Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മേളപ്പെരുമഴയായി ഇലഞ്ഞിത്തറ മേളം

എം.എ. ഷാജി by എം.എ. ഷാജി
May 14, 2019, 06:09 am IST
in Kerala

തൃശൂര്‍: വടക്കുന്നാഥക്ഷേത്ര മതില്‍ക്കെട്ടിനകത്ത് ഇലഞ്ഞിപ്പൂവിന്റെ സുഗന്ധത്തിനൊപ്പം മേള സുഗന്ധവും പരന്നൊഴുകി. കത്തുന്ന മേടച്ചൂടില്‍ ആയിരങ്ങളെ സാക്ഷിയാക്കി ചെണ്ടകള്‍ മേളപ്പെരുക്കങ്ങള്‍ നടത്തിയപ്പോള്‍ ഇലഞ്ഞിത്തറയ്‌ക്ക് സമീപം ഉയര്‍ന്നത് വിസ്മയ മേളഗോപുരം. പെരുവനം കുട്ടന്‍മാരാരുടെ മാന്ത്രിക കൈകളാല്‍ തീര്‍ത്ത മണിക്കൂറുകള്‍ നീണ്ട മേളപ്പെരുമഴ മേളപ്രേമികളെ ആനന്ദത്തിന്റെ കൊടുമുടിയിലെത്തിച്ചു. പെരുവനത്തിനിത് തുടര്‍ച്ചയായ 21-ാം വര്‍ഷത്തെ വാദ്യസപര്യ.

പാറമേക്കാവ് ക്ഷേത്രത്തില്‍ നിന്ന് 15 ആനകളുമായി ഉച്ചയ്‌ക്ക് 12ന് ആരംഭിച്ച പൂരം പുറപ്പാടില്‍ ഗുരുവായൂര്‍ നന്ദന്റെ ശിരസ്സിലേറി ചെമ്പട താളത്തിലാണ് ഭഗവതി വടക്കുന്നാഥനിലെത്തിയത്. പൂത്തുലഞ്ഞ് നില്‍ക്കുന്ന കുഞ്ഞിലഞ്ഞിക്ക് ചുവട്ടില്‍ പാണ്ടിമേളത്തിന്റെ നാദ പ്രപഞ്ചത്തിലേയ്‌ക്ക് ചുവടു മാറിയതോടെ പ്രസിദ്ധമായ ഇലഞ്ഞിത്തറ മേളത്തിന് തുടക്കമായി.

ഇലഞ്ഞിത്തറയ്‌ക്ക് സമീപം പ്രത്യേകം സജ്ജമാക്കിയ പന്തലില്‍ ഉച്ചയ്‌ക്ക് 2.15ന് 300ഓളം കലാകാരന്മാര്‍ നിരന്നതോടെ മേളപ്പെരുമഴ ആരംഭിച്ചു. 2.30ന് പെരുവനമെത്തി മേളത്തിന്റെ പ്രാമാണികത്വമേറ്റെടുത്തതോടെ തടിച്ചു കൂടിയ ആയിരങ്ങള്‍ ഹര്‍ഷാരവം മുഴക്കി. എഴുപത്തിയാറ് വയസുള്ള കേളത്ത് അരവിന്ദാക്ഷനും പെരുവനം സതീശന്‍ മാരാരും വലത്തും ഇടത്തുമായി കുട്ടന്‍മാരാര്‍ക്ക് കൂട്ടായി. 

ഓരോ ചെണ്ടക്കോല്‍ വീഴുമ്പോഴും മേളക്കമ്പക്കാര്‍ കൈകള്‍ വീശി അന്തരീക്ഷത്തില്‍ താളം പിടിച്ചു. മേട ചൂടിനെ വകവെക്കാതെ മേളം ആസ്വദിക്കാനെത്തിയ ആബാലവൃദ്ധം ജനങ്ങള്‍ പെരുവനവും സംഘവും കൈയ്യും മെയ്യും മറന്ന് ഒരുക്കിയ നാദവിസ്മയത്തില്‍ ഒരേ മനസ്സായി അലിഞ്ഞു ചേര്‍ന്നു. തുടക്കത്തില്‍ തുറന്നുപിടിച്ച കാലം. പിന്നീട് അടിച്ചുകലാശവും തകൃത തകൃതയും ഇടക്കാലവും മുട്ടിന്മേലേറ്റവും കടന്ന് രണ്ടാം തകൃതകൃതയും തീര്‍ത്ത് ഏകതാളത്തില്‍ മേളക്കലാശം. ലോകത്തിലെ ഏറ്റവും വലിയ വാദ്യസംഗീതമെന്ന പെരുമയ്‌ക്ക് പെരുവനത്തിന്റെ കൈയൊപ്പ്. ലോകത്തെ ഏറ്റവും മനോഹരമായ മ്യൂസിക്കല്‍ സിംഫണിയെന്ന വിശേഷണത്തിന് ഇലഞ്ഞിത്തറമേളം അര്‍ഹമാണെന്ന് ചെണ്ടയില്‍ പെയ്തിറങ്ങിയ നാദവിസ്മയത്തിന്റെ മാസ്മരികതയാല്‍ ഒരിക്കല്‍ കൂടി പെരുവനം തെളിയിച്ചു. 

ആരാധകരുടെയും ദേവസ്വം ഭാരവാഹികളുടെയും മേളപ്രേമികളുടെയും അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുമ്പോള്‍ കുട്ടന്‍ മാരാരുടെ മുഖത്ത് തുടര്‍ച്ചയായി 21 വര്‍ഷം ഇലഞ്ഞിത്തറ മേളത്തിന് നായകനായി റെക്കോഡ് നേട്ടം കൈവരിക്കാനായതിന്റെ തിളക്കവും ആത്മസംതൃപ്തിയും. ഒപ്പം ദേഹാസ്വാസ്ഥ്യങ്ങള്‍ക്കിടയിലും വടക്കുന്നാഥനു മുന്നില്‍ ഒരിക്കല്‍കൂടി താളവട്ടങ്ങള്‍ തീര്‍ക്കാനായതിന്റെ സന്തോഷവും പൂരപ്രേമികളെ നിരാശപ്പെടുത്താതെ മേളം കൊട്ടിക്കലാശിക്കാനായതിന്റെ ചാരിതാര്‍ത്ഥ്യവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പിഎം കെയേഴ്സിനെ ചോദ്യം ചെയ്തപ്പോള്‍ രത്തന്‍ ടാറ്റയെ കൊണ്ടുവന്നു; പരീക്ഷയുടെ സുരക്ഷ കൂട്ടാന്‍ ആധാര്‍ ശില്‍പി നന്ദന്‍ നിലകേനിയെ തിരികെ വിളിച്ച് മോദി

India

ജന്തര്‍മന്തറില്‍ എത്തിയു വൃദ്ധന്‍.പ്രധാനമന്ത്രി മോദിയെ ചീത്ത വിളിക്കുമെന്ന് സിജെപിക്കാര്‍ പ്രതീക്ഷിച്ചു….പക്ഷെ സംഭവിച്ചത് ഇതാണ് .

Kerala

ജയില്‍ച്ചാട്ടവും കള്ളക്കടത്തും മുളയിലേ നുള്ളൂം…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എഐ അധിഷ്ഠിത ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

Kerala

അത് സീരിയസായി എടുക്കരുത് , തമാശയായി വിട്ട് കളയൂ : മാപ്പ് പറഞ്ഞ് ജാന്മണി

Kerala

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

പുതിയ വാര്‍ത്തകള്‍

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.