്‍കോപിയുമാണ്. ‘ സുഗ്രീവനേയും അയയ്‌ക്കാന്‍ തയ്യാറല്ലെന്നു കേട്ടപ്പോള്‍ ഹനുമാന്‍ മുന്നോട്ടു വന്നു. മറ്റാരുമില്ലാത്തതു കൊണ്ട് ഒരാളെത്തന്നെ നിയോഗിക്കുകയാണെന്ന് രാവണനു തോന്നുമെന്ന് പറഞ്ഞ് ഹനുമാനെയും രാമന്‍ മാറ്റി നിര്‍ത്തി. എങ്കില്‍ എനിക്കൊരു അവസരംതരൂ എന്നുപറഞ്ഞ് അംഗദനെത്തി. 

അക്കാര്യം രാമന് സമ്മതമായിരുന്നു. ‘ ദൂതനാകാന്‍ അംഗദനാണ് എന്തുകൊണ്ടും അനുയോജ്യന്‍. ബാലിയും രാവണനും പരിചയക്കാരായിരുന്നു. അവര്‍ക്കിടയിലെ സഖ്യമനുസരിച്ച് അംഗദദൗത്യമാണ് എന്തുകൊണ്ടും ഉചിതം. ‘ അങ്ങനെ രാമന്റെ നിര്‍ദേശമനുസരിച്ച് അംഗദന്‍ രാവണനെ കാണാനായി പുറപ്പെട്ടു. രാമന്റെ അനുഗ്രഹത്തോടെ രാവണ സദസ്സിനെ ലക്ഷ്യമാക്കി അംഗദന്‍ ഒറ്റച്ചാട്ടം. കൃത്യം തെറ്റാതെ രാവണന്റെ മുന്നില്‍ ചെന്നെത്തി. രാവണന്‍ അതു കണ്ട് ഞെട്ടി. 

( തുടരും)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.