Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇടതിനെ തകര്‍ത്തത് പിണറായി ലൈന്‍; പൂച്ചയ്‌ക്ക് ആര് മണികെട്ടും…?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 26, 2019, 08:07 am IST
inKerala

ആലപ്പുഴ: ‘ഇങ്ങനെ പോയാല്‍ പാര്‍ട്ടിയുണ്ടാകും, ജനങ്ങളുണ്ടാകില്ല’ അന്തരിച്ച ഇടതു ചിന്തകന്‍ പ്രൊഫ.എം.എന്‍. വിജയന്‍ മുന്‍പ് സിപിഎം നേതൃത്വത്തോട് പറഞ്ഞ വാചകമാണിത്. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെയും, ഇടതുമുന്നണിയെയും ദയനീയ പരാജയത്തിലേക്ക് നയിച്ച മുഖ്യമന്ത്രി പിണറായി വിജയനോട് ഓരോ സഖാവും ഇപ്പോള്‍ പറയാന്‍ ആഗ്രഹിക്കുന്ന കാര്യമാണിത്. പക്ഷെ, പാര്‍ട്ടി ഘടകങ്ങളില്‍ പോലും പിണറായി ലൈനിനെ വിമര്‍ശിക്കാന്‍ നേതാക്കളാരുമില്ല. വിഎസിന്റെ പ്രതാപകാലം കഴിഞ്ഞതോടെ പാര്‍ട്ടിയെന്നാല്‍ പിണറായി വിജയനും, പിണറായിയെന്നാല്‍ പാര്‍ട്ടിയും എന്നായി മാറി. 

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയത്തിലേക്ക് പാര്‍ട്ടിയേയും മുന്നണിയെയും നയിച്ചതില്‍ പ്രധാനഘടകം ശബരിമല വിഷയമാണെന്ന് മറ്റാരേക്കാളും സഖാക്കള്‍ക്ക് അറിയാം. പക്ഷെ പുറത്തുപറയാനോ, പാര്‍ട്ടി വേദികളില്‍ ചര്‍ച്ച ചെയ്യാനോ ആരും തയാറില്ല. മോദി വിരോധം, ന്യൂനപക്ഷ ഏകീകരണം തുടങ്ങി ബാഹ്യകാര്യങ്ങള്‍ പറഞ്ഞ് പിണറായിയെയും അദ്ദേഹത്തിന് ഏറാന്‍മൂളികളായി മാറിയ സംസ്ഥാന നേതൃത്വത്തെയും സംരക്ഷിക്കുകയെന്നത് മാത്രമായി അവലോകന യോഗങ്ങളും, പാര്‍ട്ടി കമ്മിറ്റികളും മാറുന്നു.

ശബരിമല വിഷയം പാര്‍ട്ടിയുടെ ഒരു ഘടകത്തിലും ചര്‍ച്ചയായി വരാന്‍ സാദ്ധ്യതയില്ല. അത്തരമൊരു നിരീക്ഷണം പിണറായിയുടെ നിലപാട് തള്ളുന്നതാകുമെന്നതുകൊണ്ടുതന്നെ, ശബരിമലയെ പുറത്തുനിര്‍ത്തിയുള്ള പരിശോധനയാകും സിപിഎം നടത്തുക. പാര്‍ട്ടി കോട്ടകളില്‍പ്പോലും ലക്ഷത്തിന് മുകളിലുള്ള ഭൂരിപക്ഷം. സ്ത്രീകള്‍ കൂടുതലായി വോട്ടുചെയ്ത സ്ഥലങ്ങളില്‍ ഇടതുമുന്നണിക്ക് വന്‍ തിരിച്ചടി.  ഇതെല്ലാം ശബരിമല വിഷയത്തില്‍ സിപിഎമ്മും സര്‍ക്കാരും കാണിച്ച തിടുക്കം തിരിച്ചടിച്ചതാണെന്ന് രഹസ്യമായി ചില നേതാക്കള്‍ സമ്മതിക്കുന്നു. 

തെരഞ്ഞെടുപ്പ് കാലത്ത് പിണറായി കുടുംബസമേതം നടത്തിയ യൂറോപ്യന്‍ യാത്രയും ചര്‍ച്ച ചെയ്യപ്പെടുന്നു. ഇന്ത്യയിലെ അവശേഷിക്കുന്ന ഒരേയൊരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായ പിണറായി പാര്‍ട്ടി മത്സരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലൊന്നും തെരഞ്ഞടുപ്പ് പ്രചാരണത്തിന് പോകാന്‍ കൂട്ടാക്കിയില്ല. തമിഴ്നാട്ടില്‍ ഇടതുപക്ഷം മത്സരിക്കുന്ന നാല് സീറ്റില്‍ ഒരു യോഗത്തിലെങ്കിലും പങ്കെടുത്ത് അവര്‍ക്ക് ആവേശം പകരാന്‍ പിണറായി തയാറായില്ല. പിണറായി പ്രചാരണത്തിന് പോകാതിരുന്നതിനാല്‍  തമിഴ്‌നാട്ടിലെ സ്ഥാനാര്‍ത്ഥികളെങ്കിലും ജയിച്ചു കയറിയെന്നും അവര്‍ പരിഹാസ രൂപേണ ചൂണ്ടിക്കാട്ടുന്നു.

മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി മുന്നില്‍നിന്ന് നയിച്ച ആദ്യ തെരഞ്ഞടുപ്പില്‍ തന്നെ പാര്‍ട്ടിയും മുന്നണിയും തകര്‍ന്നടിഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മുതല്‍ പ്രചാരണത്തിന്റെ അവസാനഘട്ടം വരെ തന്റെ തീരുമാനങ്ങള്‍ ഇടതുമുന്നണിയില്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു അദ്ദേഹം. വടകരയില്‍ പി. ജയരാജനെ സ്ഥാനാര്‍ത്ഥിയാക്കിയത് കൊലപാതക രാഷ്‌ട്രീയം ചര്‍ച്ചയാക്കാന്‍ ഇടയാക്കുമെന്ന് വ്യക്തമായിരുന്നു. പി.വി. അന്‍വറിനേയും, ജോയ്‌സ് ജോര്‍ജിനെയും സ്ഥാനാര്‍ത്ഥിയാക്കിയതും പിണറായിയുടെ കടുത്ത നിലപാട് കാരണമായിരുന്നു. ഇതോടെ അഴിമതി വിരുദ്ധതയും പൊളിഞ്ഞു വീണു. 

സ്ഥാനമാനങ്ങള്‍ കൈയടക്കാന്‍ തക്കംപാര്‍ത്ത് ചുറ്റും നിഴല്‍പോലെ പറ്റിക്കൂടി നില്‍ക്കുന്നവരുടെ പുകഴ്‌ത്തലില്‍ മതിമറന്ന് നവോത്ഥാന നായകനാകാന്‍ വിശ്വാസി സമൂഹത്തെയും പാര്‍ട്ടി പ്രവര്‍ത്തകരെയും പോലും തള്ളിപ്പറഞ്ഞ പിണറായിയാണ് തോല്‍വിയുടെ ഒന്നാം പ്രതിയെന്ന് സഖാക്കള്‍ പറഞ്ഞു തുടങ്ങി. പക്ഷെ തുറന്നു പറയാനുള്ള ധൈര്യം ആര്‍ക്കുമില്ല, പൂച്ചയ്‌ക്ക് മണികെട്ടാന്‍ വൈകുന്നതിന് അനുസരിച്ച് ജനം പാര്‍ട്ടിയെ സമ്പൂര്‍ണമായി തിരസ്‌ക്കരിക്കുമെന്നാണ് അണികളുടെ അടക്കംപറച്ചില്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് മകന്‍ അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി

Kerala

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയ യുവതിക്കെതിരെ ട്രെയിനില്‍ അതിക്രമം

Kerala

കെട്ടിവെച്ച കാശ് പോയല്ലോ ഹാഷ്മി…ബംഗാളിലെ കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തില്‍ ഹാഷ്മിയെ ട്രോളി ബിജെപിയുടെ പത്മനാഭന്‍

Kerala

വയോജന ക്ഷേമ ബില്‍ ചൊവ്വാഴ്ച നിയമസഭയില്‍; മുതിര്‍ന്ന പൗരന്മാരുടെ പരിചരണവും അവകാശങ്ങളും ഉറപ്പാക്കും

India

സമൂഹത്തിന്റെ സംഘടിതശക്തിയാണ് രാജ്യത്തിന്റെ സമഗ്രപുരോഗതിയുടെ അടിസ്ഥാനം: ഡോ. മൻമോഹൻ വൈദ്യ

പുതിയ വാര്‍ത്തകള്‍

വിദ്യാഭ്യാസത്തിൽ ഭാരതീയ വിജ്ഞാന പാരമ്പര്യത്തിന് ഇടം നൽകണം; വികസിത ഭാരതത്തിന് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യം: അതുൽ ലിമയെ

ജർമ്മൻ ഷെപ്പേർഡിന്റെ ചിത്രമിട്ടതിനെതിരെ സഖാക്കൾ : ആരെങ്കിലും എവിടെയെങ്കിലും പട്ടിയുടെ ഫോട്ടോ ഇട്ടാൽ അതൊക്കെ കമ്മികളുടെ നേതാവാകുമോയെന്ന് അദീന ഭാരതി

ശ്രീശങ്കറിന്റെ ശസ്ത്രക്രിയ ചെലവ് ഏറ്റെടുത്ത് കേന്ദ്ര സർക്കാർ ; ഒപ്പമുണ്ടെന്ന് സുരേഷ് ഗോപിയും

വെളിച്ചമില്ല, ദുരിതത്തിലായി നൂറുകണക്കിന് തൊഴിലാളികൾ: മുനക്കകടവിൽ ഇലക്ട്രിക് വെളിച്ചത്തിന് പകരം മൊബൈൽ വെളിച്ചത്തിൽ മത്സ്യലേലം

പറക്കാത്ത തത്തകൾ നടന്നു വരുമ്പോൾ

ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഫൈഫയോട് ഒരിഞ്ച് പിന്നോട്ട് പോകരുതെന്ന് ഉമ്മ സാജിത ; രാജ്യത്തിനെതിരെ കലാപം നടത്താൻ മക്കളെയും ഇറക്കി ജമാത്തെ ഇസ്ലാമി

സൃഷ്ടിസ്ഥിതിയിലെ ഏകാത്മകത

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബിജെപി; നിയമസഭാ തിരഞ്ഞെടുപ്പ് അംഗീകരിച്ചിട്ടില്ലെന്ന് തുറന്നുപറയണമെന്ന് ബി.ബി. ഗോപകുമാർ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

സമരത്തിനായി ജന്തർമന്തറിലേയ്‌ക്ക് വരരുതെന്ന് ഡൽഹി പൊലീസ് ; പകരം മൂന്ന് സ്ഥലങ്ങൾ, ഉത്തരവ് ലംഘിച്ചാൽ അകത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.