ലണ്ടന്‍: ലോകകപ്പിലെ ആദ്യ സന്നാഹ മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. ന്യൂസിലന്‍ഡിനോട് എഴ് വിക്കറ്റിന് തോറ്റു. മുന്‍നിര ബാറ്റ്‌സ്മാന്മാരുടെ തകര്‍ച്ചയാണ് മത്സരത്തില്‍ ഇന്ത്യക്ക് വിനയായത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 39.2 ഓവറില്‍ 179 റണ്‍സിന് പുറത്തായി. ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ അര്‍ധസെഞ്ചുറിയാണ് ഭേദപ്പെട്ട നിലയിലെത്തിച്ചത്. ജഡേജ അമ്പത് പന്തില്‍ രണ്ട് സിക്‌സും ആറ് ഫോറും അടക്കം 54 റണ്‍സ് നേടി. ഹാര്‍ദിക് പാണ്ഡ്യ 30 റണ്‍സെടുത്തു.
ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശിഖര്‍ ധവാനും രണ്ട് റണ്‍സ് വീതം നേടി പുറത്തായി. പേസ് ബൗളര്‍ ട്രെന്റ് ബോള്‍ട്ടാണ് ഇരുവരെയും പുറത്താക്കിയത്. നായകന്‍ വിരാട് കോഹ്‌ലി 18 റണ്‍സിന് പുറത്തായി. നിര്‍ണായകമായ നാലാം നമ്പറില്‍ ബാറ്റ് വീശിയ കെ.എല്‍. രാഹുല്‍ ആറു റണ്‍സോടെ ട്രെന്റ് ബോള്‍ട്ടിന് മുന്നില്‍ വീണു. ന്യൂസിലന്‍ഡിനായി ബോള്‍ട്ട് നാലും ജിമ്മി നീഷം മൂന്നും വിക്കറ്റെടുത്തു.
നായകന്‍ കെയ്ന്‍ വില്യംസണ്‍, റോസ് ടെയ്‌ലര്‍ എന്നിവരുടെ അര്‍ധസെഞ്ചുറിയാണ് ന്യൂസിലന്‍ഡിനെ വിജയത്തിലേക്ക് നയിച്ചത്. വില്യംസണ്‍ 87 പന്തില്‍ 67 റണ്‍സ് എടുത്തു. റോസ് ടെയ്‌ലര്‍ 75 പന്തില്‍ 71 റണ്‍സ് നേടി. അവസാനം ടെയ്‌ലറെ നഷ്ടമായെങ്കിലും കിവികള്‍ അനായാസം ജയത്തിലെത്തി.
















