Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചിന്നക്കനാല്‍ ഭൂമികൈയേറ്റം; സബ് കളക്ടറുടെ റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
May 22, 2019, 09:15 am IST
in Kerala

ഇടുക്കി: ചിന്നക്കനാല്‍ വില്ലേജില്‍പ്പെട്ട 70 ഏക്കറില്‍ വ്യാജ രേഖ ചമച്ച് മുബൈ കമ്പനി സ്ഥലം കൈവശപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. കൈയേറ്റം വിവാദമായതോടെ സബ് കളക്ടറുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തുകയും സമാനമായ നിരവധി തട്ടിപ്പുകള്‍ കണ്ടെത്തുകയുമായിരുന്നു. ഇതില്‍ പലതും മുമ്പ് വാര്‍ത്തയായിട്ടുണ്ടെങ്കിലും മാറി മാറി വന്ന സര്‍ക്കാരുകള്‍ ഇത് കണ്ടില്ലെന്ന് നടിച്ചു. 

ചിന്നക്കനാലില്‍ റീസര്‍വ്വെ ഫെയര്‍ ലാന്‍ഡ്് രജിസ്റ്റര്‍ പ്രകാരം ആദ്യം പട്ടയം അനുവദിച്ച അതേ നമ്പറില്‍ 1993ലെ ഭൂമി പതിവ് ചട്ടപ്രകാരം വീണ്ടും പട്ടയങ്ങള്‍ നല്‍കിയതായി കണ്ടെത്തി. ഔസേഫ് തോമ, ഡേവിഡ് ഫ്രാന്‍സിസ്, അബ്രഹാം ജോസഫ്, ജോണ്‍ തൊമ്മി, ദേവസ്യ ഐപ്പ് എന്നിവര്‍ക്കാണ് കൃത്രിമ രേഖ ചമച്ച് പട്ടയങ്ങള്‍ നല്‍കിയത്. പട്ടയ ഫയലില്‍ തിരുത്തല്‍ വരുത്തിയാണ് ഇത്തരം കൈമാറ്റങ്ങള്‍ നടത്തിയത്. പട്ടയങ്ങളില്‍ ഉപാധിരഹിത മുദ്ര പതിക്കുന്നതിലും ഫയലുകളും രേഖകളും കൃത്യമായി സൂക്ഷിക്കുന്നതിലും ഉദ്യോഗസ്ഥര്‍ ഗുരുതര വീഴ്ചവരുത്തിയിട്ടുണ്ട്. കരമടവ് പുനഃസ്ഥാപിക്കല്‍, നിജസ്ഥിതി സര്‍ട്ടിഫിക്കറ്റ്, കൈവശാവകാശ രേഖ എന്നിവയിലും വ്യാപക ക്രമക്കേട് നടന്നിട്ടുണ്ട്.

മോണ്ട്‌ഫോര്‍ട്ട് സ്‌കൂളിനെതിരെ ക്രിമിനല്‍ കേസെടുക്കണം

ചിന്നക്കനാല്‍ താവളത്തില്‍ സ്ഥിതി ചെയ്യുന്ന മോണ്ട് ഫോര്‍ട്ട് സ്‌കൂള്‍ അധികൃതര്‍ അനധികൃതമായി 7.56 ഏക്കര്‍ ഭൂമിയാണ് കൈവശം വെച്ചിരിക്കുന്നത്. ഈ ഭൂമി അടിയന്തരമായി ഏറ്റെടുക്കാന്‍ ഉടുമ്പന്‍ചോല തഹസില്‍ദാരെ ചുമതലപ്പെടുത്തുന്നതിനൊപ്പം ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും സബ് കളക്ടര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. കൈവശം വെച്ചിരിക്കുന്ന ഭൂമിയുടേതെന്ന് പറഞ്ഞ് സ്‌കൂള്‍ അധികൃതര്‍ കാണിക്കുന്നത് മറ്റൊരു സ്ഥലത്തിന്റെ രേഖകളാണ്. പട്ടയ പ്രകാരമുള്ള ഭൂമിയല്ലാത്തതിനാല്‍ വ്യാജ രേഖ ചമച്ച് രാജകുമാരി സബ് രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത 597/ 07 238/09 എന്നിവ റദ്ദാക്കി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വെള്ളൂക്കുന്നില്‍ കുടുംബം വക 127 ഹെക്ടര്‍

പാപ്പാത്തിച്ചോലയില്‍ കുരിശ് സ്ഥാപിച്ച് കൈയേറ്റത്തിന് ശ്രമിച്ച വെള്ളൂക്കുന്നില്‍ കുടുംബം മാത്രം ചിന്നക്കനാല്‍ വില്ലേജ് പരിധിയില്‍ കൈവശം വെച്ചിരിക്കുന്നത് വന്‍തോതിലുള്ള ഭൂമിയാണെന്ന് റിപ്പോര്‍ട്ടില്‍ അടിവരയിട്ട് പറയുന്നു. വില്ലേജിലെ തണ്ടപ്പേര്‍ പരിശോധിച്ചതില്‍ ഒരേ മേല്‍വിലാസത്തില്‍ മാത്രം വലിയ തോതില്‍ ഭൂമി കൈമാറിയിരിക്കുന്നത് കണ്ടെത്തിയിട്ടുണ്ട്. 

ഇത്തരത്തില്‍ വെള്ളൂക്കുന്നേല്‍ സൂര്യനെല്ലി, എവര്‍ഗ്രീന്‍, ഷണ്‍മുഖവിലാസം, ലേക്ക് വ്യൂ/ ലേക്ക് വ്യൂ എസ്‌റ്റേറ്റ്, ഹില്‍ വ്യൂ/ ഹില്‍ വ്യൂ എസ്‌റ്റേറ്റ്, മേരിലാന്റ് എസ്‌റ്റേറ്റ്, റോക്ക് ലാന്റ് എസ്‌റ്റേറ്റ്, ഗ്രീന്‍ ഫീല്‍ഡ്, ഗ്രീന്‍ ലാന്റ് എസ്റ്റേറ്റ് എന്നിവയുടെ പേരിലാണ് ഭൂമി കൈമാറിയിരിക്കുന്നത്. പരിശോധനയില്‍ ഇവയെല്ലാം വെള്ളൂക്കുന്നേല്‍ എന്ന കുടുംബവുമായി ബന്ധപ്പെട്ടതാണെന്നും ഒരേ വിലാസത്തില്‍ തന്നെ ഇതര സംസ്ഥാനക്കാരുടെ പേരിലും തണ്ടപ്പേര്‍ നല്‍കിയതായും കണ്ടെത്തി. 113 തണ്ടപ്പേരിലായി 127 ഹെക്ടറോളം ഭൂമി വിവിധ കാലയളിവിലായി വെള്ളൂക്കുന്നില്‍ കുടുംബത്തിന്റെ കരം തീരുവയായി കണ്ടെത്തിയിട്ടുണ്ട്. ഈ വിഷയത്തില്‍ മുമ്പ് കേസെടുത്തെങ്കിലും നടപടികള്‍ എങ്ങുമെത്തിയിട്ടില്ല. ഇത് സംബന്ധിച്ച് കര്‍ശന പരിശോധന വേണം. ഇതിനായി താലൂക്ക് ലാന്‍ഡ് ബോര്‍ഡിനെ ചുമതലപ്പെടുത്തണമെന്നും സബ് കളക്ടര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 

നടപടി ഉണ്ടാകുമോ?

ചിന്നക്കനാല്‍ വില്ലേജില്‍ കൃത്യമായ സ്‌കെച്ച് തയ്യാറാക്കാതെ  നല്‍കിയ പട്ടയങ്ങളാണ് ഇവിടുെത്ത കൈയേറ്റങ്ങള്‍ക്ക് മൂല കാരണം. വലിയ തോതില്‍ കൃത്രിമം കണ്ടെത്തിയ സാഹചര്യത്തില്‍ ഭൂമി പതിവ് നിയമ പ്രകാരം അനുവദിച്ചിട്ടുള്ള എല്ലാ പട്ടയങ്ങളുടെയും കൃത്യമായ പരിശോധന ആവശ്യമാണെന്നും സബ് കളക്ടര്‍ 40 പേജുള്ള റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു.  ഈ റിപ്പോര്‍ട്ട് റവന്യൂ മന്ത്രിക്ക് സമര്‍പ്പിച്ചെങ്കിലും നിര്‍ദ്ദേശ പ്രകാരം 11 ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകുമോ എന്നതാണ് ഇനി കാണേണ്ടത്. മുമ്പും ഇത്തരത്തിലുള്ള പല റിപ്പോര്‍ട്ടുകളും വന്നെങ്കിലും ഇവയെല്ലാം ഇന്നും ഫയലില്‍ ഉറങ്ങുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പുനരുദ്ധാരണം നടക്കുന്ന കൂവോട് ശ്രീമേലോംമുറ്റം ശ്രീകൃഷ്ണക്ഷേത്രം
Samskriti

നാടിനെ ഭക്തിസാന്ദ്രമാക്കുന്ന ശ്രീകൃഷ്ണ ക്ഷേത്രം

Samskriti

ജീവിതത്തിന്റെ അര്‍ത്ഥം തേടുന്ന മനസ്

Samskriti

സംഘര്‍ഷങ്ങള്‍ക്കിടയിലെ പുതിയ ലോകക്രമം; ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

Samskriti

അദ്വൈതം: സാമൂഹിക ഐക്യത്തിനും സുസ്ഥിര ഭാവിക്കുമുള്ള ഭാരത സന്ദേശം

India

ഇന്ത്യയുടെ 39000 കോടിയുടെ പരീക്ഷണം, കാരണം ഭാവിയുദ്ധമെന്നാല്‍ റഫാലോ ബ്രഹ്മോസോ മാത്രമല്ല, ആളില്ലാ ആകാശവിമാനം മുഖ്യം…

പുതിയ വാര്‍ത്തകള്‍

ഹിന്ദു പെണ്‍കുട്ടി നേഹ സുരത്രോണിന്റെ പ്രഖ്യാപനത്തില്‍ ഞെട്ടി അമേരിക്ക;”ഞങ്ങള്‍ ഹിന്ദുക്കള്‍ ആരേയും മതപരിവര്‍ത്തനം ചെയ്യാറില്ല”.

നോയിഡ തൊഴിലാളി സമരത്തില്‍ യോഗി അറസ്റ്റ് ചെയ്ത തൊഴിലാളികളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് എം.എ. ബേബിയുടെ നേതൃത്വത്തില‍് നടക്കുന്ന സമരം (ഇടത്ത്) രാഹുല്‍ ഗാന്ധി ചൈനയുമായി കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കരാര്‍ ഒപ്പുവെയ്ക്കുന്നു. സോണിയയും ഷീ ജിന്‍ പിങ്ങും പിന്നില്‍ (വലത്ത്)

ഇടതും കോണ്‍ഗ്രസും വീണ്ടും ചൈനാ ചാരന്മാരായി പ്രവര്‍ത്തിക്കുമ്പോള്‍

മോദിയോട് തോല്‍ക്കാന്‍ വിധിക്കപ്പെട്ട കെജ്രിവാള്‍…മോദിയുടെ കൗണ്ട് ഡൗണ്‍ പ്രവചിച്ച് വീട്ടില്‍ എത്തിയപ്പോള്‍ തന്റെ ഏഴ് എംപിമാർ ബിജെപിയിൽ

ഇസ്രയേലിന് 6500 ടൺ ആയുധങ്ങൾ എത്തിച്ച് അമേരിക്ക : യുദ്ധം കനക്കുമോ ? 

ഡോക്ടറെന്ന് വിശ്വസിപ്പിച്ച് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി:തിരുവനന്തപുരത്ത് യുവതി അറസ്റ്റില്‍

ചിത്രഗുപ്തനെ ആരാധിക്കുന്ന ഇടുക്കിയിലെ മംഗളാദേവീക്ഷേത്രം, തൊഴാനെത്തുന്നവരുടെ കര്‍മ്മദോഷങ്ങള്‍ ഇല്ലാതാക്കുന്ന ക്ഷേത്രം

ഡി എം കെയെ വിമര്‍ശിച്ച് മുന്നണിയിലെ സഖ്യകക്ഷിയായ സി പി എം

ഫാള്‍ട്ട മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയും ഗുണ്ടാനേതാവുമായ ജഹാംഗീര്‍ ഖാന്‍ (വലത്ത്)

ജഹാംഗീര്‍ ഖാന്റെ ഗുണ്ടകള്‍ ഫാള്‍ട്ടയില്‍ അഴിഞ്ഞാടി;താമര ചിഹ്നം മറച്ച് തൃണമൂല്‍ ഗുണ്ടകള്‍; വോട്ട് ചെയ്യാന്‍ കഴിയാതെ 500 ഹിന്ദുവോട്ടര്‍മാര്‍

കോലഞ്ചേരിയില്‍ പളളിയില്‍ യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ ഏറ്റുമുട്ടി

മാധ്യമ പ്രവര്‍ത്തകന്‍ ഉണ്ണി എസ് നായര്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.