Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സെറീനയ്‌ക്ക് പാക് ബന്ധം; എന്‍ഐഎ അന്വേഷണം തുടങ്ങി

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jun 7, 2019, 01:27 am IST
inKerala

തിരുവനന്തപുരം: വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് പ്രതിയുടെ പാക്കിസ്ഥാന്‍ ബന്ധം പുറത്തുവന്നതോടെ കേന്ദ്ര രഹസ്യാനേഷണ വിഭാഗം ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന, ദുബായില്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തുന്ന സെറീന ഷാജിയുടെ പാക് ബന്ധം ഡിആര്‍ഐ കണ്ടെത്തിയതോടെയാണ് ദേശീയ അന്വേഷണ ഏജന്‍സികളുടെ ഇടപെടല്‍.

 സെറീന ഷാജിക്ക് സ്വര്‍ണക്കടത്ത് സംഘത്തെ പരിചയപ്പെടുത്തിക്കൊടുത്തത് പാക്കിസ്ഥാന്‍കാരനായ നദീം ആണെന്ന് കണ്ടെത്തിയിരുന്നു. ഇയാളാണ് സെറീനയുടെ ബ്യൂട്ടിപാര്‍ലറിലേക്ക് സൗന്ദര്യവര്‍ധക സാധനങ്ങള്‍ നല്‍കിയിരുന്നത്. സ്വര്‍ണക്കടത്ത് സംഘത്തെ ദുബായിയില്‍ നിയന്ത്രിച്ചിരുന്ന ജിത്തുവും നദീമും സുഹൃത്തുക്കളാണെന്നും സെറീന ഡിആര്‍ഐയ്‌ക്ക് നല്‍കിയ മൊഴിയില്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് സ്വര്‍ണക്കടത്തിനെക്കുറിച്ച് എന്‍ഐഎയും കേന്ദ്ര രഹസ്യാനേഷണ ഏജന്‍സിയും അന്വേഷണം നടത്തുന്നത്. 

 രാജ്യ സുരക്ഷയെ ബാധിക്കുന്ന കേസായതിനാല്‍ ഭീകരവാദം ഉള്‍പ്പെടെയുള്ള ബന്ധങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നും ഡിആര്‍ഐ ആവശ്യപ്പെട്ടിരുന്നു. ഡിആര്‍ഐ നേരത്തെ അറസ്റ്റ് ചെയ്ത കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണനെ അടക്കം പ്രതിയാക്കിയാണ് അന്വേഷണം ഏറ്റെടുത്ത സിബിഐ എഫ്‌ഐആര്‍ സമര്‍പ്പിച്ചിരിക്കുന്നത്. കസ്റ്റംസ് സൂപ്രണ്ട് അടക്കമുള്ളവര്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നും വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ആരോപണവിധേയരായ പ്രകാശന്‍ തമ്പി, വിഷ്ണു എന്നിവരും ഗൂഢാലോചനയില്‍ പങ്കെടുത്തെന്നും എഫ്‌ഐആറില്‍ പറയുന്നു. കേസില്‍ കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണന്‍ ഒന്നാം പ്രതിയാണ്.

ഇരുപത്തഞ്ചു കിലോ സ്വര്‍ണം കടത്തുന്നതിനിടെ പിടിയിലായ സുനില്‍ കുമാര്‍, സെറീന ഷാജി, സ്വര്‍ണക്കടത്തിലെ പ്രധാന കണ്ണികളായ വിഷ്ണു സോമസുന്ദരം, ഇടത് നേതാവ് അഡ്വ. ബിജുമോഹന്‍, പ്രകാശ് തമ്പി, ബിജു മോഹന്റെ ഭാര്യ വിനീത, സ്വര്‍ണം വാങ്ങിയിരുന്ന ജൂവലറിയുടെ ഉടമ മുഹമ്മദ് അലി, മാനേജര്‍മാരായ പി.കെ. റാഷിദ്, അബ്ദുള്‍ ഹക്കീം എന്നിവരാണ് മറ്റ് പ്രതികള്‍. ബിജുമോഹന്‍ നേരത്തെ കീഴടങ്ങിയിരുന്നു. വിഷ്ണു, അബ്ദുല്‍ ഹക്കീം, മുഹമ്മദ് അലി എന്നിവരൊഴികെ ബാക്കി പ്രതികളെ ഡിആര്‍ഐ അറസ്റ്റ് ചെയ്യുകയായിരുന്നു. സിബിഐ കൊച്ചി യൂണിറ്റാണ് കേസന്വേഷിക്കുന്നത്.

 സന്ദര്‍ശക വിസയെടുത്ത് യുവതികളെ ഗള്‍ഫിലേക്ക് അയയ്‌ക്കുകയും തിരികെവരുന്ന വഴി സ്വര്‍ണം കടത്തിക്കൊണ്ടുവരികയുമാണ് സംഘത്തിന്റെ രീതി. സെറീന വഴിയാണ് സ്വര്‍ണക്കടത്തിനുള്ളവരെ  റിക്രൂട്ട് ചെയ്തിരുന്നത്. ശരീരത്തിന്റെ പല ഭാഗങ്ങളിലും ഒളിപ്പിച്ചായിരുന്നു സ്വര്‍ണക്കടത്ത്. മുന്‍ ബാര്‍ അസോസിയേഷന്‍ നേതാവ് കൂടിയായ ബിജുവിനെ ഉപയോഗപ്പെടുത്തി ഹക്കീമാണ് സ്വര്‍ണക്കടത്തിനു നേതൃത്വം നല്‍കിയിരുന്നത്. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജർമ്മൻ ഷെപ്പേർഡിന്റെ ചിത്രമിട്ടതിനെതിരെ സഖാക്കൾ : ആരെങ്കിലും എവിടെയെങ്കിലും പട്ടിയുടെ ഫോട്ടോ ഇട്ടാൽ അതൊക്കെ കമ്മികളുടെ നേതാവാകുമോയെന്ന് അദീന ഭാരതി

Kerala

ശ്രീശങ്കറിന്റെ ശസ്ത്രക്രിയ ചെലവ് ഏറ്റെടുത്ത് കേന്ദ്ര സർക്കാർ ; ഒപ്പമുണ്ടെന്ന് സുരേഷ് ഗോപിയും

Thrissur

വെളിച്ചമില്ല, ദുരിതത്തിലായി നൂറുകണക്കിന് തൊഴിലാളികൾ: മുനക്കകടവിൽ ഇലക്ട്രിക് വെളിച്ചത്തിന് പകരം മൊബൈൽ വെളിച്ചത്തിൽ മത്സ്യലേലം

Varadyam

പറക്കാത്ത തത്തകൾ നടന്നു വരുമ്പോൾ

Kerala

ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഫൈഫയോട് ഒരിഞ്ച് പിന്നോട്ട് പോകരുതെന്ന് ഉമ്മ സാജിത ; രാജ്യത്തിനെതിരെ കലാപം നടത്താൻ മക്കളെയും ഇറക്കി ജമാത്തെ ഇസ്ലാമി

പുതിയ വാര്‍ത്തകള്‍

സൃഷ്ടിസ്ഥിതിയിലെ ഏകാത്മകത

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബിജെപി; നിയമസഭാ തിരഞ്ഞെടുപ്പ് അംഗീകരിച്ചിട്ടില്ലെന്ന് തുറന്നുപറയണമെന്ന് ബി.ബി. ഗോപകുമാർ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

സമരത്തിനായി ജന്തർമന്തറിലേയ്‌ക്ക് വരരുതെന്ന് ഡൽഹി പൊലീസ് ; പകരം മൂന്ന് സ്ഥലങ്ങൾ, ഉത്തരവ് ലംഘിച്ചാൽ അകത്ത്

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

ബോളിവുഡിനെ തിരുത്തിയ താരജീവിതം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.