ന്യൂദല്‍ഹി: സഹതാരങ്ങളെ പോലെ സുനില്‍ ഛേത്രിയും ഇന്ത്യന്‍ ടീമില്‍ സ്ഥാനം നേടാനായി പരിശ്രമിക്കണമെന്ന് പരിശീലകന്‍ ഐഗര്‍ സ്റ്റിമാക്. ഫുട്‌ബോളില്‍ ഇന്ത്യയെ വന്‍ ശക്തിയായി ഉയര്‍ത്തുമെന്നും പരിശീലകനായി ചുമതലയേറ്റ ശേഷം സ്റ്റിമാക് പ്രതികരിച്ചു.
കഴിവുള്ള ഒരുപിടി യുവതാരങ്ങള്‍ ഇന്ത്യയിലുണ്ട്. അവരെ കൈപ്പിടിച്ച് ഉയര്‍ത്തുകയാണ് ആദ്യ ലക്ഷ്യം. റാങ്കിങ്ങില്‍ 173-ാം സ്ഥാനത്തായിരുന്ന ഇന്ത്യയെ ആദ്യ നൂറിലെത്തിച്ച മുന്‍ പരിശീകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ ഇന്ത്യക്ക് അത്ഭുത നേട്ടം നല്‍കി. റാങ്കിങ്ങില്‍ ഇന്ത്യയെ മുന്നോട്ടു നയിക്കുകയാണ് തന്റെ ലക്ഷ്യമെന്നും ഛേത്രിയെ പോലുള്ള താരങ്ങള്‍ മുന്നേറ്റത്തില്‍ നിര്‍ണായക പങ്കു വഹിക്കുമെന്നും സ്റ്റിമാക് പറഞ്ഞു.
















