Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കാമുകന് പിന്നാലെ ബാലികയ്‌ക്ക് അമ്മയുടെയും മര്‍ദ്ദനം

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
May 27, 2019, 10:02 pm IST
inKerala

കട്ടപ്പന(ഇടുക്കി): ഉപ്പുതറ ഒന്‍പതേക്കറില്‍ എട്ട് വയസുകാരിയെ അമ്മ വീണ്ടും മര്‍ദ്ദിച്ചതായി പരാതി. കുട്ടിയെ വടികൊണ്ട് ക്രൂരമായി അടിച്ച കേസില്‍  ആദ്യം അമ്മയുടെ കാമുകന്‍ കഴിഞ്ഞ 11ന് അറസ്റ്റിലായിരുന്നു. കേസില്‍ പ്രതി ചേര്‍ത്തതോടെ ഒളിവില്‍ പോയ യുവതി പിന്നീട് പിടിയിലായി. ജാമ്യത്തിലിറങ്ങി ഇളയകുട്ടികളെ കൂട്ടാനായി എത്തിയപ്പോഴാണ് മൂത്തകുട്ടിയെ വീണ്ടും മര്‍ദ്ദിച്ചത്. കുട്ടിയിപ്പോള്‍ ഉപ്പുതറ സിഎച്ച്‌സിയില്‍ ചികിത്സയിലാണ്. 

സംഭവം ഇങ്ങനെ: ഭര്‍ത്താവിന് തളര്‍വാതം വന്നതോടെ എട്ടും, അഞ്ചും, രണ്ടും വയസുള്ള പെണ്‍കുട്ടികളുമായി വാടകയ്‌ക്കാണ് യുവതി താമസിച്ചിരുന്നത്. ഭര്‍ത്താവ് ചികിത്സയുടെ ഭാഗമായി തറവാട്ട് വീട്ടിലും. ഭാര്യയുമായി പിരിഞ്ഞ് കഴിയുന്ന അനീഷ് എന്ന യുവാവ്് ഒരു വര്‍ഷമായി ഇവരോടൊപ്പമായിരുന്നു താമസിച്ചിരുന്നത്.

കഴിഞ്ഞ വിഷു ദിനത്തില്‍ മൂത്തകുട്ടിയെ വടികൊണ്ട് ക്രൂരമായി തല്ലിയ കേസിലാണ് അമ്മയുടെ കാമുകനായ പത്തേക്കര്‍ കുന്നേല്‍ അനീഷ് (34) അറസ്റ്റിലായത്. അനീഷ് വീട്ടില്‍ വരുന്നത് മൂത്ത കുട്ടിക്ക് ഇഷ്ടമായിരുന്നില്ല. വിവരം ബന്ധുക്കളോട് പറയുമെന്ന് പറഞ്ഞതോടെയായിരുന്നു മര്‍ദ്ദനം. കുട്ടിയുടെ അച്ഛന്റെ സഹോദരിയുടെ പരാതിയിലായിരുന്നു കേസില്‍ അറസ്റ്റ് നടന്നത്. കുട്ടികളെ കാണാന്‍ ഇവരെത്തിയപ്പോഴാണ് സംഭവം പുറംലോകം അറിയുന്നതും. ഇതോടെ കുട്ടിയെ ഇവര്‍ തറവാട്ടിലേക്ക് കൊണ്ടുപോവുകയും ചെയ്തു.  

അമ്മയും മര്‍ദ്ദിച്ചെന്ന കുട്ടിയുടെ മൊഴിയെ തുടര്‍ന്ന് പ്രതിചേര്‍ക്കപ്പെട്ട അജിത ഒളിവില്‍ പോകുകയും 20ന് ഇടുക്കി കോടതിയില്‍ ഹാജരാകുകയുമായിരുന്നു. ഇവരെ കോടതി റിമാന്‍ഡ് ചെയ്തതിനാല്‍ ഇളയ രണ്ട് കുട്ടികളേയും ഭര്‍ത്താവിന്റെ അമ്മയോടൊപ്പം അയച്ചു. 24ന് ജയിലില്‍ നിന്ന് ജാമ്യത്തിലിറങ്ങി അജിത ഞായറാഴ്ച ഉച്ചയോടെ ഇളയ കുട്ടികളെ കൂട്ടാന്‍ എത്തിയപ്പോള്‍ വീണ്ടും മര്‍ദിച്ചെന്നാണ് കുട്ടി ചൈല്‍ഡ് ലൈനും, പോലീസിനും മൊഴി നല്‍കിയിരിക്കുന്നത്. തടയാന്‍ ചെന്ന സന്തോഷിനേയും അജിത മര്‍ദ്ദിച്ചെന്നും പരാതിയുണ്ട്. സംഭവത്തില്‍ കേസെടുക്കാന്‍ ഉപ്പുതറ പോലീസിന് നിര്‍ദ്ദേശം നല്‍കിയതായി ചൈല്‍ഡ് ലൈന്‍ ഓഫീസര്‍ പ്രിന്റോ മാത്യു പറഞ്ഞു. 

ചൈല്‍ഡ് ലൈന്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അമ്മക്കെതിരെ കേസെടുക്കുമെന്നും, കുട്ടിയെ കൗണ്‍സലിങ്ങിന് വിധേയമാക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയോട് ശുപാര്‍ശ ചെയ്യുമെന്നും ഉപ്പുതറ സിഐ കെ. പി. ജയപ്രകാശ് പറഞ്ഞു. ജില്ലയില്‍ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ അടുത്തിടെയായി പെരുകുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കരിയറിലെ 50-ാമത് ചിത്രം : നടൻ ഉണ്ണി മുകുന്ദൻ സംവിധായകനാകുന്നു

India

വംശനാശം മുതൽ തിരിച്ചുവരവ് വരെ : ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം നാല് വർഷത്തിനുള്ളിൽ 52 ആയി

Kerala

സിപിഎമ്മിന്റെ മുസ്ലീം പ്രീണന പദ്ധതി : ‘ഹലാല്‍ ഫായിദ’ പ്രവര്‍ത്തനം സജീവമാക്കുന്നു ; മാംസകയറ്റുമതിക്കുള്ള പദ്ധതി ഉപേക്ഷിക്കും

Kollam

മണ്ണിടിച്ചു കടത്തി ക്ഷേത്രഭൂമി കയ്യേറാന്‍ നീക്കം, സംഘര്‍ഷം; അലക്‌സിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു

News

പാകിസ്ഥാനെ തിരിച്ചടിക്കാൻ താലിബൻ തയാർ;യുദ്ധമായേക്കുമെന്ന് ആശങ്ക

പുതിയ വാര്‍ത്തകള്‍

‘ ആസാം, ആതിഖ്, മുഖ്താർ, അവരാണ് സർക്കാർ നടത്തിയിരുന്നത് ‘ ; യുപിയിലെ പല നഗരങ്ങളിലും എസ്പിക്കെതിരായ പോസ്റ്റർ യുദ്ധം പൊട്ടിപ്പുറപ്പെട്ടു

പ്രിയദർശിനി പദ്ധതിക്ക് 100 ദിവസം ; എല്ലാ കെഎസ്ആർടിസി ഡിപ്പോകളിലും നാളെ സ്ത്രീകള്‍ക്ക് സാരി വിതരണം

പുസ്തകം വായിക്കൂ… ശിരസ് ഉയര്‍ത്തൂ….; മാതൃകയായി കല്യാണപ്പന്തലിലെ പുസ്തകവിരുന്ന്

മോദി സർക്കാരിന്റെ പദ്ധതിക്ക് മുഖ്യമന്ത്രി ദളപതി വിജയ് ചിറക് നൽകും : സോളാർ പാനലുകൾ സ്ഥാപിക്കുന്നവരുടെ അക്കൗണ്ടുകളിലേക്ക് 22,000 രൂപ ട്രാൻസ്ഫർ ചെയ്യും

ഭക്തിയുടെ ശാന്തതയും പ്രകൃതിയുടെ വന്യസൗന്ദര്യവും കൈകോര്‍ക്കുന്ന തൃപ്പരപ്പില്‍ തിരക്കേറുന്നു

‘ അങ്ങനെ കിടക്കുന്നതിലും അപകടമാണ് ഇങ്ങനെ കൊണ്ടുപോകുന്നത് ‘ ; മുഖ്യമന്ത്രിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടം തോന്നി’; ഡോക്ടറുടെ കുറിപ്പ്

നെഹ്‌റു ഹിന്ദു ദേശീയതയോളം വലിയ ഭീഷണിയല്ല കമ്മ്യൂണിസം തനിക്കെന്ന് പറഞ്ഞിട്ടുണ്ട് , രാഹുലിനും അതേ പല്ലവി തന്നെ : രൂക്ഷ വിമർശനവുമായി ബിജെപി

‘എന്റെ മരണശേഷമേ അവള്‍ മരിക്കാവൂ എന്നായിരുന്നു ആഗ്രഹം, പക്ഷെ അവളുടെ മരണത്തിന് സാക്ഷിയാകേണ്ടി വന്നു ‘ ; ഭാര്യയുടെ ഓര്‍മകളില്‍ വിതുമ്പി വിനോദ് കോഴിക്കോട്

മാസപ്പടി കേസ്: പിണറായി വിജയനെതിരെ കൈക്കൂലിക്കുറ്റം നിലനിൽക്കും

എസ്‌സി സർട്ടിഫിക്കറ്റിൽ ഒരാൾ ഏത് മതാചാരമാണ് പിന്തുടരുന്നത് എന്നത് മാത്രമാണ് പരിഗണിക്കേണ്ടത്, അല്ലാതെ നിറവും മുടിയും അല്ല: മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.