ലണ്ടന്‍: ഇത്തവണത്തെ ലോകകപ്പില്‍ പേസര്‍മാര്‍ക്ക് വിക്കറ്റുകള്‍ വീഴ്‌ത്താന്‍ ബൗണ്‍സറുകളെ ആശ്രയിക്കേണ്ടിവരുമെന്ന് ഓസ്‌ട്രേലിയന്‍ പേസര്‍ പാറ്റ കമിന്‍സ്.
ഇംഗ്ലണ്ടിലെ പിച്ചുകളില്‍ പേസര്‍മാര്‍ക്ക് അധികം സ്വിങ് ലഭിക്കാന്‍ സാധ്യതയില്ല. ബൗണ്‍സറുകളിലാണ് വിക്കറ്റുകള്‍ വീഴുകയെന്ന് കമിന്‍സ് പറഞ്ഞു.
പുതിയ പന്തുമായി ബൗള്‍ ചെയ്യുമ്പോള്‍ പന്ത് സ്വിങ്ങ് ചെയ്യാന്‍ സാധ്യതയുണ്ട്. പന്തിന്റെ തിളക്കം കുറയുമ്പോള്‍ സ്വിങ് അവസാനിക്കും. പിന്നീട് വിക്കറ്റുകള്‍ വീഴ്‌ത്താന്‍ ബൗണ്‍സറുകള്‍ എറിയേണ്ടിവരുമെന്ന് കമിന്‍സ് കൂട്ടിച്ചേര്‍ത്തു.
നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ജൂണ്‍ ഒന്നിന് അഫ്ഗാനിസ്ഥാനെ നേരിടും.
















