Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തൃശൂര്‍പൂരം പകര്‍പ്പവകാശം ‘സോണിക്ക്’ പ്രതിഷേധം വ്യാപകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2019, 04:46 am IST
in Kerala

തൃശൂര്‍: പൂരത്തിന്റെ ദൃശ്യങ്ങളുടെയും മേളത്തിന്റെയും പകര്‍പ്പവകാശം സ്വകാര്യകമ്പനി നേടിയെടുത്തുവെന്ന വിവാദത്തില്‍ പ്രതിഷേധം കനക്കുന്നു.  ഇലഞ്ഞിത്തറമേളവും പഞ്ചവാദ്യവും യൂട്യൂബില്‍ അപ് ലോഡ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ഇതിന്റെ പകര്‍പ്പവകാശം സോണി ഗ്രൂപ്പിനാണെന്ന് കാണിച്ച് മുന്നറിയിപ്പ് വന്നതോടെയാണ് സംഭവം ശ്രദ്ധയില്‍പെട്ടത്. 

തൃശൂര്‍ പൂരം സ്വകാര്യ കമ്പനികള്‍ കുത്തകയാക്കിയതിനെതിരെ പരാതിയുമായി നിരവധി പേര്‍ രംഗത്തെത്തി. പൂരത്തിന്റെ ഇലഞ്ഞിത്തറമേളവും മറ്റു ചില ദൃശ്യങ്ങളും ഉള്‍പ്പെടുത്തി രണ്ട് വര്‍ഷം മുന്‍പ് റസൂല്‍ പൂക്കുട്ടിയെ നായകനാക്കി ‘ദ സൗണ്ട് സ്റ്റോറി’ എന്ന പേരില്‍ ഒരു സിനിമ നിര്‍മിച്ചിരുന്നു. ഇതിന്റെ വിതരണാവകാശം സോണി കമ്പനിക്കാണ് നല്‍കിയത്. എന്നാല്‍ ഇത് മുതലെടുത്ത് സോണി ഗ്രൂപ്പ് പൂരത്തിന്റെ പ്രധാന ആകര്‍ഷക ഘടകങ്ങളുടെ പകര്‍പ്പവകാശം കൈവശപ്പെടുത്തിയെന്നാണ് ആക്ഷേപം.

 കുടമാറ്റം, തെക്കോട്ടിറക്കം, തെക്കേഗോപുരം തുറക്കല്‍ എന്നിവ ഫേസ്ബുക്കിലൂടെയും യൂട്യൂബിലൂടെയും പങ്കുവച്ച പൂരപ്രേമികള്‍ക്ക് ഇലഞ്ഞിത്തറമേളവും മഠത്തില്‍വരവും പങ്കുവയ്‌ക്കാനായില്ല. പൂരത്തിന്റെ ഘടകങ്ങളായ ദേവസ്വങ്ങളും ക്ഷേത്രഭരണ സമിതികളും പൂരവുമായി ബന്ധപ്പെട്ട സംഘടനകളുമടക്കം നിരവധി പേരാണ് പ്രതിഷേധവുമായി  മുന്നോട്ടു വരുന്നത്.

കോടതിയെ സമീപിക്കുമെന്ന് ദേവസ്വങ്ങള്‍

പൂരത്തിന്റെ ദൃശ്യങ്ങളും മേളങ്ങളും കുത്തകയാക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങളും മറ്റു സംഘടനകളും പറഞ്ഞു. മുന്നൂറിലേറെ വര്‍ഷം പഴക്കമുള്ള തൃശൂര്‍ പൂരത്തിന്റെ ഓരോ ചടങ്ങുകളും ആഘോഷങ്ങളും ജനങ്ങളുടെ ഹൃദയത്തില്‍ പതിഞ്ഞതാണ്. ഇത് എല്ലാവരുടേയും സ്വന്തമാണ്. ഒരു നിമിഷം കൊണ്ട് ആരെങ്കിലും അതിന്റെ അവകാശം കൈക്കലാക്കാന്‍ ശ്രമിക്കുന്നത് വിഡ്ഢിത്തമാണ്. കോടിക്കണക്കിന് ജനങ്ങളുടെ വികാരമായ പൂരത്തിന്റെ ഏതെങ്കിലും ഭാഗം ആരെങ്കിലും കുത്തകയാക്കി വെയ്‌ക്കാന്‍ ശ്രമിച്ചാല്‍ നിയമ നപടികള്‍ സ്വീകരിക്കുമെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രൊഫ. എം. മാധവന്‍കുട്ടി, പാറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ് പൊതുവാള്‍ എന്നിവര്‍ ജന്മഭൂമിയോട് പറഞ്ഞു.  പൂരത്തിന്റെ ഏതെങ്കിലും കാര്യങ്ങളില്‍ ആര്‍ക്കെങ്കിലും പകര്‍പ്പവകാശമുണ്ടെങ്കില്‍ അത് ദേവസ്വങ്ങള്‍ക്ക് മാത്രമാണെന്നും അവര്‍ പറഞ്ഞു.

ഗൂഢാലോചനയുടെ ഭാഗം  

പൂരവുമായി ബന്ധപ്പെട്ടുണ്ടാവുന്ന ഓരോ വിവാദവും പൂരത്തെ തകര്‍ക്കാന്‍ വളരെക്കാലമായി നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമെന്ന് ഫെസ്റ്റിവല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി വത്സന്‍ ചമ്പക്കര, ആന ഉടമസ്ഥ സംഘം സംസ്ഥാന സെക്രട്ടറി ശശികുമാര്‍ എന്നിവര്‍ പറഞ്ഞു. മേളങ്ങളുടെ പകര്‍പ്പവകാശം അവകാശപ്പെടുന്നവര്‍ ഇനി മുതല്‍ തൃശൂര്‍ പൂരത്തിന് പാണ്ടിയും പഞ്ചവാദ്യവും ഇലഞ്ഞിത്തറമേളവും കൊട്ടണമെങ്കില്‍ അവരില്‍ നിന്ന് അനുവാദം വാങ്ങണമെന്ന വ്യവസ്ഥയും അവകാശപ്പെടും. പലതരം പ്രതിരോധങ്ങളിലൂടെ തൃശൂര്‍ പൂരം ഇല്ലാതാക്കാന്‍ ശ്രമം നടത്തി വിജയം കാണാത്തതിന്റെ പ്രതിഷേധമാണ് ഇത്തരം പ്രവൃത്തികളിലൂടെയും പ്രസ്താവനകളിലൂടെയും ഇക്കൂട്ടര്‍ കാണിക്കുന്നതെന്നും അവര്‍ പറഞ്ഞു. 

മേളത്തിന്റെ അവകാശം വിറ്റിട്ടില്ലെന്ന് സിനിമാക്കാര്‍

പൂരമേളത്തിന്റെ അവകാശം മറ്റാര്‍ക്കും വിറ്റിട്ടില്ലെന്ന് വിവാദവുമായി ബന്ധപ്പെട്ട സിനിമക്കാര്‍ പറയുന്നു.  ‘ദ സൗണ്ട് സ്റ്റോറി’ എന്ന പേരില്‍ പൂരദൃശ്യങ്ങളും മേളങ്ങളും ഉള്‍പ്പെടുത്തി റസൂല്‍ പൂക്കുട്ടിയെ നായകനാക്കി രണ്ട് വര്‍ഷം മുന്‍പ് സിനിമ ചിത്രീകരിച്ചിരുന്നു. ഇതിന്റെ വിതരണാവകാശം കഴിഞ്ഞ വര്‍ഷം നിര്‍മാതാക്കള്‍ സോണിക്ക് നല്‍കിയിരുന്നു. പാംസ്റ്റോണ്‍ മള്‍ട്ടിമീഡിയയുടെയും പ്രസാദ് പ്രഭാകര്‍ പ്രൊഡക്ഷന്‍സിന്റെയും ബാനറിലാണ് സിനിമ നിര്‍മിച്ചത്. സിനിമയുടെയും ഗാനങ്ങളുടെയും വിതരണാവകാശം മാത്രമാണ് സോണിക്ക് നല്‍കിയതെന്നും മേളവുമായി ബന്ധപ്പെട്ട വിവാദങ്ങളിലേക്ക് തങ്ങളുടെ സിനിമയെ വലിച്ചിഴയ്‌ക്കരുതെന്നും നിര്‍മാതാക്കള്‍ പറഞ്ഞു. 

ദേവസ്വങ്ങള്‍ നിയമനടപടികള്‍ക്ക് തയാറാവണം: ഹിന്ദു ഐക്യവേദി

പൂരത്തിന്റെ മേളങ്ങളും ദൃശ്യങ്ങളും കുത്തകയാക്കിയവര്‍ക്കെതിരെ ദേവസ്വങ്ങള്‍ നിയമ നടപടികള്‍ക്ക് തയാറാവണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി പി. സുധാകരന്‍. 10 വര്‍ഷമായി പൂരം വിവാദങ്ങളുടെ നീര്‍ച്ചുഴിയിലാണ്. വെടിക്കെട്ടിന്റെ പേരിലും ആന എഴുന്നള്ളിപ്പിന്റെ പേരിലും ഓരോ വര്‍ഷവും ഓരോ വിവാദങ്ങളുണ്ടാക്കി പൂരത്തിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. ഇത് അംഗീകരിക്കാവുന്നതല്ല. ഇതിനെതിരെ ഭക്തജനങ്ങളും പൂരപ്രേമികളും രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജാപ്പനീസ് വലയിലേക്ക് ബ്രസീല്‍ താരം ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി വിജയഗോള്‍ ഉതിര്‍ത്തപ്പോള്‍, കാര്‍ലോ ആഞ്ചലോട്ടി
Football

ഫിഫ ലോകകപ്പ് 2026: തന്ത്രങ്ങളുടെ ഡോണ്‍ ക്രാഫ്റ്റി കാര്‍ലോ

India

ജഡ്ജിമാര്‍ ബാഹ്യ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് മുക്തരാകണം, പ്രഹ്ലാദന്റെ കഥ ഉദ്ധരിച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

News

ആത്മനിർഭർ ഭാരത്: പ്രധാനമന്ത്രി ഉന്നതതല ചർച്ച വിളിച്ചു; തീരുമാനങ്ങൾ

India

പശുവിനെ പവിത്രമായി കാണുന്ന സമൂഹത്തെ അവഗണിക്കാന്‍ കഴിയില്ലെന്ന് കോടതി, ബീഫ് കടത്തിയ പ്രതിക്ക് ജാമ്യമില്ല

Kerala

ഇറാൻ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു; ഭാരത നിലപാട് ആവർത്തിച്ചു

പുതിയ വാര്‍ത്തകള്‍

നീറ്റ് പരീക്ഷയുണ്ടാക്കിയത് മോദിയല്ല, കോണ്‍ഗ്രസ്…കാരണം വിവിധ സംസ്ഥാനങ്ങളിൽ പണ്ട് നടന്ന മെഡിക്കല്‍ എന്‍ട്രന്‍സിലെ ക്രമക്കേടുകള്‍

ലിവ്-ഇന്‍ ബന്ധത്തിനിടെയുള്ള സെക്‌സ് ബലാത്സംഗമായി കാണാനാവില്ലെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി

പ്രായപൂര്‍ത്തിയാകാത്ത ഭക്തയെ തടങ്കലില്‍ വച്ചു പീഡിപ്പിച്ച ആള്‍ദൈവം ആശാറാം ബാപ്പുവിന് ജാമ്യമില്ല

ആഹാരം ചിപ്‌സും ഫ്രഞ്ച് ഫ്രൈയും ; 115 കിലോ ഭാരമുള്ള 7 വയസുകാരന് ദാരുണാന്ത്യം : ദിവസവും ജങ്ക് ഫുഡ് നൽകിയ മാതാപിതാക്കൾ അറസ്റ്റിൽ

ഫിഡെ അണ്ടര്‍-12 ലോക കിരീടം നേടി, മലയാളി താരം ദിവി ബിജേഷ്

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 25 കോടിയുടെ മയക്കുമരുന്നുമായി മലയാളിയും വിദേശികളും അടക്കം 17 പേർ പിടിയിൽ

കനത്ത മഴ; രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തന്‍വി സുധീര്‍ ഘോഷ് (ഇടത്ത്) അഹാന കൃഷ്ണകുമാര്‍ (നടുവില്‍) അമ്മൂമ്മ വസന്ത (വലത്ത്)

അഹാന കൃഷ്ണയാണ് തന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചതെന്ന് അമ്മൂമ്മ വസന്ത; അമ്മൂമ്മ പ്രശ്നക്കാരിയാണെന്ന് അഹാന കൃഷ്ണ

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.