ആന്റിഗ്വ: ഓള്‍റൗണ്ടര്‍മാര്‍ ഡെയ്ന്‍ ബ്രാവൊയെയും കീറോണ്‍ പൊള്ളാര്‍ഡിനെയും ഉള്‍പ്പെടുത്തി വെസ്റ്റിന്‍ഡീസിന്റെ റിസര്‍വ് ലിസ്റ്റ്. ഇവരുള്‍പ്പെടെ പത്ത് പേരെയാണ് ലോകകപ്പ് ക്രിക്കറ്റിനുള്ള അധിക പട്ടികയില്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് ഉള്‍പ്പെടുത്തിയത്.
ഐപിഎല്ലിലെ തകര്‍പ്പന്‍ പ്രകടനമാണ് ഇരുവര്‍ക്കും തുണയായത്. ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനൊപ്പം നാലാം കിരീടം നേടിയ പൊള്ളാര്‍ഡ് അവരുടെ പല വിജയങ്ങളിലും നിര്‍ണായകമായി. അത്രയൊന്നും തിളങ്ങാനായില്ലെങ്കിലും റണ്ണറപ്പുകളായ ചെന്നൈയ്‌ക്കായി ബ്രാവൊയും നിര്‍ണായക പ്രകടനം പുറത്തെടുത്തു. പരിമിത ഓവര്‍ ക്രിക്കറ്റിലെ രണ്ട് മികച്ച ഓള്‍റൗണ്ടര്‍മാരെ ഉള്‍പ്പെടുത്തിയതു വഴി ടീമിന്റെ സന്തുലനമാണ് ലക്ഷ്യമിട്ടതെന്ന് വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് ഇടക്കാല ചെയര്‍മാന്‍ റോബര്‍ട്ട് ഹെയ്ന്‍സ് പറഞ്ഞു.
സുനില്‍ ആംബ്രിസ്, ജോണ്‍ കാംപെല്‍, ജൊനാഥന്‍ കാര്‍ട്ടര്‍, റോസ്റ്റണ്‍ ചേസ്, ഷെയ്ന്‍ ഡൗറിച്ച്, കീമോ പോള്‍, റെയ്‌മണ്‍ റെയ്‌ഫെര്‍ എന്നിവരാണ് റിസര്‍വ് ലിസ്റ്റിലെ മറ്റുള്ളവര്‍.
ലോകകപ്പിനുള്ള വെസ്റ്റീന്‍ഡീസ് ടീം: ജേസണ്‍ ഹോള്‍ഡര്‍ (നായകന്‍), ക്രിസ് ഗെയ്ല്‍, കെമര്‍ റോച്ച്, ഡാരന്‍ ബ്രാവൊ, ആന്ദ്രെ റസല്‍, ഷായ് ഹോപ്, ഷെല്‍ഡണ്‍ കോട്രെല്‍, എവിന്‍ ലൂയിസ്, ഷാനന്‍ ഗബ്രിയേല്‍, കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റ്, ആഷ്‌ലി നഴ്‌സ്, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, ഫാബിയന്‍ അലെന്‍, ഒഷെയ്ന്‍ തോമസ്, നിക്കോളസ് പൂരന്‍.
















