കാസര്‍കോട്: യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ഫണ്ടില്‍ നിന്നും പണം മോഷണം പേയതായി പരാതി. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് സഹായി ആയെത്തിയ കോണ്‍ഗ്രസ് നേതാവ് എട്ട് ലക്ഷം രൂപ മോഷ്ടിച്ചുവെന്നാണ് പരാതി നല്‍കിയിരിക്കുന്നത്. കാസര്‍കോട് ജില്ലാ പോലീസ് മേധാവിക്ക് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി താന്‍ താമസിച്ച കാസര്‍കോട് മേല്‍പറമ്പിലെ വീട്ടില്‍ നിന്നും എട്ടുലക്ഷം മോഷണം പോയെന്നാണ് പരാതിയി പറയുന്നത്. തുടരന്വേഷണത്തിനായി മേല്‍പ്പറമ്ബ് പോലീസ് സ്റ്റേഷനിലേക്ക് കൈമാറി.
രാജ്മോഹന്‍ ഉണ്ണിത്താനുവേണ്ടി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കൊല്ലത്തു നിന്ന് എത്തിയ പ്രാദേശിക കോണ്‍ഗ്രസ് നേതാവിന് എതിരായാണ് പരാതി നല്‍കിയിരിക്കുന്നത്. വോട്ടെടുപ്പിനെ തുടര്‍ന്ന് പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ തിരിച്ച് ഭീഷണിപ്പെടുത്തുകയാണ് ഉണ്ടായതെന്നും പരാതിയില്‍ പറയുന്നുണ്ട്.
അതേസമയം പ്രദേശിക നേതാവിന്റെ ഫോണ്‍ നമ്പര്‍ അടക്കം പോലീസിന് കൈമാറിയിട്ടുണ്ട്. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുമായി പ്രതികരിക്കാന്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തയ്യാറായില്ല.
















