Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

യാഥാര്‍ഥ്യത്തിന്റെ കീറാമുട്ടി

ബ്രിജിത് കൃഷ്ണbyബ്രിജിത് കൃഷ്ണ
Jun 5, 2019, 05:50 am IST
inVicharam

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവര്‍ത്തനത്തെ സത്യസന്ധമായി അപഗ്രഥിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട എ.പി. അബ്ദുള്ളക്കുട്ടിയെ വിമര്‍ശിക്കുന്ന തിരക്കിലാണല്ലോ  കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണവും ചില കോണ്‍ഗ്രസ് നേതാക്കളും. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന രാഷ്‌ട്രീയ രീതിയാണ് യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ്സിന്റെത്. രാജ്യത്താകമാനം ബിജെപിയുടെ ഉജ്വലവിജയത്തിന്റെ കാരണം മുന്‍വിധികളില്ലാതെ പരിശോധിച്ചാല്‍ അദ്ദേഹം കണ്ടെത്തിയതൊക്കെ കൃത്യവും ശരിയുമാണെന്ന് മനസിലാകും. മോദിക്ക് മംഗളപത്രം നല്‍കുകയല്ല അബ്ദുള്ളക്കുട്ടി ചെയ്തത്. തന്റെ രാഷ്‌ട്രീയബോധ്യം വിളിച്ചുപറഞ്ഞു. അത്രമാത്രം. മുമ്പും പാര്‍ട്ടി ചട്ടക്കൂടുകള്‍ ലംഘിച്ച് സത്യസന്ധമായ നിലപാട് വ്യക്തമാക്കിയിട്ടുള്ളയാളാണ് അബ്ദുള്ളക്കുട്ടി. അതിനെ ജനാധിപത്യത്തിന്റെ വിശാല അര്‍ഥത്തില്‍ നോക്കുമ്പോള്‍ കുറ്റപ്പെടുത്തുന്നതെങ്ങനെ?

കോണ്‍ഗ്രസ്സില്‍ നിന്നുകൊണ്ട് ബിജെപിക്ക് മംഗളപത്രം രചിക്കുന്ന രീതി ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന വാദവും ദേശാടനപക്ഷി എന്ന പ്രയോഗവും അദ്ദേഹത്തിനുമേല്‍ ചാര്‍ത്തുന്നത് ഉചിതമല്ല. അബ്ദുള്ളക്കുട്ടി സിപിഎമ്മില്‍നിന്ന് കോണ്‍ഗ്രസ്സിലെത്തിയത് നിലനില്‍പ്പിന്റെ ഭാഗമായാണ്. കണ്ണൂരില്‍നിന്ന് രണ്ട് തവണ എംപിയായ അദ്ദേഹം സിപിഎമ്മിന്റെ അക്രമരാഷ്‌ട്രീയം, വികസനവിരുദ്ധത എന്നിവക്കെതിരെ പ്രതികരിച്ചു. തുടര്‍ന്ന് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ വികസനപാത കേരളം പിന്‍തുടരണമെന്ന പരാമര്‍ശമാണ്  പുറത്താക്കാന്‍ കാരണമായത്.

കണ്ണൂരിന്റെ പശ്ചാതലത്തില്‍ അബ്ദുള്ളക്കുട്ടിക്ക് തന്റെ ജീവന്‍ നിലനിര്‍ത്തുക എന്നത് പരമപ്രധാനമാണ്. അത്തരത്തില്‍ എല്‍ഡിഎഫ് വിട്ടാല്‍ യുഡിഎഫില്‍ രാഷ്‌ട്രീയഅഭയം എന്നത് സ്വാഭാവികമായ കാര്യമാണ്. അധികാരമോഹത്തിന്റെ ഭാണ്ഡക്കെട്ടുമായാണ് കോണ്‍ഗ്രസ്സില്‍ എത്തിയത് എന്നത് ശരിയല്ല. അഥവാ അങ്ങനെയെങ്കില്‍ കോണ്‍ഗ്രസ് എന്തിന് ആ അധികാരമോഹിയെ പച്ചപ്പരവതാനിവിരിച്ച് സ്വീകരിച്ചു?

10 ലക്ഷം ജനങ്ങള്‍ ഇത്തവണ ബിജെപിക്ക് പുതുതായി വോട്ടുചെയ്തു. അവരൊക്കെ സിപിഎമ്മിനോ കോണ്‍ഗ്രസ്സിനോ കാലാകാലമായി വോട്ട് ചെയ്തവരായിരുന്നു. ഈ ജനലക്ഷങ്ങളെ ദേശാടനക്കിളികളെന്ന് അക്ഷേപിക്കാന്‍ ആരും മുതിരുന്നില്ല. ജനത്തിന്റെ, അഥവാ സമൂഹത്തിന്റെ പരിഛേദമാണ് രാഷ്‌ട്രീയനേതാക്കളും. ഇപ്പോള്‍ ബിജെപിയിലേക്ക് ചേക്കേറാനും പഴയ അതേ ഭാണ്ഡക്കെട്ടാണ് അബ്ദുള്ളക്കുട്ടി മുറുക്കിക്കൊണ്ടിരിക്കുന്നതെന്നും വീക്ഷണം എഡിറ്റോറിയല്‍ പറഞ്ഞത് ശുദ്ധഅസംബന്ധമാണ്.

കോണ്‍ഗ്രസ്സില്‍ ഇപ്പോള്‍ തോല്‍വിയുടെ വേനല്‍ക്കാലമാണെന്നും ബിജെപിയില്‍ താമര പൂക്കുന്ന വസന്തമാണെന്നും മനസ്സിലാക്കിയാണ് ജനം മോദിക്ക് വോട്ട് ചെയ്തത്. അബ്ദുള്ളക്കുട്ടി സമുഹത്തിന്റെ പരിഛേദം തന്നെ. ശരിയിലേക്കുള്ള വാതിലുകള്‍ തുറക്കാതെ വേലിക്കുള്ളില്‍ തളച്ചാല്‍ ഉത്പതിഷ്ണുക്കള്‍ വേലിചാടുന്നെങ്കില്‍ അതാണ് മനുഷ്യന്റെ അടിസ്ഥാന ചോദന. അബ്ദുള്ളക്കുട്ടി എന്നത് കോണ്‍ഗ്രസിന് കീറാമുട്ടി അല്ലായിരുന്നിരിക്കാം. അദ്ദേഹം കേരള സമൂഹത്തില്‍ ചര്‍ച്ചയ്‌ക്ക് എത്തിച്ച വിഷയങ്ങളാണ് യഥാര്‍ത്ഥ കീറാമുട്ടി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

India

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

India

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

Education

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)
India

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

ഹിന്ദുവിശ്വാസങ്ങളെയും മോദിയെയും അപമാനിച്ച കരിഷ്മ അസീസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ദല്‍ഹി കോടതി

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.