മഞ്ചേരി : ഭീകര സംഘടനകളായ ഇസ്ലാമിക് സ്റ്റേറ്റ്‌സിനേയും ജെയ്‌ഷെ മുഹമ്മദിനേയും അനുകൂലിച്ച് പോസ്റ്റിട്ടയാള്‍ അറസ്റ്റില്‍. മഞ്ചേരി ആനക്കയം സ്വദേശി അസ്‌കറിനെയാണ് മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ മഞ്ചേരി കോടതി റിമാന്‍ഡ് ചെയ്തു.
ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അക്തറിനെതിരെ ഇന്ത്യ ഉന്നയിക്കുന്നത് വ്യാജ ആരോപണങ്ങളാണെന്ന് അസ്‌കര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഐഎസിന്റെ പേരില്‍ ഭീകരത കെട്ടിവച്ച് കേരളത്തില്‍ കേസെടുക്കുന്നത് ഫാസിസ്റ്റ് താത്പര്യം മൂലമാണെന്നാണ് ഇയാള്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
ഇയാള്‍ക്ക് ഭീകര സംഘടനകളുമായി ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷണം നടത്തി വരികാണ്. ഇയാളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായ ചോദ്യം ചെയ്യുമെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
















