ബ്രസ്‌റ്റോള്‍: തുടര്‍ച്ചയായി രണ്ട് തോല്‍വികള്‍ ഏറ്റുവാങ്ങിയ ബംഗ്ലാദേശ് ലോകകപ്പില്‍ ഇന്ന് മുന്‍ ചാമ്പ്യന്മാരായ ശ്രീലങ്കയെ നേരിടും.
ബംഗ്ലാദേശ് വിജയത്തോടെയാണ് ലോകകപ്പില്‍ അരങ്ങേറിയത്. ആദ്യ മത്സരത്തില്‍ 21 റണ്‍സിന് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചു. പക്ഷെ തുടര്‍ന്ന് നടന്ന രണ്ട് മത്സരങ്ങളിലും തോറ്റു. ന്യൂസിലന്‍ഡിനോട് രണ്ട് വിക്കറ്റിന് തോറ്റ അവര്‍ ഇംഗ്ലണ്ടില്‍ നിന്ന് 106 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി ഏറ്റുവാങ്ങി.
അതേസമയം ശ്രീലങ്ക ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് തോറ്റു. പക്ഷെ രണ്ടാം മത്സരത്തില്‍ അവര്‍ അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തി. പാക്കിസ്ഥാനുമായുള്ള മത്സരം മഴ മൂലം മുടങ്ങിയതിനാല്‍ പാക്കിസ്ഥാനും ശ്രീലങ്കയ്‌ക്കും ഓരോ പോയിന്റ് ലഭിച്ചു.
അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ശ്രീലങ്കയ്‌ക്ക് വിജയമൊരുക്കിയ പേസര്‍ നുവാന്‍ പ്രദീപ് ഇന്ന് കളിക്കില്ല. പ്രദീപിന്റെ അഭാവത്തില്‍ പരിചയ സമ്പന്നനായ ലസിത് മലിംഗയാണ് ശ്രീലങ്കയുടെ പേസ് നിരയെ നയിക്കുക.
ഓള്‍ റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസാനാണ് ബംഗ്ലാദേശിന്റെ ശക്തി കേന്ദ്രം. മികച്ച ഫോം തുടരുന്ന ഷാക്കിബ് രണ്ട് അര്‍ധ സെഞ്ചുറിയും ഒരു സെഞ്ചുറിയും നേടി.
















