ലണ്ടന്‍: ലോകകപ്പില്‍ ഹാട്രിക് നേടുമെന്നും ഇംഗ്ലണ്ടിലെ സാഹചര്യം തന്റെ ബൗളിങ്ങിന് അനുകൂലമാണെന്നും ശ്രീലങ്കന്‍ ഫാസ്റ്റ് ബൗളര്‍ ലസിത് മലിംഗ. 2007ല്‍ വെസ്റ്റ് ഇന്‍ഡീസില്‍ നടന്ന ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കെതിരെ മലിംഗ തുടര്‍ച്ചയായ നാല് പന്തുകളില്‍ നാല് വിക്കറ്റ് വീഴ്‌ത്തിയിരുന്നു.
ബൗളര്‍മാരുടെ കഴിവിനെ പരീക്ഷിക്കുന്ന പിച്ചുകളാണ് ഇംഗ്ലണ്ടിലേത്. ഐപിഎല്ലില്‍ നടത്തിയ പ്രകടനം ലോകകപ്പിലും തുടരുകയാണ് ലക്ഷ്യം. വമ്പന്മാരില്ലാതെയാണ് ശ്രീലങ്ക ഇത്തവണ ലോകകപ്പിനെത്തുന്നത്.
218 ഏകദിന മത്സരങ്ങളില്‍നിന്ന് 322 വിക്കറ്റുകള്‍ മലിംഗ വീഴ്‌ത്തിയിട്ടുണ്ട്. ഒരു വിക്കറ്റ് കൂടിനേടിയാല്‍ ഏകദിന ക്രിക്കറ്റിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ആദ്യ പത്തിലെത്താം. ശ്രീലങ്കയില്‍ മലിംഗയുടെ സഹതാരം കൂടിയായ സനത് ജയസൂരിയയാണ് 323 വിക്കറ്റുകളോടെ നിലവില്‍ പത്താം സ്ഥാനത്ത്.
















