Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദുരിതപര്‍വങ്ങള്‍ക്കൊടുവില്‍ സുനിത സേവാഭാരതിയുടെ തണലില്‍ വീട്ടിലെത്തി

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
May 8, 2019, 04:59 am IST
in Kerala

കൊല്ലം: ജോലിത്തട്ടിപ്പില്‍ ഒമാനില്‍ അകപ്പെട്ട മുക്കൂട് പുത്തന്‍വിള വീട്ടില്‍ സുനിത സേവാഭാരതിയുടെ സഹായത്താല്‍ തിങ്കളാഴ്‌ച്ച രാത്രിയോടെ വീട്ടിലെത്തി. ഏതൊരമ്മയെ പോലെയും സ്വന്തം മക്കളുടെ ഉയര്‍ന്ന വിദ്യാഭാസവും, അവരുടെ മികച്ച ഭാവിയും മാത്രമായിരുന്നു ദുബായിലേക്ക് ജോലിക്ക് പോയ സുനിതയുടെയും ആഗ്രഹം. മൂവാറ്റുപുഴ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മാന്‍പവര്‍ എന്ന ഏജന്‍സി മുഖാന്തിരമാണ്  സുനിത വിദേശത്ത് എത്തിയത്.

മാസം 25000രൂപ ശമ്പളം കിട്ടുന്ന ഹൗസ് മെയ്ഡ് ജോലി  എന്നായിരുന്നു വാഗ്ദാനം. ദുബായില്‍ എത്തിയ സുനിതയെ എട്ടു ദിവസത്തോളം ജോലി നല്‍കാതെ അവിടെത്തന്നെ നിര്‍ത്തി. പിന്നീട് ഇസ്മായേല്‍ എന്നയാള്‍ വഴി ഒമാനിലേക്ക് കൊണ്ടു പോയി. അവിടെ രണ്ടു വീടുകളില്‍ ഒന്നര മാസത്തോളം ജോലി ചെയ്തു. ഈ വീടുകളില്‍ നിന്നുള്ള ക്രൂര മര്‍ദ്ദനം സഹിക്കാനാകാതെ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ വെള്ളമോ ഭക്ഷണമോ നല്‍കാതെ പന്ത്രണ്ട് ദിവസത്തോളം മുറിക്കുള്ളില്‍ പൂട്ടിയിട്ടു. നാട്ടിലേക്ക് മടങ്ങണമെങ്കില്‍ രണ്ടുലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. നൈജീരിയ സ്വദേശിനിയായ യുവതിയില്‍ നിന്നും ക്രൂര പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നു. തൊട്ടപ്പുറത്തെ റൂമില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശിനിയുടെ  മൊബൈല്‍ ഫോണില്‍ നിന്നും നാട്ടില്‍ മകളെ ബന്ധപ്പെടാന്‍ സുനിതയ്‌ക്ക് കഴിഞ്ഞു. ജില്ലാ കളക്ടറേയും പോലീസ് കമ്മീഷണറേയും മക്കള്‍ ബന്ധപ്പെട്ടെങ്കിലും കാര്യമായ സഹായം ലഭിച്ചില്ല.

  ഇതിനിടയിലാണ് സേവാഭാരതി പ്രവര്‍ത്തകര്‍ സംഭവത്തില്‍ ഇടപെടുന്നത്. മസ്‌കറ്റ് സേവാസമിതിയുടെ കോ ഓര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിക്കുന്ന നന്ദേഷിന്റെ നേതൃത്വത്തില്‍ സമിതിയുടെ പ്രവര്‍ത്തകരായ രാജേഷ്, വേലായുധന്‍, ശംഭു ഭായ് തുടങ്ങിയ ഇരുപതോളം പ്രവര്‍ത്തകര്‍ സുനിതയ്‌ക്ക് ആശ്വാസമായി എത്തി.

അറബിക്ക് നല്‍കേണ്ട രണ്ടുലക്ഷം രൂപ നന്ദേഷ് നല്‍കുകയും സുനിതയെ കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടു നാലു മണിയോടെ മോചിപ്പിക്കുകയും ചെയ്തു. മടക്കയാത്രയ്‌ക്കുള്ള പണവും നല്‍കി ഇന്ത്യന്‍ എംബസിയില്‍ എത്തിച്ചു. ഇതേതുടര്‍ന്നാണ് സുനിതയ്‌ക്ക് നാട്ടിലേക്ക് മടങ്ങാനായത്.

ഇന്നലെ സേവാഭാരതി കൊല്ലം ജില്ലാ സെക്രട്ടറി അഡ്വ. വേണുഗോപാല്‍. പ്രവാസി ക്ഷേമ സമിതി ജില്ലാ പ്രസിഡന്റ് സുദര്‍ശന്‍ ശങ്കരമംഗലം, സംസ്ഥാന സമിതി അംഗം വി. രഘുനാഥന്‍, ജില്ലാ സെക്രട്ടറി വി. രാജു, പാര്‍ത്ഥസാരഥി ചാരിറ്റബിള്‍ ട്രസ്റ്റ് ബോര്‍ഡ് അംഗം ഡി. സദാനന്ദന്‍, ബിജെപി കുന്നത്തൂര്‍ മണ്ഡലം പ്രസിഡന്റ് രാജേന്ദ്രന്‍, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി സുരേഷ്, അഭിലാഷ്, ബൂത്ത്പ്രസിഡന്റ് അനില്‍കുമാര്‍ എന്നിവര്‍ സുനിതയുടെ വീട്ടിലെത്തി വിവരങ്ങള്‍ അന്വേഷിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നഷ്ട സ്വര്‍ണം കണ്ടെത്താനാകാതെ എസ്‌ഐടി; ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം ഇതര സംസ്ഥാന ക്ഷേത്രങ്ങളിലേക്കും

Kerala

ലഫ്. ജനറല്‍ വിജയ് നായര്‍ ഇന്‍ഫന്‍ട്രി സ്‌കൂള്‍ കമാന്‍ഡന്റ്

Main Article

ഡോളര്‍ വിമുക്ത വ്യാപാരവും ആത്മനിര്‍ഭര ഭാരതവും; ഊര്‍ജ സുരക്ഷയില്‍ ഭാരതത്തിന്റെ നയതന്ത്ര വിജയം

Kerala

കേരളം ഭരണം ആര്‍ക്ക്? നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ഒരുനാള്‍ മാത്രം

Kerala

കുമാരനാശാന്‍ പിറന്ന മണ്ണില്‍ മീന്‍ചന്ത; പ്രതിഷേധം കനക്കുന്നു

പുതിയ വാര്‍ത്തകള്‍

പ്രതിസന്ധിക്കിടെയും ജിഎസ്ടിയില്‍ ചരിത്ര നേട്ടം; ഏപ്രിലില്‍ 2.43 ലക്ഷം കോടി

ജിഎസ്ടിയും ചെക്ക് പോസ്റ്റുകളുടെ അവസാനവും സ്മാര്‍ട്ട് ഗതാഗത യുഗത്തിന്റെ തുടക്കം

മാറാട് കൂട്ടക്കൊലയുടെ 23-ാം വാര്‍ഷികത്തോടനുബന്ധിച്ച് മാറാട് അരയസമാജം പരിസരത്ത് നടന്ന ശ്രദ്ധാഞ്ജലി പരിപാടിയില്‍ ആര്‍എസ്എസ് ഉത്തര കേരളം പ്രാന്ത സഹകാര്യവാഹ്
പി.പി. സുരേഷ്ബാബു പുഷ്പാര്‍ച്ചന നടത്തുന്നു

മാറാട് നല്‍കുന്ന പാഠം ഇസ്ലാമിക ഭീകരതയുടെ കേരളത്തിലേക്കുള്ള വരവ്: എ.പി. അഹമ്മദ്

പുനരുദ്ധാരണം നടക്കുന്ന കൂവോട് ശ്രീമേലോംമുറ്റം ശ്രീകൃഷ്ണക്ഷേത്രം

നാടിനെ ഭക്തിസാന്ദ്രമാക്കുന്ന ശ്രീകൃഷ്ണ ക്ഷേത്രം

ജീവിതത്തിന്റെ അര്‍ത്ഥം തേടുന്ന മനസ്

സംഘര്‍ഷങ്ങള്‍ക്കിടയിലെ പുതിയ ലോകക്രമം; ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

അദ്വൈതം: സാമൂഹിക ഐക്യത്തിനും സുസ്ഥിര ഭാവിക്കുമുള്ള ഭാരത സന്ദേശം

ഇന്ത്യയുടെ 39000 കോടിയുടെ പരീക്ഷണം, കാരണം ഭാവിയുദ്ധമെന്നാല്‍ റഫാലോ ബ്രഹ്മോസോ മാത്രമല്ല, ആളില്ലാ ആകാശവിമാനം മുഖ്യം…

ഹിന്ദു പെണ്‍കുട്ടി നേഹ സുരത്രോണിന്റെ പ്രഖ്യാപനത്തില്‍ ഞെട്ടി അമേരിക്ക;”ഞങ്ങള്‍ ഹിന്ദുക്കള്‍ ആരേയും മതപരിവര്‍ത്തനം ചെയ്യാറില്ല”.

നോയിഡ തൊഴിലാളി സമരത്തില്‍ യോഗി അറസ്റ്റ് ചെയ്ത തൊഴിലാളികളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് എം.എ. ബേബിയുടെ നേതൃത്വത്തില‍് നടക്കുന്ന സമരം (ഇടത്ത്) രാഹുല്‍ ഗാന്ധി ചൈനയുമായി കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കരാര്‍ ഒപ്പുവെയ്ക്കുന്നു. സോണിയയും ഷീ ജിന്‍ പിങ്ങും പിന്നില്‍ (വലത്ത്)

ഇടതും കോണ്‍ഗ്രസും വീണ്ടും ചൈനാ ചാരന്മാരായി പ്രവര്‍ത്തിക്കുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.