ബിഷ്ടെക്: ഭീകരവാദത്തിന് പിന്തുണ നല്‍കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവാദത്തിനെതിരെ രാജ്യാന്തര സമ്മേളനം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഷാങ്ഹായി കോ ഓപ്പറേഷന്‍ ഉച്ചകോടിയിലാണ് മോദി പാക്കിസ്ഥാനെ പേരെടുത്ത് പറയാതെ വിമര്‍ശിച്ചത്.
ഭീകരവാദത്തെ നേരിടാന്‍ സഹകരണം ശക്തമാക്കണമെന്നും മോദി ആവശ്യപ്പെട്ടു. ജനങ്ങള്‍ തമ്മിലുള്ള സഹകരണം ഭീകരവാദത്തെ നേരിടുന്നതില്‍ പ്രധാനമാണ്. എസ്.സി.ഒയിലെ അംഗരാജ്യങ്ങള്‍ ഇക്കാര്യത്തില്‍ മുന്‍കൈയെടുക്കണമെന്നും മോദി ആവശ്യപ്പെട്ടു.
സുരക്ഷയും സമാധാനവുമാണ് മേഖലയുടെ പ്രധാന താത്പര്യങ്ങള്‍. അഫ്ഗാനിസ്ഥാന്റെ സ്ഥിരത മേഖലയിലെ സമാധാനത്തിന് അത്യന്താപേക്ഷിതമാണ്. എസ്.സി.ഒയിലെ അംഗരാജ്യങ്ങളുമായി സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതില്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. എസ്.സി.ഒ അംഗ രാജ്യങ്ങളിലെ വിസാ ചട്ടങ്ങളില്‍ ഇളവ് വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യോഗത്തില്‍ പുനരുപയുക്ത ഊര്‍ജമേഖലയില്‍ രാജ്യം നേടിയ പുരോഗതി മോദി എടുത്തുകാട്ടി.
ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്, റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍, അഫ്ഗാനിസ്താന്‍ പ്രസിഡന്റ് അഷ്റഫ് ഘനി തുടങ്ങിയവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു.
ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങുമായുള്ള കൂടിക്കാഴ്ചയ്‌ക്കിടെ പാക്കിസ്ഥാനുമായുള്ള സമാധാനം സ്ഥാപിക്കാന്‍ എല്ലാവിധത്തിലുള്ള ശ്രമങ്ങളും നടത്തിയെന്ന് മോദി പറഞ്ഞിരുന്നു. സമാധാന അന്തരീക്ഷം സൃഷ്ടിക്കാനാണ് പാക്കിസ്ഥാന്‍ ശ്രമിക്കേണ്ട്ത.് ഭീകരവാദത്തില്‍ നിന്ന് മുക്തമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ പാക്കിസ്ഥാന് സാധിക്കണം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ദല്‍ഹിയില്‍ നിന്ന് നോക്കുമ്പോള്‍ സമാധാന അന്തരീക്ഷം സൃഷ്ടിക്കാനുള്ള നീക്കങ്ങളൊന്നും ഇസ്ലാമാബാദില്‍ നിന്നും കാണുന്നില്ലെന്നും മോദി പറഞ്ഞു.
















