തിരുവനന്തപുരം: കവി വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ 80-ാം ജന്മദിനം തലസ്ഥാനത്തെ സാഹിത്യലോകത്തിന്റെ ഒത്തു ചേരലായി. മറവി രോഗം മൂലം പൊതുവേദിയില്‍ നിന്നു വിട്ടു നില്ക്കുന്ന വിഷ്ണുനാരായണന്‍ നമ്പൂതിരി ഇഷ്ടപ്പെടുന്നവരുടെ നിര്ബന്ധത്തിനി വഴങ്ങി ഭാരത് ഭവനില്‍ ചടങ്ങിനെത്തി. ഭാര്യ സാവിത്രി മകളായ അദിതി, അപര്‍ണ്ണ എന്നിവര്‍ക്കൊപ്പം എത്തിയ കവി ശ്രേഷ്ഠനെ കവയത്രി സുഗതകുമാരി ഷാള്‍ അണിയിച്ച് സ്വീകരിച്ചു. വി മധുസൂദനന് നായര്‍ കതിര്‍ക്കുല സമ്മാനിച്ചു. വിഷ്ണു നാരായണന് നമ്പൂതിരിയുടെ കവിതകള്‍ മധുസൂദനന് നായര്‍ ആലപിക്കുകയും ചെയ്തു. പി നാരായണക്കുറുപ്പും കസവ് നേരിത് അണിയിച്ച് ആദരിച്ചു.അച്ഛനെക്കുറിച്ച് അദിതി എഴുതിയ പുസത്കത്തിന്റെ പ്രകാശനം പ്രഭാവര്‍മ്മ നിര്‍വഹിച്ചു. നെല്ലിയോട് വാസുദേവന്‍ നമ്പൂതിരിയും സംഘവും ചിത്രകേതുവിജയം കഥകളി അവതരിപ്പിച്ചു.കവിയുടെ മകള്‍ അപര്‍ണ്ണയും കഥകളിയില്‍ വേഷമിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: