Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മാറ്റങ്ങള്‍ക്കും അപ്പുറം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 26, 2019, 03:53 am IST
inSamskriti

മക്കളെ, 

മാറ്റം ജീവിതത്തിലെ അനിവാര്യഘടകമാണ്. മാറ്റങ്ങളെ ശരിയായി നേരിടാന്‍ കഴിയാത്തതാണ് നമ്മുടെ പ്രശ്‌നങ്ങളുടെയെല്ലാം മൂലകാരണം. ഋതുക്കള്‍ മാറിമാറി വരുമെന്ന് എല്ലാവര്‍ക്കുമറിയാം. അതുകൊണ്ട് വേനല്‍ക്കാലം കഴിഞ്ഞ് മഴ വരുമ്പോഴും മഴക്കാലം പോയി മഞ്ഞുകാലം വരുമ്പോഴും വസന്തവും ഹേമന്തവുമൊക്കെ മാറിമാറി വരുമ്പോഴും ഭയമോ ദുഃഖമോ കൂടാതെ നമ്മള്‍ അവയെ സ്വാഗതം ചെയ്യുന്നു. ഇതുപോലെ ജീവിതത്തിലെ എല്ലാ മാറ്റങ്ങളെയും ഉള്‍ക്കൊള്ളാന്‍ നമ്മള്‍ തയ്യാറാകണം. അതുണ്ടായാല്‍ ഭയം മാറി നിര്‍ഭയത്വം കൈവരും. 

ഏറ്റവും നല്ല വസ്തുക്കള്‍ സ്വന്തമായുള്ളവരല്ല സന്തോഷവാന്മാര്‍. കൈയില്‍ കിട്ടിയതിനെ സന്തോഷത്തോടെ സ്വീകരിക്കുന്നവരാണ് സന്തോഷവാന്മാര്‍. ഒരാളുടെ കൈയില്‍ ഏറ്റവും വിലകൂടിയ മൊബൈല്‍ ഫോണും കംപ്യൂട്ടറും ഉണ്ടാവാം, വലിയ കൊട്ടാരങ്ങളും, ആഡംബര കാറുകളും സ്വന്തമായുണ്ടാവാം. എങ്കിലും അയാള്‍ സന്തുഷ്ടനാകണമെന്നില്ല. എന്നാല്‍ ഇതൊന്നുമില്ലാതെ, ഒരു പശുവില്‍നിന്നുള്ള വരുമാനംകൊണ്ടു മാത്രം ജീവിക്കുന്ന ചിലര്‍ സന്തുഷ്ടരായി കാണപ്പെടാറുണ്ട്. എല്ലാറ്റിലുമുള്ള നന്മയെ തിരിച്ചറിഞ്ഞ് അതില്‍ തൃപ്

തി കണ്ടെത്തുന്നവരാണ് യഥാര്‍ത്ഥത്തില്‍ സന്തോഷവാന്മാര്‍. അങ്ങനെയുള്ളവര്‍ക്ക് പുറംലോകത്തെ മാറ്റങ്ങളെ തുറന്ന മനസ്സോടെ സ്വീകരിക്കാനും 

അതനുസരിച്ച് ജീവിതം ക്രമീകരിക്കാനും പ്രയാസമുണ്ടാവില്ല. രണ്ടു ജോടി ഉടുപ്പും, വിശപ്പകറ്റാന്‍ മാത്രമുള്ള ഭക്ഷണവുംകൊണ്ട് തൃപ്തിയടയുവാന്‍ അവര്‍ക്കു സാധിക്കും. ആ ഒരു തൃപ്തിയാണ് നമ്മള്‍ നേടിയെടുക്കേണ്ടത്. 

ക്ഷേത്രത്തില്‍ പോകുമ്പോള്‍ പൂജാരി നമുക്കു പ്രസാദവും തീര്‍ത്ഥവും തരും. ‘എനിക്കു ദാഹം തീരാന്‍ വേണ്ടത്ര തീര്‍ത്ഥം തന്നില്ലല്ലോ?’എന്നു നമ്മള്‍ കുറ്റപ്പെടുത്താറില്ല. കിട്ടിയ പ്രസാദം എത്ര കുറവായാലും, മധുരം കുറഞ്ഞാലും നമ്മള്‍ അതില്‍ തൃപ്തിപ്പെടും. അതുപോലെ എല്ലാ മാറ്റങ്ങളെയും  പ്രസാദബുദ്ധ്യാ സ്വീകരിക്കുന്ന ഒരു മനസ്സുണ്ടാകണം. 

മനുഷ്യന്റെ വളര്‍ച്ചയ്‌ക്കും പുരോഗതിക്കും പിന്നില്‍ മാറ്റങ്ങള്‍ക്ക് വലിയൊരു പങ്കുണ്ട്. മനുഷ്യന്റെ ബുദ്ധിയും ശക്തിയും വളരുന്നതുതന്നെ മാറ്റങ്ങള്‍ ഉള്ളതുകൊണ്ടാണ്. 

മാറ്റം ജീവിതത്തിന്റെ സ്വഭാവമാണ്. ലോകത്തിലെ എല്ലാ മാറ്റങ്ങള്‍ക്കും ആധാരമായിവര്‍ത്തിക്കുന്ന, മാറ്റമില്ലാത്ത ഒരു സത്യമുണ്ട്. അതാണ് ഈശ്വരന്‍. ആ വസ്തുവിലേയ്‌ക്കാണ് പ്രധാനമായും നമ്മുടെ ശ്രദ്ധ തിരിയേണ്ടത്. എന്നാല്‍ ആ ലക്ഷ്യത്തെ മറന്നാണ് ഇന്നു പലരും കഴിയുന്നത്. ബസ്സില്‍  യാത്ര ചെയ്യുന്ന ഒരാള്‍ കിനാവു കണ്ടിരുന്ന് ഇറങ്ങേണ്ട സ്ഥലമെത്തിയിട്ടും ഇറങ്ങാന്‍ മറന്നുപോയതുപോലെയായിരിക്കുന്നു ഇന്നു നമ്മള്‍. 

ഒരിടത്ത് ഒരു കൃഷിക്കാരനുണ്ടായിരുന്നു. കൃഷിസ്ഥലത്തെ ജോലിത്തിരക്കിനിടയില്‍ അയാള്‍ പലതും മറന്നുപോകും. അതുകൊണ്ട് അടുത്തദിവസം ചെയ്യാനുള്ള പ്രധാന കാര്യങ്ങള്‍ മറന്നുപോകാതിരിക്കാന്‍, എന്നും രാത്രിയില്‍ ഒരു പേപ്പറില്‍ പല നിറത്തിലുള്ള വരകള്‍ വരച്ചുവെയ്‌ക്കുക പതിവായിരുന്നു. ഓരോ വരയും ഓരോ ജോലിയ്‌ക്കുവേണ്ടിയുള്ളതാണ്. അങ്ങനെ ഒരു നാള്‍ രാത്രി ഉറങ്ങുന്നതിനുമുമ്പായി അടുത്ത ദിവസം ചെയ്യുവാനുള്ള ഏഴു കാര്യങ്ങള്‍ ഓര്‍ത്തിരിക്കാനായി ഏഴു വരകള്‍ വരച്ചു;  മഴവില്ലുപോലെ, ഏഴു നിറങ്ങളില്‍. രാവിലെ ഉണര്‍ന്നയുടനെ ഒരു വര കൂടി വരച്ചു. അങ്ങനെ എട്ടു വരയായി. അതില്‍ ഒന്നാമത്തെ വര ദിനചര്യകള്‍ക്കുള്ളതാണ്.കുളിക്കുക, പല്ലുതേയ്‌ക്കുക തുടങ്ങിയവ. രണ്ടാമത്തെ വര പട്ടിയെ നടക്കാന്‍ കൊണ്ടുപോകുന്നതിനായിരുന്നു. മൂന്നാമത്തെ വര ചെടികള്‍ക്ക് വളവും വെള്ളവും ഇടുന്നതിനായിരുന്നു. നാലാമത്തെ വര കമ്പോളത്തില്‍നിന്ന് സാധനങ്ങള്‍ വാങ്ങിക്കുന്നത് ഓര്‍മ്മിപ്പിക്കാനായിരുന്നു.

അഞ്ചാമത്തെ വര പശുക്കള്‍ക്ക് കാടി കൊടുക്കുന്നതിനും, ആറാമത്തെ വര കാറ് റിപ്പയര്‍ ചെയ്യിക്കുന്നതിനും, ഏഴാമത്തെ വര കറന്റ് ബില്ല് അടയ്‌ക്കുന്നതിനും വേണ്ടിയുള്ളതായിരുന്നു. ഇതെല്ലാം ചെയ്തുകഴിഞ്ഞ് അയാള്‍ ചിന്തിച്ചു, ‘ഒടുവിലത്തെ വര എന്തിനുള്ളതാണ്?’ അയാള്‍ വീണ്ടും ഓര്‍മ്മിച്ചു നോക്കി, ‘എട്ടാമത്തെ വര വരച്ചതെന്തിനാണ്? അങ്ങോട്ടും ഇങ്ങോട്ടും നടന്ന് ചിന്തിച്ച് ടെന്‍ഷന്‍ കൂടി ഉറക്കംപോയതറിഞ്ഞില്ല. നേരം വെളുത്തപ്പോഴാണ് അയാള്‍ എട്ടാമത്തെ വര എന്തിനുള്ളതായിരുന്നു എന്ന കാര്യം ഓര്‍മ്മിച്ചത.്  അത് വിശ്രമിക്കാന്‍ വേണ്ടിയായിരുന്നു. ചില ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം എന്നും സമയത്തിനുതന്നെ വിശ്രമിക്കണമെന്ന് ഡോക്ടര്‍ അയാളോട് പ്രത്യേകം നിര്‍ദ്ദേശിച്ചിരുന്നു. അയാളുടെ ടെന്‍ഷന്‍ വര്‍ദ്ധിച്ചു, ‘നേരം വെളുത്തല്ലോ. ഇനി ഉറങ്ങാന്‍ എവിടെയാണു സമയം? കൂടാതെ ഇന്നത്തെ ജോലി ഞാന്‍ ഇനി എങ്ങനെ ചെയ്തുതീര്‍ക്കും?’ 

ഇതുപോലെ ജീവിതത്തിലെ സുപ്രധാനകാര്യങ്ങള്‍ നമ്മള്‍ പലപ്പോഴും മറന്നുപോകുന്നു.  നമ്മുടെ ജീവിതംകൊണ്ടു നേടേണ്ടത് ആത്മലാഭമാണ്; ഈശ്വരനെയാണ്. അവിടെയാണ് നമ്മുടെ ശരിയായ വിശ്രമം. അത് തിരിച്ചറിയാതെ നമ്മള്‍ അപ്രധാനമായ പലതും നേടാനായി പാടുപെടുകയാണ്. പുഷ്പിക്കാതെ കരിഞ്ഞുപോകുന്ന പൂമൊട്ടുപോലെ നമ്മളില്‍ പലരുടേയും ജീവിതം വ്യര്‍ത്ഥമാവുകയാണ്. അങ്ങനെ സംഭവിക്കാതെ നമ്മുടെ ജീവിതം ഈശ്വരനെന്ന ലക്ഷ്യത്തിലെത്തിക്കാന്‍ ജാഗ്രതയോടെ പ്രയത്‌നിക്കുകതന്നെ വേണം. 

മാതാ അമൃതാനന്ദമയി

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

India

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

Spiritual

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.