Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വീണ്ടും ഉത്തരകൊറിയന്‍ ക്രൂരത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2019, 03:23 am IST
inVicharam

തന്നെ അട്ടിമറിക്കാന്‍ ശ്രമിച്ച ജനറലിനെ ഉത്തര കൊറിയയിലെ, കമ്മ്യൂണിസ്റ്റ്് ഏകാധിപതി,  കിം ജോങ് ഉന്‍ നരഭോജികളായ പിരാന മത്സ്യങ്ങള്‍ക്കെറിഞ്ഞ് കൊടുത്തെന്ന വാര്‍ത്തയാണ് ഈ കുറിപ്പിനാധാരം. ഇദ്ദേഹം ഭരണത്തിലേറിയ ഉടന്‍ചെയ്ത സല്‍കര്‍മ്മം സ്വന്തം അമ്മാവനെ വേട്ടപട്ടികള്‍ക്ക് എറിഞ്ഞുകൊടുക്കുകയായിരുന്നു. ഈ കൊടും ക്രൂരതയ്‌ക്ക് പ്രചോദനമായത് 1977ല്‍ പുറത്തിറങ്ങിയ ജയിംസ് ബോണ്ട് ചലചിത്രമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വടക്കന്‍ കൊറിയയില്‍ 1945 മുതല്‍ കുടുംബവാഴ്ചയാണ് നിലനില്‍ക്കുന്നത്. കമ്മ്യൂണിസത്തിലെ സ്റ്റാലിനിസ്റ്റ് പാഠം രാജവാഴ്ചയുടെ രൂപാന്തരമാണ്. ‘ചുവന്ന സാര്‍’ എന്നാണ് സ്റ്റാലിനെ റഷ്യക്കാര്‍ വിളിച്ചിരുന്നത്. സിപിഎമ്മിന്റെ ആരാധ്യപുരുഷനാണ് കിം ജോങ് ഉന്‍. ഉത്തരകൊറിയ അവരുടെ പുണ്യഭൂമിയും. പാര്‍ട്ടി സമ്മേളനങ്ങളില്‍ അവതരിപ്പിക്കുന്ന റിപ്പോര്‍ട്ടുകളില്‍ ലോകസാഹചര്യം വിശദീകരിക്കുന്നത് കിമ്മിനെ വാഴ്‌ത്തികൊണ്ടാണ്. ഡൊണാള്‍ഡ് ട്രംപ് എതിര്‍ക്കുന്നു എന്നതാണ് അദ്ദേഹത്തിന്റെ ഏക യോഗ്യത.  

എം. മഹേശന്‍, നാവായിക്കുളം

പരമാധികാരം ജനങ്ങളുടെ കയ്യില്‍

ദേശവിരുദ്ധ നിലപാടുള്ളവരെ പൊതുജനം ഒറ്റപ്പെടുത്തും. ഭീകരവാദികള്‍ നമ്മുടെ ധീരസൈനികരെ വധിച്ചതിനുള്ള പ്രതികാരമായിരുന്നു പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണം. 

രാഷ്‌ട്രത്തിന്റെ അന്തസ്സ് ഉയര്‍ത്തിയ ആ ഭീകരവേട്ടയെ കേരളത്തിലെ ഒരു രാഷ്‌ട്രീയനേതാവ് എത്ര ഹീനമായിട്ടാണ് കണ്ടത്. നിലവാരമില്ലാത്ത പ്രസ്താവനയിറക്കുകയും ചെയ്തു. അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന രാഷ്‌ട്രീയപാര്‍ട്ടിയുടെ കാഴ്ചപ്പാടായിരുന്നു അത്. ഭാരതത്തില്‍ പ്രവര്‍ത്തിക്കുകയും പ്രതിസന്ധിഘട്ടത്തില്‍ ഭാരതത്തെ തള്ളിപറയുന്ന പ്രവണത മുമ്പും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കാണിച്ചിട്ടുണ്ട്. 

ഇത്തരം ദിശതെറ്റിയ ആളുകളെയും പ്രത്യശാസ്ത്രത്തെയും ഒറ്റപ്പെടുത്തുകതന്നെ വേണം. അതിനുള്ള സമയം അടുത്തുവരുന്നു. പരസ്യങ്ങളിലും വാഗ്ദാനങ്ങളിലും വീഴാതെ സമചിത്തതയോടെ പ്രതിഷേധമറിയിക്കാന്‍ പൊതുജനം തയ്യാറാകണം. സാധാരണക്കാര്‍ക്കുവേണ്ടി, കൃഷിക്കാര്‍ക്കുവേണ്ടി, സാമ്പത്തിക ഭദ്രതയില്ലാത്തവര്‍ക്കുവേണ്ടി ഒട്ടേറെ കാര്യങ്ങള്‍ ചെയ്തവരെ നാം സഹായിക്കണം.

ജി. സന്തോഷ്, തെള്ളിയൂര്‍

പ്രതിപക്ഷത്തിന്റെ ദേശഭക്തി

നമ്മുടെ പാര്‍ലമെന്റിലെ 27 പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ സംയുക്തമായി യോഗം ചേര്‍ന്നുവെന്നും അതൃത്തിയില്‍ ഈയിടെനടന്ന സൈനിക പോരാട്ടത്തെപറ്റി അംഗങ്ങള്‍ അപഹാസ്യമായി സംസാരിച്ചുവെന്നും അറിയാന്‍ കഴിഞ്ഞു. യുദ്ധഭൂമിയില്‍ ഊണും ഉറക്കവുമില്ലാതെ ജാഗ്രതയോടെ, സ്വജീവനെപോലും തൃണവല്‍ഗണിച്ച്, തോക്കിന്റെ കാഞ്ചിവലിക്കുന്ന നമ്മുടെ ധീരജവാന്മാരെ അവഹേളിച്ചത് ഏതൊരു ഭാരതീയനും ഭൂഷണമല്ല.  പിഞ്ചോമനകളുടെ ദീനരോദനം അന്തരീക്ഷത്തില്‍ അലിഞ്ഞു ചേരുന്നത് ഇവര്‍ അറിയുന്നുണ്ടോ? ഇതാണോ പ്രതിപക്ഷത്തിന്റെ  ദേശഭക്തി? 

അനിയന്‍ മണ്ണാനിക്കാട്, എടയാറ്റൂര്‍

കേരളം മാറുന്നു

കേരളം ഒരു സിറിയയോ യമനോ ആയി മാറിയെന്നാണ് സമീപകാല സംഭവങ്ങളില്‍ നിന്നും മനസ്സിലാക്കേണ്ടത്. സ്ത്രീകളേയും പെണ്‍കുട്ടികളേയും പെട്രോള്‍ ഒഴിച്ച് പച്ചയ്‌ക്ക് കത്തിക്കുന്ന സംഭവപരമ്പര ഒരു തുടര്‍് കഥയായി മാറുകയാണ്. കഴിഞ്ഞ ദിവസം ആറന്മുളയില്‍ സൗമ്യ എന്ന പോലീസ് ഉദ്യോഗസ്ഥയെ കാറിടിച്ച് വീഴ്‌ത്തിയ ശേഷം വടിവാള്‍് കൊണ്ട് വെട്ടി പെട്രോള്‍് ഒഴിച്ച് കത്തിച്ചത് ഒറ്റപ്പെട്ട സംഭവമാണോ.

രഘുമോഹനകുമാര്‍, എളമക്കര

സ്ത്രീ ശാക്തീകരണം നടപ്പാക്കിയോ?

സ്ത്രീ ശാക്തീകരണം യഥാര്‍ത്തത്തില്‍ നടപ്പാക്കിയിട്ടുണ്ടോ? ഇക്കാര്യത്തെക്കുറിച്ചുള്ള ചിന്തകള്‍ക്ക് നാം തുടക്കമിടണം. വനിതകള്‍ ശക്തിയാര്‍ജിച്ചുകൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ അവര്‍ക്ക് വേണ്ടത്ര അംഗീകാരവും ആദരവും കിട്ടിന്നുണ്ടോ എന്നുകൂടി നാം ചിന്തിക്കേണ്ടതാണ്. പുരുഷന്റെ കര്‍മ്മമണ്ഡലത്തില്‍ ഇന്ന് സ്ത്രീകളും എത്തിപ്പെട്ടിരിക്കുന്നെന്ന വസ്തുത നാം മനസ്സിലാക്കേണ്ടതുണ്ട്. 

എന്തൊക്കെയായാലും ‘സ്ത്രീ’യല്ലേ എന്ന ചിന്തയാണ് പുരുഷനുള്ളത്. ഈ ചിന്താഗതി തിരുത്തണം. സ്ത്രീകളെ മാറ്റിനിര്‍ത്തേണ്ട ഒരു മേഖലയും ഇന്ന് സമൂഹത്തിലില്ല. എവിടെയും പുരുഷന്റെ ഒപ്പം പ്രവര്‍ത്തിക്കുന്ന, വിദ്യാഭ്യാസ മേഖലയായാലും സാങ്കേതിക മേഖലയായാലും മറ്റേത് മേഖലയായാലും പുരുഷന് നല്‍കുന്ന അതേസ്ഥാനം നാം ഇന്ന് സ്ത്രീകള്‍ക്ക് നല്‍കുന്നു.

ഗോപീകൃഷ്ണന്‍, നോര്‍ത്ത് പറവൂര്‍

പോലീസ് സേനയിലെ ജോലിസമ്മര്‍ദം

കേരളാപോലീസില്‍ സമീപകാലത്ത് ഉണ്ടാകുന്ന അനാരോഗ്യകരമായ പ്രവണതകള്‍ സമൂഹത്തിന്റെ കെട്ടുറപ്പിനേയും സേനയുടെ അന്തസിനെയും കളങ്കപ്പെടുത്തുന്നതരത്തില്‍ ഉള്ളതാണെന്നതില്‍ സംശയമില്ല. ട്രെയിനിങ്ങില്‍ പ്രവേശിക്കുമ്പോള്‍തന്നെ ആത്മാഭിമാനം കെടുത്തുന്നതരത്തിലാണ് പലപ്പോഴും മേലുദ്യോഗസ്ഥരില്‍നിന്നും പെരുമാറ്റം ഉണ്ടാകുന്നത്. വളരെ കഷ്ടപ്പെട്ട് ശാരീരിക ക്ഷമതപരീക്ഷയും എഴുത്തുപരീക്ഷയും പാസായി ക്യാമ്പില്‍ ചെല്ലുമ്പോള്‍ ഉന്നതരുടെ ചൊല്‍പ്പടിക്ക് നിന്നില്ലെങ്കില്‍ പീഡനം ഏറ്റുവാങ്ങേണ്ടി വരുന്നു. ഉന്നതരുടെ വീട്ടു ജോലിമുതല്‍ കുടുംബങ്ങളുടെ ശകാരം വരെ കേള്‍ക്കണം. 

 വടക്കേന്ത്യയില്‍നിന്നും ഐപിഎസ് എടുത്തുവരുന്നവര്‍ക്ക് ഇവിടെയുള്ളവരോട് ബ്രിട്ടീഷുകാരുടെ മനോഭാവം ആണുള്ളത്. ഇന്നും മറ്റ് വകുപ്പുകളില്‍ എട്ടുമണിക്കൂര്‍ ജോലി ചെയ്യുമ്പോള്‍ ഇവിടെ പന്ത്രണ്ടും അതില്‍ കൂടുതലും ജോലി നോക്കണം. കുടുംബത്തിനൊപ്പം യാത്രപോകാനോ കുട്ടികളുടെ കാര്യം നോക്കാനോ ഇവര്‍ക്ക് സാധിക്കാറില്ല. മാത്രവുമല്ല ശാരീരികവും മാനസികവുമായ സമ്മര്‍ദ്ധം ജോലിയിടങ്ങളില്‍ ഉണ്ടാകുന്നു. പൊതുസമൂഹത്തില്‍ നിന്നുള്ള കുറ്റപ്പെടുത്തലുകള്‍ക്കൊപ്പം രാഷ്‌ട്രീയനേതാക്കളുടെ വിരട്ടലും മേലുദ്യോഗസ്ഥരുടെ ശകാരവും എറ്റുവാങ്ങേണ്ടിവരുന്നു. സാധാരണ ഉദ്യോഗസ്ഥരെപോലെ ജോലിനോക്കാനുള്ള സാഹചര്യം പോലീസിനും ഉണ്ടാകണം.

ജയകുമാര്‍ വേലിക്കകത്ത്, രാജകുമാരി

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഒരു ട്വീറ്റ് കൊണ്ടോ പ്രസംഗം നടത്തിയോ പിടിച്ചെടുക്കാൻ കഴിയില്ല : ഹോർമുസ് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന ട്രംപിന്റെ പ്രസ്താവനക്കെതിരെ ഇറാൻ

Kerala

എല്ലാത്തിനും കാരണം ആർ എസ് എസ് ; എഐസിസി ആസ്ഥാനത്ത് വന്ദേമാതരം ആലപിച്ചതിന് പിന്നിൽ ആർ എസ് എസാണെന്ന് ജിന്റോ ജോൺ

Entertainment

ആരാധകര്‍ ഏറ്റെടുത്തു, സ്വാതന്ത്ര്യദിന ചടങ്ങിലെ വിജയ്, തൃഷ സല്യൂട്ട്

India

ഐഎംഎഫ് ഇന്ത്യയെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി പിന്തള്ളിയതുകൊണ്ട് ഇന്ത്യയുടെ ത്തിളക്കം കുറയില്ല; വൈകാതെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും

India

ലഷ്കർ- ജയ്ഷ ഭീകരരുടെ വീഡിയോകൾ ഇൻസ്റ്റാഗ്രാം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു : മഹാരാഷ്‌ട്രയിൽ ട്രക്ക് ഡ്രൈവർ സൊഹൈൽ റസാഖ് ഷെയ്ഖ് എടിഎസ് പിടിയിൽ  

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പഞ്ചാബ് ഗ്രാമങ്ങളിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കാതെ ആം ആദ്മി ; നടപടി ഉണ്ടാകുമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം മൃഗശാലയില്‍ കാഴ്ച വിരുന്നൊരുക്കാന്‍ സീബ്രകള്‍ എത്തുന്നു

അരുണാചലിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 5 സൈനികരെ കാണാതായി : 4 തൊഴിലാളികൾ മരിച്ചതായി സംശയം

ആഗസ്റ്റ് 21 ന് നടത്താനിരുന്ന 8-ാം ക്ലാസ് പരീക്ഷ മാറ്റിവച്ച തീരുമാനം സ്വാഗതം ചെയ്ത് അഖില ഭാരതായ രാഷ്‌ട്രീയ ശൈക്ഷിക് മഹാസംഘ്

66 വർഷം നഖം വളർത്തി : 29 അടി നീളമുള്ള നഖങ്ങളുമായി ലോക റെക്കോർഡ് സ്ഥാപിച്ച് ഇന്ത്യക്കാരൻ

മാപ്പ് പാകിസ്ഥാനോടാണോ ; ഇന്ത്യയുടെ വന്ദേമാതരം ആലപിച്ചതിന് രാജു പി നായർ മാപ്പ് പറയുന്നത് ആരോടാണ് ?

കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ സതീശന്റെ പേര് പറയാതെ കെ സിയെ പുകഴ്‌ത്തി 3 എം എല്‍ എമാര്‍

പാകിസ്ഥാന്‍ നാല് ശതമാനം ഹിന്ദുക്കളെ സഹിക്കുന്നുവെന്ന് സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ പാക് പ്രസിഡന്‍റ് ആസിഫ് അലി സർദാരി

ഹോർമുസ് കടലിടുക്ക് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന് ട്രംപ് 

സാമൂഹ്യമാധ്യമ പോസ്റ്റുകള്‍ നീക്കം ചെയ്തത് സാങ്കേതിക പിഴവെന്ന് മെറ്റ, പ്രശ്‌നം പരിഹരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.