Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കപട മനുഷ്യത്വവാദികള്‍ കാണുന്നില്ല,ബിജെപി പ്രവര്‍ത്തകരുടെ ബലിദാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2019, 07:31 am IST
in India

ഹര ഹര മഹാദേവ്….

ബിജെപിയുടെ ഒരു സാധാരണ പ്രവര്‍ത്തകനാണ് ഞാനും. നിങ്ങളില്‍ ഒരാള്‍. നിങ്ങളുടെ ആജ്ഞകള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒരാള്‍. സാധാരണ പ്രവര്‍ത്തകരുടെ സന്തോഷമാണ് എന്റെ ജീവിതമന്ത്രം. ഞാന്‍ ഇവിടെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ദിവസം കാശി അതിന്റെ വിശ്വരൂപം കാട്ടി. കാശിയെ മാത്രമല്ല, ഉത്തര്‍പ്രദേശിനെ മാത്രമല്ല, ഹിന്ദുസ്ഥാനെയാകെ ആവേശഭരിതമാക്കി ആ വിശ്വരൂപം. കാശിയുടെ ഓരോ മണ്‍തരിയും പ്രകടമാക്കിയ ഭാവമെന്താന്നെ് രാജ്യമാകെ കാണുകയായിരുന്നു. പ്രധാനമന്ത്രി പദത്തില്‍ ഞാന്‍ എത്തിയെങ്കിലും നിങ്ങളെപ്പോലെ സാധാരണ പ്രവര്‍ത്തകനാണ്. പത്രിക നല്‍കിയ ദിവസം കാശിയിലെ പ്രവര്‍ത്തകര്‍ എന്നോടു പറഞ്ഞത് ഇനി ഒരു മാസത്തേക്ക് ഇങ്ങോട്ടു വരേണ്ടതില്ല എന്നാണ്. 

പ്രചാരണം സമാപിച്ച ദിവസം കാശിയില്‍ വന്നാലോ എന്നാലോചിച്ചു. അപ്പോഴും നിങ്ങള്‍ പറഞ്ഞതോര്‍ത്തു. കാശിനാഥനല്ലെങ്കില്‍ മറ്റൊരു നാഥന്‍ എന്നു തീരുമാനിച്ചു. കാശിയിലെ വിധി എന്താവും എന്നതിനെക്കുറിച്ച് ഒരാശങ്കയുമുണ്ടായിരുന്നില്ല. അതിനു കാരണം നിങ്ങളാണ്, നിങ്ങളുടെ പരിശ്രമമാണ്. അതുകൊണ്ടു തന്നെ വളരെ സമാധാനത്തോടെ കേദാര്‍നാഥന്റെ മുന്നില്‍ ആരാധന നടത്താനായി. ഇവിടെ നടക്കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് എനിക്കു വിവരങ്ങള്‍ കിട്ടുന്നുണ്ടായിരുന്നു. തെരഞ്ഞെടുപ്പു പ്രചാരണത്തെ നിങ്ങള്‍ ഉത്സവമാക്കി മാറ്റി. നമ്മള്‍ മാത്രമല്ല പ്രതിപക്ഷ പാര്‍ട്ടികളും കാശിയുടെ പെരുമ ലോകത്തെങ്ങും എത്തിക്കുന്ന തരത്തിലാണ് പ്രചാരണം നടത്തിയത്. അവരേയും ഞാന്‍ അഭിനന്ദിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരും കാശിയിലെത്തി.

നിങ്ങളെല്ലാവരും നരേന്ദ്ര മോദിമാരായി

കാശിയില്‍ നാമനിര്‍ദേശ പത്രിക നല്‍കിയത് ഒരു മോദിയാണെങ്കില്‍ ഇവിടെ പ്രവര്‍ത്തിച്ചതും മത്സരിച്ചതും ഓരോ വീട്ടിലേയും നരേന്ദ്ര മോദിമാരാണ്. നിങ്ങളെല്ലാവരും നരേന്ദ്ര മോദിമാരായി. എന്തായാലും ജയിക്കും എന്ന ഭാവത്തില്‍ ആരും വെറുതെ ഇരുന്നില്ല. കാശിയിലെ ഓരോ പ്രവര്‍ത്തകനും ഈ തെരഞ്ഞെടുപ്പിനെ വിജയപരാജയങ്ങളുടെ തലത്തിലല്ല കണ്ടത്. ഒരു പക്ഷേ, രാജ്യത്തിന്റെ ജനാധിപത്യ ചരിത്രത്തിന് ഇതൊരു മാതൃകയാവും. തെരഞ്ഞടുപ്പു പ്രചാരണത്തെ ജനങ്ങളുമായുള്ള ആശയവിനിമയത്തിന്റെ ഭാഗമായാണ്, സമ്പര്‍ക്കത്തിന്റെ ഭാഗമായാണ് കാശിയിലെ പ്രവര്‍ത്തകര്‍ കണ്ടത്. ആരും എന്റെ അടുത്തു വന്നില്ലല്ലോ എന്ന പരിഭവം ആര്‍ക്കുമുണ്ടാകാത്ത തരത്തില്‍ കാശിയിലെ പ്രവര്‍ത്തകര്‍ എല്ലാവരേയും കണ്ടു.  മോദിയെ ഞങ്ങള്‍ക്കിഷ്ടമാണ്, അദ്ദേഹത്തിനാണ് വോട്ടു ചെയ്യുന്നതും. എന്നാലും ഇത്രയും വലിയ ഘട്ടത്തില്‍ ഞങ്ങളെ ആരും ഓര്‍ത്തില്ലല്ലോ എന്ന ചിന്ത ആര്‍ക്കുമുണ്ടാകാത്ത തരത്തില്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചു. ഓരോ വീട്ടിലും പോയി. എല്ലാവരേയും കണ്ടു. നാല്‍പ്പതു ഡിഗ്രിയിലേറെ ചൂടിലും നിങ്ങള്‍ ആവേശത്തോടെ പ്രവര്‍ത്തിച്ചു. വിജയം മാത്രമല്ല, ഇന്നത്തെ യാത്രയില്‍ പാതയോരങ്ങളില്‍ ആശിര്‍വാദം നല്‍കാന്‍ കാത്തു നിന്ന ജനങ്ങള്‍ എന്റെ രാഷ്‌ട്രീയ ജീവിതത്തിലെ ആവേശകരമായ അനുഭവമാണ്.   

കാശിയില്‍ നിന്നാണ് ഞാന്‍ സംസാരിക്കുന്നത്. എന്നാല്‍ ഉത്തര്‍പ്രദേശ് ആകെ അഭിനന്ദനം അര്‍ഹിക്കുന്നു. ഉത്തര്‍പ്രദേശ് ഈ രാജ്യത്തിന്റെ ജനാധിപത്യത്തിന് പുതിയ ദിശാബോധം നല്‍കി. സ്ഥിരതയുള്ള ജനാധിപത്യത്തിന് പുതിയ കരുത്തു നല്‍കി. 2014, 2017, 2019… ഉത്തര്‍പ്രദേശിലെ തുടര്‍ച്ചയായ വിജയങ്ങള്‍ യാദൃച്ഛികമല്ല. ഉത്തര്‍പ്രദേശിലെ പാവപ്പെട്ട, സാധാരണക്കാരായ ജനങ്ങള്‍ രാജ്യത്ത് ശക്തമായ ജനാധിപത്യ സംവിധാനമുണ്ടാകേണ്ടതിനെക്കുറിച്ച് ചിന്തിച്ചു. ആ ദിശയിലേക്ക് സഞ്ചരിച്ചു. മാത്രമല്ല, ഈ വഴിയിലൂടെ സഞ്ചരിക്കാന്‍ ഈ രാജ്യത്തെ പ്രേരിപ്പിച്ചു. 

കണക്കെടുപ്പുകളെ നിഷ്പ്രഭമാക്കിയ രസതന്ത്രം

ഉത്തര്‍പ്രദേശിലെ തുടര്‍ച്ചയായ ഈ ജനവിധികള്‍ ഭാരതത്തിന്റെ രാഷ്‌ട്രീയ നീതിയും സമാജ നീതിയും ഏതു ദിശയിലേക്ക് പോകുന്നു എന്നതിന്റെ വിരാട്‌രൂപമാണ് ദൃശ്യമാക്കുന്നത്. ഈ മൂന്നു ജനവിധികളും ഈ രാജ്യത്തെ രാഷ്‌ട്രീയ പണ്ഡിതന്മാരുടെ കണ്ണുതുറപ്പിച്ചില്ല എന്നതാണ് അത്ഭുതം. ഈ ജനവിധികളുടെ ആരവം ഈ പണ്ഡിതന്മാരുടെ കാതുകളില്‍ പതിച്ചില്ല. അവരുടെ ചിന്തകളും അവലോകനങ്ങളും കാലഹരണപ്പെട്ടിരിക്കുന്നു എന്നാണര്‍ഥം. അവര്‍ക്കൊക്കെ പേജുകളോളം നീളുന്ന ബയോഡേറ്റയുണ്ടാവും. നിരവധി ഡിഗ്രികളുണ്ടാവും. ഒട്ടേറെ ഗവേഷണ പ്രബന്ധങ്ങള്‍ എഴുതിയിട്ടുണ്ടാവും. പക്ഷേ, ഈ മണ്ണില്‍ ചവുട്ടി നില്‍ക്കുന്ന ഒരു സാധാരണക്കാരന്റെ ചിന്തകള്‍ ഈ പണ്ഡിതന്മാരുടെ ബുദ്ധിക്കും മേലെയാണ്.  ഈ സാധരണക്കാരന്റെ ജീവിതത്തിനൊപ്പം നല്‍ക്കുന്ന രാഷ്‌ട്രീയനീതി നടപ്പാക്കാനാണ് നാം പരിശ്രമിക്കുന്നത്.

തെരഞ്ഞെടുപ്പു ഫലങ്ങള്‍ കണക്കുകളാണ്. 200 വോട്ടു കിട്ടുന്നയാള്‍ പരാജയപ്പെടുന്നു, 201 കിട്ടുന്നയാള്‍ വിജയിക്കുന്നു. വിജയപരാജയങ്ങളുടെ മുന്‍കാല ഗണിതങ്ങളുടെ അടിസ്ഥാനത്തില്‍ കാര്യങ്ങളെ വിലയിരുത്തുന്നവരോട് ഒന്നു പറയട്ടെ. 2014, 2019 തെരഞ്ഞെടുപ്പു ഫലങ്ങളില്‍ ഗണിതത്തെ തോല്‍പ്പിച്ചു രസതന്ത്രം. സമാജ ശക്തിയുടെ രസതന്ത്രം, ആദര്‍ശങ്ങളുടെ രസതന്ത്രം…ഈ തെരഞ്ഞെടുപ്പില്‍ കണക്കെടുപ്പുകളെ ആ രസതന്ത്രം നിഷ്പ്രഭമാക്കി. 

വര്‍ക്ക് ആന്‍ഡ് വര്‍ക്കേഴ്‌സ് ക്രിയേറ്റ്‌സ് ദി വïര്‍

രാഷ്‌ട്രീയത്തില്‍ മുന്‍വിധികള്‍ക്കു കൂടി സ്ഥാനമുണ്ട്, അതു തള്ളുന്നില്ല. എന്നാല്‍ വൃത്തികെട്ട  എല്ലാ മുന്‍വിധികളേയും തകര്‍ത്ത് മുന്നേറാന്‍ കരുത്തു നല്‍കുന്ന രണ്ടു കാര്യങ്ങളുണ്ട്. ഒന്ന്, കൃത്യമായ മാര്‍ഗം. രണ്ട്, പരിശ്രമം. നമ്മെക്കുറിച്ച് അടിച്ചേല്‍പ്പിച്ചിരിക്കുന്ന പ്രതിലോമപരമായ മുന്‍വിധികളെ അതിജീവിച്ച് മുന്നേറാന്‍ മറ്റു വഴികളില്ല.  സര്‍ക്കാരിനും സംഘടനയ്‌ക്കുമിടയിലുള്ള കൃത്യമായ ധാരണ വലിയ കരുത്താണ്.

വിവിധ സംസ്ഥാനങ്ങളില്‍ നമ്മുടെ സര്‍ക്കാരുകളുണ്ട്, കേന്ദ്രത്തിലുണ്ട്. എല്ലായിടത്തും സര്‍ക്കാരും സംഘടനയും മികച്ച ഐക്യത്തിലാണ് മുന്നോട്ടു പോകുന്നത്. ഈ ഐക്യത്തിന്റെ സഫലതയാണ് നാം കാണുന്നത്. അതിന്റെ നന്മയാണ് രാജ്യത്തിനു ലഭിക്കുന്നത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനവും സംഘടനയിലെ പ്രവര്‍ത്തകരും. വര്‍ക്ക് ആന്‍ഡ് വര്‍ക്കേഴ്‌സ് ക്രിയേറ്റ്‌സ് ദി വണ്ടര്‍. സര്‍ക്കാര്‍ നല്ല കാര്യങ്ങള്‍ ചെയ്തു. ശൗചാലയങ്ങള്‍ നിര്‍മിച്ചു, വീടുകള്‍ നല്‍കി, സൗജന്യ ഗ്യാസ് കണക്ഷന്‍ നല്‍കി…എന്നാല്‍ ഇതൊരു തുടക്കം മാത്രമാണെന്ന വിശ്വാസം ജനങ്ങള്‍ക്ക് നല്‍കിയത് പ്രവര്‍ത്തകരാണ്. ഇനിയും ലഭിക്കാത്തവര്‍ക്ക് ഉടന്‍ ലഭിക്കും എന്നുറപ്പു നല്‍കി. ലഭിച്ചവര്‍ക്ക്, അത് ആരുടേയും ഔദാര്യമല്ല, അവകാശമാണെന്ന ധാരണ നല്‍കി.

ബലിദാനങ്ങളും രാഷ്‌ട്രീയ തൊട്ടുകൂടായ്‌മയും

ഭാരതീയ ജനതാ പാര്‍ട്ടി രണ്ടു പ്രധാന വെല്ലവിളികളെയാണ് നേരിടുന്നത്. കേരളത്തിലും കശ്മീരിലും ബംഗാളിലും ത്രിപുരയിലും നമ്മുടെ നൂറുകണക്കിന് പ്രവര്‍ത്തകരാണ് ബലിദാനികളാവുന്നത്. ഇതിനൊന്നും മാധ്യമങ്ങള്‍ പ്രാധാന്യം നല്‍കില്ല. കപട മനുഷ്യത്വവാദികള്‍ പ്രാധാന്യം നല്‍കില്ല. വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തിന്റെ പേരില്‍ നിരവധി പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെടുന്നു. ബംഗാളില്‍ ഇപ്പോളും അരുംകൊലകള്‍ അവസാനിച്ചിട്ടില്ല. ഇന്ത്യയില്‍ മറ്റൊരു പാര്‍ട്ടിയും ഇത്രമാത്രം രാഷ്‌ട്രീയകൊലപാതകങ്ങള്‍ക്ക് ഇരയായിട്ടില്ല. നമ്മുടെ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുമ്പോള്‍ കൊലപാതകത്തിനു പോലും മാന്യത നല്‍കുന്നു.

രാഷ്‌ട്രീയരംഗത്തെ തൊട്ടുകൂടായ്‌മയാണ് മറ്റൊരു വെല്ലുവിളി. ബിജെപിയെന്നു കേട്ടാല്‍ എന്തോ വലിയ അപകടമാണെന്ന ഭാവമാണ് പലര്‍ക്കും. ഇത്രയും കാലം, എത്രയോ സംസ്ഥാനങ്ങളില്‍ അധികാരത്തിലിരുന്നു. ഏകഭാവത്തിലാണ് ബിജെപി മുന്നോട്ടു പോയത്. ആന്ധ്രയും തെലങ്കാനയും സൃഷ്ടിച്ചവര്‍ അവിടെ സംഘര്‍ഷവും സൃഷ്ടിച്ചു. ഉത്തര്‍പ്രദേശില്‍ നിന്ന് ഉത്തരാഖണ്ഡും മധ്യപ്രദേശില്‍ നിന്ന് ഛത്തീസ്ഗഡും രൂപീകരിച്ചപ്പോള്‍ ബിജെപി ജനഹൃദയങ്ങളെ വേര്‍പിരിച്ചില്ല. സബ്കാ സാഥ്, സബ്കാ വികാസ് എന്ന മന്ത്രമാണ് ബിജെപിയെ മുന്നോട്ടു നയിക്കുന്നത്. എന്നിട്ടും നമുക്കെതിരെ മുന്‍വിധികള്‍ പ്രചരിപ്പിച്ചു. ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ അവിടുത്തെ ടൂറിസം പ്രചരിപ്പിക്കാന്‍ സിനിമാ രംഗത്തു നിന്ന് ചിലരുടെ സഹായം തേടി. പലരും സഹകരിച്ചു. എന്നാല്‍ അവര്‍ ചോദ്യങ്ങള്‍ നേരിട്ടു, നിങ്ങള്‍ ഗുജറാത്തിനെ സഹായിക്കുന്നോ എന്നാണ് പലരും അവരോടു ചോദിച്ചത്. 

ഇത്തരം വൃത്തികെട്ട പ്രചാരണങ്ങള്‍ നടത്തുന്നവരോട് കാശിയിലെ പവിത്രമായ മണ്ണില്‍ നിന്നു ഞാന്‍ പറയുന്നു, പുനരാലോചിക്കൂ. ഞങ്ങള്‍ക്കു കുറവുകളുണ്ടാവാം. പക്ഷേ ഉദ്ദേശ്യശുദ്ധിയുണ്ട്. ജനാധിപത്യപരമായ ബോധത്തോടെ, ബോധ്യത്തോടെ രാജ്യത്തു പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഭാരതീയ ജനതാ പാര്‍ട്ടി. ബിജെപിയെ കുറ്റപ്പെടുത്തുന്നവരോടു ചോദിക്കട്ടെ. കമ്യൂണിസ്റ്റ് പാര്‍ട്ടി ത്രിപുരയില്‍ വര്‍ഷങ്ങളോളം അധികാരത്തിലിരുന്നു. പ്രതിപക്ഷത്തിന്റെ ശബ്ദം ആരെങ്കിലും കേട്ടോ? പ്രതിപക്ഷത്തെക്കുറിച്ച് ദല്‍ഹിയില്‍ ആരെങ്കിലും പറഞ്ഞോ? ഇപ്പോള്‍ ത്രിപുരയില്‍ ബിജെപി ഭരിക്കുന്നു. ശാന്തമായ ജനാധിപത്യം യാഥാര്‍ഥ്യമായി. പ്രതിപക്ഷത്തിന്റെ ശബ്ദവും ഉയര്‍ന്നു കേള്‍ക്കുന്നു. പ്രതിപക്ഷത്ത് അംഗബലം കുറവായിരിക്കാം. അത് അവരുടെ ഉത്തരവാദിത്തമാണ്. പക്ഷേ, അവരെ ബഹുമാനിക്കാനും അവരുടെ ശബ്ദത്തെ ആദരിക്കാനും ഞങ്ങള്‍ക്ക് അറിയാം.  

വോട്ടുബാങ്ക് രാഷ്‌ട്രീയത്തെ അതിജീവിക്കും

നമ്മുടെ ജനാധിപത്യത്തെ വോട്ടുബാങ്കിന്റെ അടിസ്ഥാനത്തില്‍ അടയാളപ്പെടുത്തി എന്നതാണ് മറ്റൊന്ന്. വോട്ടുബാങ്കിനെ ഭയന്ന് കാര്യങ്ങള്‍ തുറന്നു പറയാന്‍ പലരും മടിക്കുന്നു. പാവപ്പെട്ടവന്റെ ശബ്ദം ആരും കേള്‍ക്കുന്നില്ല, അവരുടെ ആവശ്യങ്ങള്‍ ആരും അംഗീകരിക്കുന്നില്ല. പകരം എല്ലാ തീരുമാനങ്ങളും വോട്ടുബാങ്ക് രാഷ്‌ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുന്നു. പക്ഷേ, ഇപ്പോള്‍ നാം വോട്ടുബാങ്ക് രാഷ്‌ട്രീയത്തെ മറികടന്ന് തീരുമാനങ്ങള്‍ എടുക്കുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള പത്തു ശതമാനം സംവരണം ഈ നയത്തിന്റെ തെളിവാണ്. രാജ്യത്തിന്റെ ഉജ്ജ്വലമായ ഭാവിക്കു വേണ്ടി  ഭയമില്ലാതെ തീരുമാനങ്ങളെടുക്കും. 

ഒരു ഗ്രാമത്തില്‍ പാവപ്പെട്ടവര്‍ക്ക് വീടുകള്‍ നല്‍കേണ്ടവരുടെ പട്ടിക വരുമ്പോള്‍ അതില്‍ ഏതൊക്കെ ജാതിയില്‍പ്പെട്ടവരുണ്ട് എന്നു നോക്കരുത് എന്നു കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആദ്യത്തെ പത്തു പേര്‍ക്ക് ആദ്യം, അടുത്ത പത്തു പേര്‍ക്ക് പിന്നീട്. അല്ലാതെ ആരേയും ജാതിയും ഉപജാതിയുമൊന്നും നോക്കി ഇടയ്‌ക്കു കയറ്റേണ്ടതില്ല. എല്ലാവരും ഈ രാജ്യത്തെ പൗരന്മാരാണ്. ഇതിന്റെ പേരിലുള്ള ആരോപണങ്ങളെ നേരിടാന്‍ ഞാന്‍ തയാറാണ്. എന്തുവന്നാലും വോട്ടുബാങ്ക് സംരക്ഷിക്കാന്‍ ഈ രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥകളെ അട്ടിമറിക്കാന്‍ അനുവദിക്കില്ല.

ഭാരതത്തിന്റെ പാരമ്പര്യത്തെക്കുറിച്ച് ഇപ്പോഴും ചിന്തിക്കുന്നത് ചിലര്‍ക്ക് നാണക്കേടാണ്, അത് അവരുടെ കാര്യം. ഞാന്‍ ആ പാരമ്പര്യത്തില്‍ അഭിമാനിക്കുന്നു. ആ പാരമ്പര്യത്തില്‍ ഊന്നിയാണ് ആധുനിക ദര്‍ശനം രൂപപ്പെടുത്തേണ്ടത്. സംസ്‌കാരത്തെ തകര്‍ത്തത് ആരാണ്? അയോധ്യയില്‍ ദീപാവലി ആഘോഷിക്കരുതെന്നു പറഞ്ഞത് ആരാണ്? കുംഭമേളയെന്നാല്‍ ചില സന്യാസിമാരുടെ കൂടിച്ചേരല്‍ മാത്രമാണെന്നു ചിത്രീകരിച്ചത് ആരാണ്?

ഏഷ്യയില്‍ ഓരോ രാജ്യത്തും രാമായണത്തെ എങ്ങിനെ ചിത്രീകരിക്കുന്നു എന്നു കാണിക്കുന്ന ടാബ്ലോ വേണം റിപ്പബ്ലിക് ദിനത്തില്‍ എന്നു നിര്‍ദേശിക്കുമ്പോള്‍ത്തന്നെ ആധുനിക വിജ്ഞാന വിസ്‌ഫോടനം കുട്ടികളിലെത്തിക്കാല്‍ അടല്‍ജി ടിങ്കറിങ്‌ലാബുകളും നാം നടപ്പാക്കുന്നു. പുരാതനമായതിനെല്ലാം തച്ചു തകര്‍ത്തിട്ടല്ല നാം പുതിയ കാലത്തെ സൃഷ്ടിക്കുന്നത്. 

രാഷ്‌ട്രഭാവം ആത്മാര്‍ഥമാവണം

ജയിച്ചോ തോറ്റോ എന്നു നോക്കേണ്ടതില്ല. കേരളത്തിലും തമിഴ്‌നാട്ടിലും കശ്മീര്‍ താഴ്‌വരയിലും ബിജെപി കരുത്തു തെളിയിച്ച് കഴിഞ്ഞു. ഓരോ തെരഞ്ഞെടുപ്പു കഴിയുമ്പോഴും വോട്ടു ശതമാനം വര്‍ധിക്കുന്നു. എന്നിട്ടും ചില രാഷ്‌ട്രീയ പണ്ഡിതന്മാര്‍ ബിജെപിക്കു പേരു നല്‍കുന്നു, ഹിന്ദി ഹാര്‍ട്ട്‌ലൈന്‍ പാര്‍ട്ടി. കര്‍ണാടകത്തില്‍ ഏറ്റവും വലിയ കക്ഷി. ആസാമിലും ബിജെപി സര്‍ക്കാര്‍. ലഡാക്കില്‍ നിന്ന് എംപി. എന്നിട്ടും വിളിക്കുന്നു ഹിന്ദി ഹാര്‍ട്ട്‌ലൈന്‍ പാര്‍ട്ടി. ഭാരതത്തിലെ സര്‍വതല സ്പര്‍ശിയായ സാന്നിധ്യമാണ് ബിജെപിയെന്ന് അവര്‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. വിജയം നാം ആഘോഷിച്ചു കഴിഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ അനുഭവത്തിന്റെ കരുത്തില്‍ നാം മുന്നോട്ടു പോകണം. സ്വാതന്ത്ര്യലബ്ധിയുടെ എഴുപത്തഞ്ചാം വര്‍ഷികമാണ് വരുന്നത്. ഈ രാജ്യം എന്റേതാണെന്ന ഭാവം ശക്തമാകണം. 

കുറച്ചു പഴയതാണെങ്കിലും, പെയിന്റൊക്കെ ഇളകിത്തുടങ്ങിയെങ്കിലും സ്വന്തം സ്‌കൂട്ടര്‍ ദിവസം രണ്ടോ മൂന്നോ തവണ കഴുകി വൃത്തിയാക്കി അഭിമാനത്തോടെ ഓടിച്ചു പോകും. എന്നാല്‍ സര്‍ക്കാര്‍ ബസ്സില്‍ കയറിയാല്‍ സീറ്റ് വൃത്തികേടാക്കുന്നതടക്കം എന്തെങ്കിലും ചെയ്തില്ലെങ്കില്‍ ഉറക്കം വരില്ല. ഭാരത് മാതാ കീ ജയ് എന്ന് ഉറക്കെ വിളിക്കും. എന്നിട്ട് പാന്‍ മുറുക്കി നീട്ടിത്തുപ്പും. അമ്മയെ വൃത്തികേടാക്കാനാണ് ഭാവമെങ്കില്‍ ജയ് വിളിക്കുന്നതെന്തിന്? ഈ രാജ്യം. ഈ രാഷ്‌ട്രം എന്റേതാണ് എന്ന ഭാവം ആത്മാര്‍ഥമായിരിക്കണം എന്നാണ് ഉദ്ദേശിച്ചത്. ആ മാനസികഭാവത്തിന്റെ മാതൃക ഈ രാജ്യത്തിനു മുന്നില്‍ വെക്കാന്‍ കാശിക്കും കഴിയും. 

ഈ ജ്ഞാനനഗരത്തില്‍, നിങ്ങള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ മനസ്സില്‍ ആവേശം നിറയുന്നു…കാശിക്ക് നന്ദി…

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂറിനും ഒരു വയസ്സാകുന്നു, ഇന്ത്യയെ ചാമ്പലാക്കാന്‍ പാകിസ്ഥാന്‍ അയച്ച ഫത്താ മിസൈലിനെ തകര്‍ത്ത ഇന്ത്യയുടെ ബരാക് മിസൈല്‍

Kerala

ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ വനിതാ പ്രവര്‍ത്തകയെ കയ്യില്‍ കടിച്ചുവെന്ന് മേയര്‍ രാജേഷ്, ബിജെപി-പൊലീസ് സംഘര്‍ഷം തുടരുന്നു

India

നാസിക് ടിസിഎസില്‍ ഹിന്ദു പെണ്‍കുട്ടികളെ ബീഫ് തീറ്റിച്ച, മതം മാറ്റിയ, ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കിയ നിദാ ഖാനെ ഒളിപ്പിക്കുന്നതാര്?

Kerala

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

India

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.