ആലുവ: വിശ്വകര്‍മ്മ കലാസാഹിത്യ സംഘത്തിന്റെ നേതൃത്വത്തില്‍ കലാപരിശീലന സ്ഥാപനം ആരംഭിക്കാന്‍ സംസ്ഥാന പൊതുയോഗത്തില്‍ തീരുമാനം. 18 വയസ്സിനു താഴെയുള്ള കലാ – സാഹിത്യ പ്രതിഭകള്‍ക്കായി സംഘടനയുണ്ടാക്കാനും യോഗം തീരുമാനിച്ചു. സമ്മേളനം വിഎസ്എസ് സംസ്ഥാന പ്രസിഡന്റ് ടി.യു. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ഉപദേശക സമിതിയംഗം അഡ്വ. ടി.ആര്. മധു മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന പ്രസിഡന്റ് പി. നാരായണന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അനില്‍ ബാലകൃഷ്ണന് റിപ്പോര്‍ട്ടും ട്രഷറര്‍ ആര്. ശ്രീകാന്ത് കണക്കും അവതരിപ്പിച്ചു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സ്ഥപതി കെ.കെ. ശിവന് ആചാരി, കേരള സാംസ്കാരിക വകുപ്പിന്റെ വജ്ര ജൂബിലി ഫെലോഷിപ്പും നിരവധി പുരസ്കാരങ്ങളും നേടിയ ശില്‍പ്പിയും ചിത്രകാരനുമായ ശരത്ത് മുളങ്കാടകം, കേരള ലളിതകലാ അക്കാദമിയുടെ ഫോട്ടോഗ്രഫി അവാര്‍ഡ് നേടിയ കെ.വി. ഹരിദാസ് ഉത്തര, പൊതുപ്രവര്‍ത്തനത്തിനുള്ള സുകുമാര്‍ അഴീക്കോട് അവാര്‍ഡ് നേടിയ പി.ജി. ഗിരീഷ് എന്നീ അംഗങ്ങളെ ആദരിച്ചു. ടി.യു. രാധാകൃഷ്ണന് മൊമന്റോ നല്കി. സംഘടന നടത്തിയ ‘മോഹിതം’ ചിത്രപ്രദര്‍ശനത്തിലെ ചിത്രകാരന്മാരായ ആര്‍ട്ടിസ്റ്റ് സി.എന്‍. രാജു, രവി പരിപ്പില്‍, സുരേന്ദ്രന് മാപ്രാണം, ദിനു വിജയന്, ശ്രീജേഷ് ഗോപാല്‍, അനീഷ് കൃഷ്ണ എന്നിവര്‍ക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സ്ഥപതി കെ.കെ. ശിവന് ആചാരി മൊമന്റോ സമ്മാനിച്ചു. അഡ്വ.ടി.ആര്. മധു സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. സംസ്ഥാന ജോയിന്റ് സെക്രട്ടറി രവീന്ദ്രനാഥ് വാകത്താനം സ്വാഗതവും സംസ്ഥാനക്കമ്മിറ്റിയംഗം ടി.ആര്. മണികണ്ഠന് നന്ദിയും പറഞ്ഞു.
സംസ്ഥാന പ്രസിഡന്റായി പി. നാരായണനെയും (എറണാകുളം) സെക്രട്ടറിയായി അനില്‍ ബാലകൃഷ്ണനെ (തൃശൂര്‍)യും തിരഞ്ഞെടുത്തു. ആര്. ശ്രീകാന്ത് (പത്തനംതിട്ട) ആണ് ട്രഷറര്‍. ഷിബു കൊഞ്ചിറ (കൊല്ലം) വൈസ് പ്രസിഡന്റും രവീന്ദ്രനാഥ് വാകത്താനം (കോട്ടയം) ജോയിന്റ് സെക്രട്ടറിയുമാണ്. കമ്മിറ്റിയംഗങ്ങളായി വിശ്വം കുറ്റിയാട്ടൂര്‍ (കണ്ണൂര്‍), സി. ബിന്ദുലാല്‍ (മലപ്പുറം), സുരേന്ദ്രന് മാപ്രാണം (തൃശൂര്‍), എം.പി. ശിവദാസ് (എറണാകുളം), ദിനു വിജയന് (കോട്ടയം), ടി.ആര്. മണികണ്ഠന് (പത്തനംതിട്ട), ഹരിഹര സുന്ദരം (ആലപ്പുഴ), ശരത്ത് മുളങ്കാടകം (കൊല്ലം) എന്നിവരെയും തിരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: