Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വായനോത്സവത്തില്‍ കുട്ടികള്‍ക്ക് വായിക്കാന്‍ പിണറായിയുടെ പുസ്തകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 17, 2019, 02:10 am IST
inKerala

കോഴിക്കോട്: ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, കോളജ് വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചുള്ള സംസ്ഥാനതല വായനോത്സവം സിപിഎമ്മിന്റെ രാഷ്‌ട്രീയപ്രചാരണ വേദിയാക്കുന്നു. ജൂണ്‍ 19ന് സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ നടത്തുന്ന വായനോത്സവത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ വായിക്കേണ്ടത് പിണറായി വിജയന്റെ നവോത്ഥാനം, ശബരിമല, മതനിരപേക്ഷത എന്ന  പുസ്തകം. 

സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം കെ.ടി. കുഞ്ഞിക്കണ്ണന്‍ എഡിറ്റ് ചെയ്ത് കോഴിക്കോട് പ്രോഗ്രസ് പബ്ലിഷേഴ്‌സ് പ്രസിദ്ധീകരിച്ച പുസ്തകമാണിത്. സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കെ പിണറായിയുമായി ഡിവൈഎഫ്‌ഐ മുഖപ്രസിദ്ധീകരണമായ യുവധാരയുടെ എഡിറ്ററായിരുന്ന ഗുലാബ്ജാന്‍ നടത്തിയ അഭിമുഖം അടക്കം ഒമ്പത് ലേഖനങ്ങളാണ് ഇതിലുള്ളത്. ദേശാഭിമാനി ഓണപ്പതിപ്പിനുവേണ്ടി തയാറാക്കിയതാണ് അഭിമുഖം. ഇതിനു പുറമെയുള്ള ലേഖനങ്ങളും സിപിഎമ്മിന്റെ രാഷ്‌ട്രീയ പ്രചാരണത്തിനുവേണ്ടി തയാറാക്കിയതാണ്.

കേരളത്തിന്റെ നവോത്ഥാനത്തെക്കുറിച്ചോ മതേതര കാഴ്ചപ്പാടുകളെക്കുറിച്ചോ ശബരിമലയുടെ സവിശേഷതകളെക്കുറിച്ചോ ഉള്ള വസ്തുതാപരമായ വിശകലനങ്ങളല്ല ഇതിലുള്ളത്. മറിച്ച് സിപിഎമ്മിന്റെ സങ്കുചിത രാഷ്‌ട്രീയ സമീപനങ്ങളാണ് ലേഖനങ്ങളിലുടനീളം. ഉത്തരേന്ത്യയില്‍ നവോത്ഥാന പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുവന്നത് സവര്‍ണവിഭാഗങ്ങളില്‍ നിന്നാണെന്ന കണ്ടുപിടിത്തവും പിണറായിയുടേതായി ലേഖനത്തിലുണ്ട്. നാടോടിക്കഥകളില്‍ പറഞ്ഞുകേട്ട നങ്ങേലിയെ യഥാര്‍ഥ ചരിത്രനായികയായാണ് പിണറായി പുസ്തകത്തില്‍ അവതരിപ്പിക്കുന്നത്. വാര്‍ത്താസമ്മേളനങ്ങള്‍, സാമുദായിക സംഘടനായോഗങ്ങളില്‍ നടത്തിയ പ്രസംഗം, പുരോഗമന കലാസാഹിത്യസംഘം പരിപാടിയിലെ പ്രസംഗം, നിയമസഭയിലെ മറുപടികള്‍ എന്നിവ തട്ടിക്കൂട്ടിയതാണ് പുസ്തകം.  

പതിമൂന്ന് പുസ്തകങ്ങളാണ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി വായനോത്സവത്തിനായി നിര്‍ദേശിച്ചിട്ടുള്ളത്. ഹൈസ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കുവേണ്ടി പത്ത് വീതം പുസ്തകങ്ങളാണ് ലൈബ്രറി കൗണ്‍സില്‍ വായനയ്‌ക്കായി മുന്നോട്ടുവച്ചത്. ഇതിലെല്ലാം സിപിഎം സഹയാത്രികരായ എഴുത്തുകാര്‍ക്കാണ് മുന്‍തൂക്കം. സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ അക്കാദമി കൗണ്‍സിലാണ് പുസ്തകങ്ങള്‍ തിരഞ്ഞെടുത്തത്. 

അക്കാദമിക് കൗണ്‍സിലിലും മഹാഭൂരിപക്ഷവും സിപിഎം സഹയാത്രികര്‍ തന്നെ. ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. കെ.വി.  കുഞ്ഞികൃഷ്ണന്‍, സെക്രട്ടറി പി. അപ്പുക്കുട്ടന്‍ എന്നിവരെ കൂടാതെ ഡോ. കെ.എസ്. രവികുമാര്‍, ഡോ.കെ.പി. വിജയകുമാര്‍, പി.വി.കെ. പനയാല്‍, എസ്. രമേശന്‍ എന്നിവരാണ് കമ്മറ്റിയിലുള്ളത്. ഹയര്‍ സെക്കന്‍ഡറി, കോളജ് വിദ്യാര്‍ഥികള്‍ക്കുള്ള പുസ്തകം തിരഞ്ഞെടുത്തത് ഡോ.കെ.എസ്. രവികുമാര്‍, സി.പി. അബൂബക്കര്‍, പ്രൊഫ.വി.എന്‍. മുരളി, പ്രൊഫ.എ.ജി. ഒലീന, ഡോ.എസ്.ആര്‍. ജയശ്രീ, എസ്. രമേശന്‍, ഡി. യേശുദാസ് എന്നിവരാണ്. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബേപ്പൂര്‍ ഹാര്‍ബറില്‍ തൊഴിലാളി വിഷവാതകം ശ്വസിച്ച് മരിച്ച സംഭവം: മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

India

1947 മുതൽ ഇന്നുവരെ പ്രതിഷേധിക്കാന്‍ ആരും സുപ്രീം കോടതിയിൽ പോയിട്ടില്ല, ഇന്ദിരയെപ്പോലെ രാഹുലും ഭരണഘടന അട്ടമറിക്കുന്നു :നിഷികാന്ത് ദുബെ

India

കോണ്‍ഗ്രസിന്‌റെ ആ കളളക്കഥയും പൊളിഞ്ഞു, ഫോം 6 ല്‍ വ്യക്തത വരുത്തി സുപ്രീം കോടതി

India

ഗ്യാനേഷ് കുമാർ മാത്രമല്ല സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തും രാജി വയ്‌ക്കണമെന്ന് കോൺഗ്രസ് : പുതിയ ആളെ ഞങ്ങൾ കണ്ടെത്തുമെന്നും കോൺഗ്രസ്

ഭാരതത്തിന്‍റെ മൂന്ന് സൈനിക മേധാവികള്‍ (നടുവില്‍)
India

രാഹുല്‍ ഗാന്ധീ, അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെ റെജിം ചെയ്ഞ്ച് പദ്ധതി നടക്കില്ല, ഇന്ത്യയില്‍ സുപ്രീംകോടതിയും സൈന്യവും കൂറുള്ളവരാണ്

പുതിയ വാര്‍ത്തകള്‍

മധുവിന് 94-ാം പിറന്നാള്‍ ആശംസകളുമായി സുരേഷ് ഗോപിയും ഭാര്യ രാധികയും ‘ഉമ’യിലെത്തി

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു: 75 വയസുകാരനെതിരെ പോക്‌സോ ചുമത്തി കേസ് എടുത്തു

സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ പിണറായി അടക്കമുളളവര്‍ അപ്പീല്‍ നല്‍കി, നാളെ പരിഗണിച്ചേക്കും

ഇതരസംസ്ഥാന തൊഴിലാളിയെ വധിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍

മാത്യു കുഴല്‍നാടന്‍റെ എസ് ഐ ആറിനെ പുകഴ്ത്തുന്ന വീഡിയോയുടെ ദൃശ്യം-ബിജെപി കേരളം ഫെയ്സ് ബുക്ക് പേജില്‍ ഈ വീഡിയോ ലഭ്യമാണ്. (വലത്ത്)

എസ് ഐ ആറിനെ പിന്തുണച്ചുകൊണ്ടുള്ള മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ പഴയ വീഡിയോ കുത്തിപ്പൊക്കി ബിജെപി അനുഭാവികള്‍

ആലപ്പുഴയില്‍ ട്രെയിന്‍ ഇടിച്ച് 2 വയസുകാരന്‍ മരിച്ചു: അമ്മയ്‌ക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി

കോട്ടയത്ത് മകന്‍ അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയ യുവതിക്കെതിരെ ട്രെയിനില്‍ അതിക്രമം

കെട്ടിവെച്ച കാശ് പോയല്ലോ ഹാഷ്മി…ബംഗാളിലെ കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തില്‍ ഹാഷ്മിയെ ട്രോളി ബിജെപിയുടെ പത്മനാഭന്‍

വയോജന ക്ഷേമ ബില്‍ ചൊവ്വാഴ്ച നിയമസഭയില്‍; മുതിര്‍ന്ന പൗരന്മാരുടെ പരിചരണവും അവകാശങ്ങളും ഉറപ്പാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.