Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രളയപുനരധിവാസം ലഭിച്ച തുകയുടെ പകുതിപോലും ചെലവിടാതെ സംസ്ഥാനം

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jun 10, 2019, 03:18 am IST
in Kerala

ആലപ്പുഴ: കാലവര്‍ഷം ഇത്തവണയും ശക്തമായിരിക്കുമെന്ന മുന്നറിയിപ്പുകള്‍ കഴിഞ്ഞ മഹാപ്രളയത്തില്‍ സര്‍വതും നഷ്ടപ്പെട്ടവരെ കടുത്ത ആശങ്കയിലാക്കുന്നു. മലയാളികളും അല്ലാത്തവരും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ദുരിതബാധിതരെ കൈപിടിച്ചുയര്‍ത്താനായി നല്‍കിയ പണത്തിന്റെ പകുതി പോലും ചെലവഴിക്കാതെ സംസ്ഥാന സര്‍ക്കാര്‍ ഇപ്പോഴും അനാസ്ഥ തുടരുന്നു.

പൂര്‍ണമായും ഉപയോഗ ശൂന്യമായി വീടുകള്‍ പുനര്‍നിര്‍മിക്കുന്നതിന് യഥാസമയം പണം അനുവദിക്കുന്നതില്‍ പോലും സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടതാണ് ദുരിതബാധിതരെ പേടിപ്പെടുത്തുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കഴിഞ്ഞ ദിവസം വരെ ആകെ ലഭിച്ചത് 4192.19 കോടി രൂപയാണ്. ഇതില്‍ പ്രളയപുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിച്ചത് 1917.97 കോടി രൂപ മാത്രം. അതായത് ലഭിച്ച തുകയുടെ പകുതി പോലും ചെലവഴിക്കാന്‍ സര്‍ക്കാരിനായില്ല.

7.37 ലക്ഷം പേര്‍ക്ക് അടിയന്തര ദുരിതാശ്വാസ സഹായത്തിന് 457. 65 കോടി, 2,47,897 വീടുകളുടെ പുനര്‍നിര്‍മാണത്തിന് 1,318.61 കോടി, സഹകരണ വകുപ്പിന്റെ കെയര്‍ ഹോം പദ്ധതിക്ക് 44.98 കോടി, കാര്‍ഷിക വായ്‌പകള്‍ക്കായി 54 കോടി, സിവില്‍ സപ്ലൈസ് വകുപ്പിന് 8,54,985 ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് 42.73 കോടി എന്നിങ്ങനെയാണ് ചെലവഴിച്ച തുക. ഇലക്‌ട്രോണിക് പേയ്‌മെന്റ് മുഖേന 214.86 കോടി രൂപ, ക്യാഷ്, ചെക്ക് പ്രകാരം 3616.45 കോടി, ബിവറേജസ് കോര്‍പ്പറേഷനില്‍ നിന്ന് മദ്യത്തിന് അധിക സെസ് ഏര്‍പ്പെടുത്തിയതിലൂടെ 308.68 കോടി എന്നിങ്ങനെയാണ് ലഭിച്ചത്.

മറ്റു പ്രദേശങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒരു മാസക്കാലയളവില്‍ മൂന്ന് പ്രളയദുരന്തങ്ങളെ അതിജീവിക്കേണ്ടി വന്ന ജനതയാണ് കുട്ടനാട്ടുകാര്‍. കഴിഞ്ഞ വര്‍ഷം ജൂലൈ 16 മുതല്‍ ആഗസ്ത് 16 വരെയായിരുന്നു കുട്ടനാട്ടിലെ പ്രളയക്കെടുതി. ആഗസ്ത് 16ലെ മഹാപ്രളയം കുട്ടനാടിനെ തകര്‍ത്തു. മഴ ശക്തമായി പെയ്യുമെന്ന മുന്നറിയിപ്പ് വന്നതോടെ പ്രളയ കെടുതിയില്‍ അകപ്പെട്ടവര്‍ കടുത്ത ആശങ്കയിലാണ്. വീടുകള്‍ തകര്‍ച്ചാ ഭീഷണയിലാണ്. പുനര്‍നിര്‍മാണം പലയിടങ്ങളിലും പാതിവഴിയിലും. 

ഒന്നും രണ്ടും ഘട്ടം ധനസഹായം മാത്രമാണ് വീടുകള്‍ പൂര്‍ണമായും തകര്‍ന്നവരില്‍ ബഹുഭൂരിപക്ഷത്തിനും ലഭിച്ചത്. രണ്ടു ഘട്ടം കൂടി ലഭിക്കാനുണ്ട്. പല വീടുകളുടെയും നിര്‍മാണം അടിത്തറ വരെ മാത്രമെ ആയിട്ടുള്ളു. നിര്‍മാണം നടക്കുന്ന വീടുകള്‍ക്ക് സമീപം പ്ലാസ്റ്റിക് ഷീറ്റുകള്‍ ഉപയോഗിച്ച് താത്കാലികമായി നിര്‍മിച്ച ഷെഡ്ഡുകളിലാണ് പല കുടുംബങ്ങളും കഴിയുന്നത്. മഴ ശക്തമാകുന്നതോടെ എവിടെ കഴിയുമെന്ന് അറിയാതെ കുഴങ്ങുകയാണ് ഇവര്‍. ഈ സാഹചര്യത്തില്‍ വീണ്ടും ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടേണ്ട ഗതികേടിലാണ് ഭൂരിപക്ഷം കുടുംബങ്ങളും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

Kerala

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

Football

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

Kerala

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

Kerala

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: 4ാമത്തെ കേസില്‍ കോച്ചിന് 28 വര്‍ഷം കഠിന തടവും പിഴയും

രാമക്ഷേത്ര മോഷണക്കേസിലെ ടിന്നു യാദവ് ഉൾപ്പെടെയുള്ള എട്ട് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

സാമ്പത്തിക പിന്നാക്കാവസ്ഥയില്ലാത്ത ഭാര്യമാര്‍ക്ക് ജീവനാംശം നല്‍കേണ്ടെന്ന് കര്‍ണാടക ഹൈക്കോടതി

തുടർച്ചയായ മഴ; മുംബൈ നഗരത്തിൽ വെള്ളക്കെട്ടുണ്ടാക്കി

അരുണാചൽ സംബന്ധിച്ചു വരുന്നത് വ്യാജവാർത്ത: സൈന്യം

പ്രതിയെ കുറ്റക്കാരനെന്ന് വിശേഷിപ്പിക്കാന്‍ മാദ്ധ്യമങ്ങള്‍ക്ക് അവകാശമില്ലെന്ന് പട്ന ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.