തിരുവനന്തപുരം: ഭാര്യയുടെ ചെലവും സര്‍ക്കാര്‍ വഹിക്കണമെന്ന ആവശ്യവുമായി പി.എസ്.സി ചെയര്‍മാന്‍. . ഔദ്യോഗിക യോഗങ്ങളില്‍ ഒപ്പം വരുന്ന ഭാര്യയുടെ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്നവള്യപ്പെട്ട്് ചെയര്‍മാന്‍ എം.കെ.സക്കീര്‍ രേഖാമൂലം കത്തും നല്‍കി. സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള ഔദ്യോഗിക യാത്രകളില്‍ ഭാര്യം ഒപ്പം യാത്ര ചെയ്യുന്ന വേളകളില്‍ ഭാര്യയുടെ യാത്രാച്ചെലവ് കൂടി ലഭ്യമാക്കുന്നതിന് ഉത്തരവ് പുറപ്പെടുപ്പിക്കണമെന്നാണ് ആവശ്യം.
സംസ്ഥാന പി.എസ്.സി അധ്യക്ഷന്മാരുടെ ദേശീയ സമ്മേളനവും അതോടനുബന്ധിച്ചുള്ള സ്റ്റാന്റിങ് കമ്മിറ്റി യോഗങ്ങളും വിവിധ സംസ്ഥാനങ്ങളില്‍ നടക്കുമ്പോള്‍ ഭാര്യയെ ഒപ്പം കൂട്ടാറുണ്ട്്. യാത്രകളില്‍ അനുഗമിക്കുന്ന ജീവിതപങ്കാളിയുടെ യാത്രാച്ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്നാണ് സക്കീറിന്റെ കത്തിലെ ആവശ്യം.
നിലവില്‍ ഔദ്യോഗിക വാഹനവും ഡ്രൈവറും പെട്രോള്‍ അലവന്‍സും ഔദ്യോഗിക വസതിയും ഒന്നര ലക്ഷത്തിലധികം രൂപ ശമ്പളവും, ഐ.എ.എസ്. ജീവനക്കാരുടേതിനു തുല്യമായ കേന്ദ്ര നിരക്കിലുള്ള ഡി.എയും ചെയര്‍മാന് അനുവദിക്കുന്നുണ്ട്. പി.എസ്.സിയുള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി ആവശ്യമില്ലാത്ത കണ്‍സോളിഡേറ്റഡ് ഫണ്ടില്‍ നിന്നാണ് തുക അനുവദിക്കുന്നത്.
സിപിഎം നോമിനിയായി പിഎസ്സി ചെയര്‍മാന്‍ സ്ഥാനത്തെത്തിയ ആളാണ് പൊന്നാനി പെരുമ്പടപ്പ് സ്വദേശിയായ സക്കീര്‍. വി.എസ് സര്‍ക്കാറിന്റെ അവസാന കാലത്താണ് പി.എസ്.സി അംഗമായത് ഭാര്യ ലിസി പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡന്റായിരുന്നു.
ഏപ്രില്‍ 30നാണ് ഇക്കാര്യം തന്റെ ആവശ്യമായി കുറിച്ച ഫയല്‍ പിഎസ്സി സെക്രട്ടറിക്കു കൈമാറിയത്. സെക്രട്ടറി ഇത് പൊതുഭരണ വകുപ്പിനു കൈമാറി. ഇനി ഇത് സാമ്പത്തിക വകുപ്പിന്റെ പരിഗണനയ്‌ക്കു വിടും. തടസ്സങ്ങളില്ലെങ്കില്‍ എജിക്കും ഫയല്‍ കൈമാറും.
















