Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ജീവനക്കാരുടെ രാഷ്‌ട്രീയം സര്‍ക്കാരിനെതിരെസര്‍വീസ് സംഘടനകള്‍

കാവാലം ശശികുമാര്‍byകാവാലം ശശികുമാര്‍
Jun 10, 2019, 03:12 am IST
inKerala

കൊച്ചി: രാഷ്‌ട്രീയത്തിന്റെ പേരില്‍ ജീവനക്കാര്‍ക്കെതിരേ നടപടിയെടുക്കുന്നതിനെതിരേ സര്‍വീസ് സംഘടനകള്‍. സര്‍ക്കാര്‍ ജീവനക്കാരെ തെരഞ്ഞെടുപ്പുകാലത്ത് രഹസ്യമായും പരസ്യമായും രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്നവര്‍തന്നെയാണ് ഇതു ചെയ്യുന്നത്. കമ്യൂണിസ്റ്റ് സര്‍ക്കാര്‍ സ്വന്തം സര്‍വീസ് സംഘടനാ അനുഭാവികള്‍ക്കെതിരേയും സര്‍വീസില്‍നിന്ന് പുറത്താക്കുന്ന നടപടികള്‍ വ്യാപകമാകുന്നതിനെ തുടര്‍ന്നാണിത്. മഹാത്മാഗാന്ധി സര്‍വകലാശാലയിലെ സംയുക്ത സമര സമിതി പിണറായി സര്‍ക്കാരിനെതിരേ തിരിയുകയാണ്. 

സര്‍വീസ് സംഘടനകള്‍ വിഷയം ഭരണഘടനാപരമായും സംഘടനാപരമായും നേരിടുന്നതിനെക്കുറിച്ച് ആലോചനയിലാണ്. തികച്ചും ചട്ടവിരുദ്ധവും മൗലികാവകാശ നിഷേധവുമാണ് ഈ നടപടികളെന്ന് വിവിധ സംഘടനകളുടെ നേതാക്കള്‍ പറയുന്നു. 

കഴിഞ്ഞ ഏപ്രിലില്‍ പൊതുമരാമത്ത് വകുപ്പിലെ കുറ്റിപ്പുറം ഓഫീസില്‍ ജോലി ചെയ്യുന്ന ഓവര്‍സീയര്‍ കെ.പി. മനോജിനെ ഫേസ്ബുക്കില്‍ എഴുതിയതില്‍ രാഷ്‌ട്രീയം കണ്ടെത്തി സര്‍വീസില്‍നിന്ന് പുറത്താക്കിയിരുന്നു. ഇപ്പോള്‍ മഹാത്മാഗാന്ധി സര്‍വകലാശാലയില്‍നിന്ന് എ.പി. അനില്‍കുമാര്‍ എന്ന ജീവനക്കാരനെ പുറത്താക്കി. 

ജൂണ്‍ മൂന്നിനാണ് വൈപ്പിന്‍ സ്വദേശി അനില്‍കുമാറിനെ പുറത്താക്കിയത്. വൈദ്യുതി വിതരണത്തിന് കെഎസ്ഇബി വെട്ടി നശിപ്പിക്കുന്ന പറവൂരിലെ ശാന്തിവനം സംരക്ഷിക്കുന്ന കാര്യത്തില്‍ അനില്‍ കുമാര്‍ എഴുതിയ ഫേസ്ബുക്‌പോസ്റ്റാണ് കാരണം പറയുന്നത്. എന്നാല്‍ ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി കെ.ടി. ജലീലിന്റെ ഓഫീസില്‍നിന്നുള്ള ഇടപെടലാണ് സംഭവങ്ങള്‍ക്കു പിന്നില്‍ എന്നാണ് സര്‍വീസ് സംഘടനകള്‍ പറയുന്നത്. 

സിപിഎമ്മിന്റെ സര്‍വീസ് സംഘടനയായ എംജി യൂണിവേഴ്‌സിറ്റി എംപ്ലോയീസ് അസോസിയേഷന്‍ ഒഴികെ മറ്റെല്ലാ സംഘടനകളും സസ്പന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമരത്തിലാണ്. സര്‍വകലാശാല സ്തംഭിപ്പിക്കുന്ന സമര പരിപാടികള്‍ക്ക് നോട്ടീസ് കൊടുത്തു. ഭരണകക്ഷിയായ സിപിഐയുടെ യൂണിയനും സമരത്തിലുണ്ട്. 

അനില്‍കുമാറിന്റെ പോസ്റ്റില്‍, ‘ശാന്തിവനത്തെ കൊല്ലില്ല, പക്ഷേ, കഴുത്തുവെട്ടും… എന്ന വിശദീകരണത്തില്‍ എസ്. ശര്‍മ, എം.എം. മണി തുടങ്ങിയവര്‍ ഈ പരിസ്ഥിതി നാശം തടയുന്നില്ല’ എന്ന പരമാര്‍ശമുണ്ട്. ഇത് വ്യക്തിപരമായ അധിക്ഷേപമായെന്ന് കാണിച്ച് എസ്. ശര്‍മ നിയമസഭാ സ്പീക്കര്‍ക്ക് പരാതി നല്‍കി. ഈ പരാതി സ്പീക്കര്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിന് കൈമാറി. തുടര്‍ന്ന് വിശദീകരണം പോലും ചോദിക്കാതെ അനില്‍കുമാറിനെ ജൂണ്‍ മൂന്നിന് സര്‍വകലാശാല സസ്പന്‍ഡ് ചെയ്യുകയായിരുന്നു. 

മന്ത്രി ജലീലിന്റെ ഓഫീസില്‍ സര്‍വകശാലാ സിന്‍ഡിക്കേറ്റംഗവും ജീവനക്കാരനുമായിരുന്നയാള്‍  സര്‍വീസില്‍നിന്ന് പിരിഞ്ഞ ശേഷം ജോലിയിലുണ്ട്. ഇദ്ദേഹം മുമ്പ് സിപിഎം നയിക്കുന്ന സര്‍വകലാശാലാ യൂണിയന്‍ പരിപാടിയില്‍ നടത്തിയ പ്രസംഗത്തിനെ അനില്‍കുമാര്‍ വിമര്‍ശിച്ചിരുന്നു. ഇതിന്റെ പേരില്‍ 2018 ആഗസ്റ്റില്‍ അനിലിനെ മറ്റു കാരണങ്ങള്‍ പറഞ്ഞ് പുറത്താക്കി. ഹൈക്കോടതി ഉത്തരവില്‍ ജോലിയില്‍ ഒക്‌ടോബറില്‍ തിരിച്ചുകയറി. ഇപ്പോള്‍ പഴയ കണക്ക് തീര്‍ക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമമാണ് ഈ സസ്പന്‍ഷനു പിന്നിലെന്ന് സര്‍വീസ് സംഘടനകള്‍ പറയുന്നു. 

അനിലിന് അനുകൂലമായി കഴിഞ്ഞ സെപ്തംബറില്‍ ഹൈക്കോടതി പറഞ്ഞ വിധിയിലും മറ്റ് കോടതി വിധികളിലും മൂന്നുകാര്യം പറഞ്ഞിരുന്നു. ഒന്ന്: ഒരാളെ സര്‍വീസില്‍നിന്ന് നീക്കി നിര്‍ത്തേണ്ടത്, പിന്നീട് നടക്കുന്ന അന്വേഷണത്തെ അയാളുടെ സാന്നിധ്യം സ്വാധീനിക്കുന്നെങ്കില്‍ മാത്രമാണ്.

രണ്ട്: ഒരാള്‍ സര്‍ക്കാര്‍ സര്‍വീസ് സംഘടനയിലംഗമാണ് എന്നകാരണത്താല്‍ സ്ഥാപനത്തിനോ രാജ്യത്തിനോ വിരുദ്ധമല്ലാത്ത അഭിപ്രായപ്രകടനത്തിനുള്ള മൗലികാവകാശം നിഷേധിക്കരുത്.

മൂന്ന്: സസ്പന്‍ഷന്‍ ശിക്ഷയല്ല, ശരിയല്ലെന്ന് തോന്നുന്ന കാര്യങ്ങളില്‍ നിയമപരമായ നടപടിയാണ് വേണ്ടത്. യൂണിവേഴ്‌സിറ്റിയുടേയും സര്‍ക്കാരിന്റേയും നടപടികള്‍ അനില്‍കുമാറിന്റേയും മനോജിന്റേയും കാര്യത്തില്‍ ഈ നിര്‍ദ്ദേശങ്ങള്‍ മറികടന്നിരിക്കുകയുമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തന്റെ മകളെ രണ്ടാം ഭര്‍ത്താവ് ലൈംഗികമായി ഉപദ്രവിക്കുന്നത് നേരിൽ കണ്ട അമ്മ പങ്കാളിയെ കൊലപ്പെടുത്തി ട്രാക്കിൽ ഉപേക്ഷിച്ചു: സംഭവം കൊച്ചിയിൽ

India

കോഴിക്കോട്ട് മരംവെട്ടുകാരനായി വിലസിയ ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവിൽ പിടിയിൽ, പുഴകടന്ന് ബംഗാൾ വഴി ഇന്ത്യയിലേക്കെത്തിയെന്ന് മൊഴി

Kerala

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി; മാളികപ്പുറത്തെ മേൽശാന്തി ദാമോദരൻ നമ്പൂതിരി

India

നവരാത്രി ആഘോഷങ്ങൾക്കിടെയിലേക്ക് ലോറി ഇടിച്ചുകയറി 13 പേർക്ക് ദാരുണാന്ത്യം, നിരവധിപ്പേർക്ക് പരിക്ക്; ഈ പാതയിൽ ലോറി എങ്ങനെ പ്രവേശിച്ചു എന്ന് ദുരൂഹത

Samskriti

നവരാത്രി എട്ടാം ദിവസം: ഇന്ന് ദുർഗ്ഗാദേവിയുടെ അഷ്ടരൂപങ്ങളിൽ ഒന്നായ മഹാ ഗൗരിയെ ആരാധിക്കുന്നു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

സൗദിക്കെതിരെ വന്ന നാല് ഡ്രോണുകൾ തകർത്തു; യെമനിൽ ഹൂതികളുടെ മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ച് സഖ്യസേന

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.