ന്യൂദല്‍ഹി: ലോകകപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡ് നേടിയ താരം ഇന്ത്യയുടെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ആറു ലോകകപ്പ് കളിച്ച സച്ചിന്‍ ഒമ്പത് തവണ കളിയിലെ കേമനായി. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സും സെഞ്ചുറിയും കുറിച്ച താരവും സച്ചിന്‍ തന്നെ.
ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡും സംയുക്തമായി ആതിഥേയത്വം വഹിച്ച 1992 ലെ ലോകകപ്പിലാണ് സച്ചിന്‍ അരങ്ങേറിയത്. ആദ്യ ലോകകപ്പില്‍ രണ്ട് തവണ മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡ് കരസ്ഥമാക്കി. 1996 ലെ ലോകകപ്പിലും രണ്ട് തവണ കളിയിലെ കേമനായി. 1999 ല്‍ ഒരു തവണയും 2003 ല്‍ മൂന്ന് തവണയും അവാര്‍ഡ് നേടി. 2011 ലെ ലോകകപ്പില്‍ ഒരു തവണ കളിയിലെ കേമനായി. ആ വര്‍ഷം ഇന്ത്യ ലോകകപ്പും കരസ്ഥമാക്കി.
ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡ് നേടിയ രണ്ടാമത്തെ താരം ഓസീസ് പേസര്‍ ഗ്ലെന്‍ മക്ഗ്രാത്താണ്. മക്ഗ്രാത്ത് ആറു തവണ കളിയിലെ കേമനായി.
ദക്ഷിണാഫ്രിക്കയുടെ എ ബി ഡിവില്ലിയേഴ്‌സ്, ലാന്‍സ് ക്ലസ്‌നര്‍, ശ്രീലങ്കയുടെ സനത്ത് ജയസൂര്യ, ഇംഗ്ലണ്ടിന്റെ ഗ്രഹാം ഗൂച്ച്്, വെസ്റ്റ് ഇന്‍ഡീസിന്റെ വിവിയന്‍ റിച്ചാര്‍ഡ്‌സ് എന്നിവര്‍ അഞ്ചുതവണ വീതം മാന്‍ ഓഫ് ദ മാറ്റ് അവാര്‍ഡ് കരസ്ഥമാക്കി.
















