കൊച്ചി: പ്രളയത്തില്‍ തകര്‍ന്ന ചേന്ദമംഗലം കൈത്തറിഗ്രാമം തിരിച്ചുവരുന്നു. ഈ അധ്യയന വര്‍ഷം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള യൂണിഫോം തുണികള്‍ തയാറാക്കുന്ന തിരക്കിലാണിവര്‍. സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി നല്‍കുന്ന കൈത്തറി യൂണിഫോമുകളുടെ തുണികളുടെ നിര്‍മാണമാണ് ഇവിടെ നടക്കുന്നത്.
2016 മുതലാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള യൂണിഫോം തുണികള്‍ ചേന്ദമംഗലത്ത് നെയ്തു തുടങ്ങിയത്. നെയ്‌ത്ത് സഹകരണ സംഘങ്ങളില്‍ തയാറാകുന്ന യൂണിഫോമുകള്‍ ഹാന്‍ടെക്‌സിലേക്ക് കൊണ്ടുപോകും. ഇവിടെ തയാറാക്കുന്ന മങ്ങിയ വെളുത്ത നിറത്തിലുള്ള തുണികളില്‍ സ്‌കൂളുകളിലെ വ്യത്യസ്തതരം യൂണിഫോമുകള്‍ അനുസരിച്ച് നിറത്തിലും പാറ്റേണുകളിലും ഹാന്‍ടെക്‌സ് മാറ്റം വരുത്തും. പിന്നീട് സ്‌കൂളുകളിലേക്ക് വിതരണം ചെയ്യും.
ഓരോ കൈത്തറി സംഘങ്ങളിലുമുള്ള തറികളുടെ എണ്ണം അനുസരിച്ചാണ് യൂണിഫോമുകള്‍ക്കുള്ള ഓര്‍ഡറുകള്‍ നല്‍കുന്നത്. പറവൂരിലെ നാല് കൈത്തറി സഹകരണ സംഘങ്ങള്‍ കൂടാതെ കുര്യാപ്പിള്ളി, ചെങ്ങമനാട്, ചെറായി, കുഴുപ്പിള്ളി, മുളന്തുരുത്തി, മൂവാറ്റുപുഴ എന്നിവയാണ് യൂണിഫോം തയാറാക്കുന്ന ജില്ലയിലെ മറ്റ് കൈത്തറി സംഘങ്ങള്‍. സര്‍ക്കാരാണ് നെയ്യുന്നതിനുള്ള നൂലും തൊഴിലാളികള്‍ക്ക് കൂലിയും നല്‍കുന്നത്. യാണ്‍ ബാങ്കുകള്‍ വഴിയാണ് നൂലുകള്‍ കൈത്തറി സംഘങ്ങളില്‍ എത്തുക. മറ്റ് തുണിത്തരങ്ങള്‍
നെയ്യുന്നതിനേക്കാള്‍ മികച്ച വേതനമാണ് യൂണിഫോം നിര്‍മാണത്തൊഴിലാളിക്ക് ലഭിക്കുന്നത്. മീറ്റര്‍ ഒന്നിന് 44.12 രൂപയാണ് സര്‍ക്കാര്‍ നല്‍കുന്നത്. ദിവസത്തില്‍ ആറ് മീറ്റര്‍ യൂണിഫോം വരെ ഒരു തൊഴിലാളി നെയ്യും.
വേതനത്തിന്റെ അറുപത് ശതമാനം തൊഴിലാളിയുടെ അക്കൗണ്ടിലേക്കും നാല്‍പ്പത് ശതമാനം സഹകരണ സംഘത്തിന്റെ അക്കൗണ്ടിലേക്കുമാണ് എത്തുന്നത്. സംഘത്തിന് ലഭിക്കുന്ന തുകയില്‍ നിന്നും ത്രിഫ്റ്റ്, ഇഎസ്‌ഐ, കോണ്‍ട്രിബ്യൂട്ടറി ത്രിഫ്റ്റ് ഫണ്ട് എന്നിവ പിടിച്ച ശേഷം ബാക്കി തുക തൊഴിലാളികള്‍ക്ക് തന്നെ നല്‍കും. പറവൂരിലെ നാല് സംഘങ്ങള്‍ കൂട്ടായെടുത്ത തീരുമാനത്തിന്റെ ഭാഗമായി, യൂണിഫോം വില്‍പ്പനയുടെ ലാഭത്തില്‍ നിന്നും 20 രൂപ അധികമായും തൊഴിലാളികള്‍ക്ക് നല്‍കുന്നുണ്ട്.















