Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുമ്മനം സഹായിച്ചു; മയക്കുമരുന്നു മാഫിയ ചതിച്ച മകന് നീതിതേടി ഉഷാകുമാരി ഖത്തറില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 15, 2019, 04:00 am IST
inKerala

ദോഹ: മയക്കുമരുന്നു കടത്തുസംഘത്തിന്റെ ചതിയില്‍പ്പെട്ട് ജയിലിലായ ഏകമകനു നിയമസഹായം ഉറപ്പാക്കാന്‍ നാട്ടിലെ വീടു പണയപ്പെടുത്തി അമ്മ ഖത്തറില്‍. അങ്കമാലി വട്ടേക്കാട്ട് മൂക്കന്നൂര്‍ കാരോട്ട് ഹൗസില്‍ ഉഷാകുമാരിയാണ് മകന്‍ ആഷിക് ആഷ്ലി(23)യുടെ മോചനശ്രമങ്ങള്‍ക്കായി കുമ്മനം രാജശേഖരന്റെ സഹായത്തോടെ ദോഹയിലെത്തിയത്.

ഖത്തറിലെ ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ(ഒഎഫ്‌ഐ) പ്രവര്‍ത്തകരുടെ സഹായത്തോടെ  ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഖത്തര്‍ രാജകുടുംബാംഗമായ അഭിഭാഷകയെ കണ്ട് മകന്റെ കേസില്‍ അപ്പീല്‍ സമര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ ഉഷാകുമാരി പൂര്‍ത്തിയാക്കി. കുമ്മനം നല്‍കിയ കത്തുമായി  ഖത്തറിലെത്തിയ ഉഷാകുമാരിക്ക് ഖത്തര്‍ രാജകുടുംബാംഗമായ അഭിഭാഷകയെ കാണാനും വക്കാലത്ത് ഏല്‍പ്പിക്കാനും എല്ലാ സഹായവും നല്‍കിയത് ഒഎഫ്‌ഐ പ്രസിഡന്റ് കെ.ആര്‍.ജി. പിള്ളയും ഗോവിന്ദുമാണ്.

ഖത്തറിലെ ഒരു കമ്പനിയില്‍ സെയില്‍സ് എക്‌സിക്യുട്ടിവ് വിസയില്‍ 2018 മാര്‍ച്ച് 15നാണ് ആഷിക് ഖത്തറിലെത്തുന്നത്. ദോഹ വിമാനത്താവളത്തിലെ സ്‌ക്രീനിങ്ങില്‍ ആഷിക്കിന്റെ ബാഗിലെ രഹസ്യഅറയില്‍ മൂന്നു കിലോ  മയക്കുമരുന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അറസ്റ്റിലായി.

മൂന്നാം ദിവസം ഖത്തര്‍ പൊലീസ് തന്നെയാണ് ആഷിക്കിനെക്കൊണ്ട് ഉഷാകുമാരിയെ വിളിപ്പിച്ച് മയക്കുമരുന്നു മാഫിയ തന്നെ ചതിച്ചതും ഖത്തറില്‍ അറസ്റ്റിലാണെന്ന വിവരം അറിയിച്ചത്. അന്നു മുതല്‍ തുടങ്ങിയതാണ് നിരപരാധിത്വം തെളിയിച്ച് മകനെ രക്ഷപ്പെടുത്താനുള്ള ഈ അമ്മയുടെ ശ്രമങ്ങള്‍.

ബാംഗ്ലൂരില്‍ പരിചയപ്പെട്ട കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി ജയേഷാണ് ആഷിക്കിന് ഖത്തറില്‍ വിസ ശരിയാക്കിക്കൊടുത്തത്. ഒരു ലക്ഷം രൂപയാണ് വിസയ്‌ക്ക് ജയേഷ് ഈടാക്കിയത്. ഖത്തറിലേക്കുള്ള യാത്രയുടെ തലേന്ന് വീട്ടിലെത്തിയ ജയേഷ്, വസ്ത്രങ്ങളും മറ്റും വയ്‌ക്കാനുള്ള പെട്ടി കുറഞ്ഞവിലയില്‍ വാങ്ങാമെന്നറിയിച്ച് ആഷിക്കിനെയും കൂട്ടി ഒരു വീട്ടില്‍പോയി. ബാഗ് നിര്‍മിക്കുന്ന വീടെന്നു തോന്നുന്ന വിധത്തില്‍ ഒട്ടേറെ ബാഗുകള്‍ അടുക്കിയിരുന്ന ആ വീട്ടില്‍ ഒരു ഉമ്മ മാത്രമാണ് ഇവര്‍ എത്തുമ്പോള്‍ ഉണ്ടായിരുന്നത്. ഉള്ളിലെ മുറിയില്‍ ടാര്‍പോളിന്‍കൊണ്ടു മൂടിയിട്ടിരുന്ന ബാഗ് ജയേഷാണ് സെലക്ട് ചെയ്ത് ആഷിക്കിനു നല്‍കിയത്. ആ ബാഗാണ് ഈ അമ്മയുടെ ജീവിതം ദുരിതമാക്കുകയും മകനെ  ഖത്തറില്‍ ജയിലിലാക്കുകയും ചെയ്തത്. 

മകന്റെ നിരപരാധിത്വം തെളിയിക്കാന്‍ ഉഷാകുമാരി നാട്ടില്‍ പോലീസിനു പരാതി നല്‍കി. ബാഗ് നല്‍കിയ വീട് പരിശോധിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ലോക്കല്‍ പോലീസ് വീട്ടിലുണ്ടായിരുന്ന ജയേഷിന്റെ ബാഗുകള്‍ മാത്രമാണ് പരിശോധിച്ചത്. ഒടുവില്‍ ജയേഷ് ഒഴികെ നാലുപേര്‍ പോലീസിന്റെ പിടിയിലായി. 90 ദിവസം ജയിലില്‍ കിടന്ന ഇവര്‍ ജാമ്യം നേടി ഇപ്പോള്‍ നാട്ടില്‍ വിലസുന്നു.  

ആഷിക് ജനിക്കുംമുമ്പേ അച്ഛന്‍  ആഷ്ലി മരിച്ചിരുന്നു. ജനനം മുതല്‍ മകന് അമ്മയും അമ്മയ്‌ക്കു മകനുമായിരുന്നു ലോകം. മകന്റെ മോചനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മുതല്‍ ശശി തരൂര്‍ എംപി വരെയുള്ളവര്‍ക്ക് നിവേദനമയച്ചു. ഖത്തര്‍ അധികൃതര്‍ക്കും മകന്റെ നിരപരാധിത്വം ചൂണ്ടിക്കാട്ടി ഇ-മെയിലുകള്‍ അയച്ചു. ഒന്നിലും പരിഹാരമാകാതെ വന്നപ്പോഴാണ് കുമ്മനം രാജശേഖരന്റെ സഹായം തേടിയത്. പക്ഷാഘാതം വന്ന് ശരീരം തളര്‍ന്നു കിടപ്പിലായ തന്നെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന മകനെകൂട്ടി ഖത്തറില്‍ നിന്നു മടങ്ങാന്‍ സാധിക്കണേ എന്ന പ്രാര്‍ഥനയിലാണ് ഉഷാകുമാരി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

India

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

Kerala

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

Cricket

അനായാസ ജയവുമായി കാലിക്കറ്റ്

Hockey

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.